സാമ്പത്തിക തട്ടിപ്പ്: ദേവസ്വം ബോർഡ് മുൻ ഹെഡ് ക്ലാർക്കിന് 24 വർഷം കഠിനതടവ്
തിരുവനന്തപുരം∙ തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവനന്തപുരം ഗ്രൂപ്പ് അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ ഓഫിസിൽ ഹെഡ് ക്ലാർക്കായിരുന്ന ജി. സുരേഷ് കുമാറിനെ 24 വർഷം കഠിന തടവിനും 2,40,000 രൂപ പിഴ അടയ്ക്കാനും വിജിലൻസ് കോടതി ശിക്ഷിച്ചു.1992-1996 കാലഘട്ടത്തിൽ ജി.സുരേഷ് കുമാർ 2,78,233 രൂപയുടെ സാമ്പത്തിക ക്രമക്കേടു

തിരുവനന്തപുരം∙ തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവനന്തപുരം ഗ്രൂപ്പ് അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ ഓഫിസിൽ ഹെഡ് ക്ലാർക്കായിരുന്ന ജി. സുരേഷ് കുമാറിനെ 24 വർഷം കഠിന തടവിനും 2,40,000 രൂപ പിഴ അടയ്ക്കാനും വിജിലൻസ് കോടതി ശിക്ഷിച്ചു. 1992-1996 കാലഘട്ടത്തിൽ ജി.സുരേഷ് കുമാർ 2,78,233 രൂപയുടെ സാമ്പത്തിക ക്രമക്കേടു നടത്തിയതിനാണു തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് കേസ് റജിസ്റ്റർ ചെയ്തത്.
കുറ്റപത്രം നൽകിയ 2 കേസുകളിലാണു വിവിധ വകുപ്പുകളിലായി ആകെ 24 വർഷം കഠിന തടവിനും പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് ഉത്തരവിൽ വ്യക്തമാക്കി. പ്രതിയെ റിമാൻഡ് ചെയ്തു ജയിലിലടച്ചു. പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ എൽ.ആർ.രഞ്ജിത് കുമാർ ഹാജരായി.