ഗംഗാമലയിലെ ശ്മശാനം ഇന്ന് മുതൽ വീണ്ടും പ്രവർത്തിക്കും
വെള്ളനാട്∙ പഞ്ചായത്തിൽ ഗംഗാമലയിൽ പ്രവർത്തിക്കുന്ന പൊതു ശ്മശാനത്തിന്റെ തകരാർ പരിഹരിച്ചതോടെ ഇന്ന് മുതൽ വീണ്ടും പ്രവർത്തിക്കും.മൃതദേഹം ദഹിപ്പിക്കുമ്പോൾ പുക പുറന്തള്ളുന്ന ഉപകരണത്തിന് ഉണ്ടായ തകരാറിനെ തുടർന്ന് കഴിഞ്ഞ ഒന്ന് മുതൽ ആണ് പ്രവർത്തനം തടസ്സപ്പെട്ടത്. കേടുപാട് മാറ്റാൻ ഒരു ലക്ഷത്തോളം രൂപ ആയതായി

വെള്ളനാട്∙ പഞ്ചായത്തിൽ ഗംഗാമലയിൽ പ്രവർത്തിക്കുന്ന പൊതു ശ്മശാനത്തിന്റെ തകരാർ പരിഹരിച്ചതോടെ ഇന്ന് മുതൽ വീണ്ടും പ്രവർത്തിക്കും. മൃതദേഹം ദഹിപ്പിക്കുമ്പോൾ പുക പുറന്തള്ളുന്ന ഉപകരണത്തിന് ഉണ്ടായ തകരാറിനെ തുടർന്ന് കഴിഞ്ഞ ഒന്ന് മുതൽ ആണ് പ്രവർത്തനം തടസ്സപ്പെട്ടത്.
കേടുപാട് മാറ്റാൻ ഒരു ലക്ഷത്തോളം രൂപ ആയതായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ അറിയിച്ചു. കഴിഞ്ഞ ദിവസം തകരാർ പരിഹരിച്ച് എത്തിച്ച ഉപകരണത്തിന് ശബ്ദം കൂടുതൽ ആയതോടെ വീണ്ടും കേടുപാടുകൾ മാറ്റി. ഇതോടെ ഇന്നലെ വൈകിട്ടോടെ ശ്മശാനം പ്രവർത്തിച്ചു.
പ്രവർത്തനം ആരംഭിച്ച രണ്ട് വർഷത്തിനിടെ 400 മൃതദേഹങ്ങൾ സംസ്കരിച്ചു. വെള്ളനാട് പഞ്ചായത്തിന് പുറമേ അരുവിക്കര, ആര്യനാട്, ഉഴമലയ്ക്കൽ, കുറ്റിച്ചൽ, പൂവച്ചൽ എന്നിവിടങ്ങളിൽ നിന്ന് മൃതദേഹങ്ങൾ എത്തിയിരുന്നു. പ്രവർത്തനം നിലച്ചതിന് ശേഷമുള്ള സമയത്തും 30 ലധികം വിളികൾ എത്തിയിരുന്നു. 2 ജീവനക്കാരാണ് ഇവിടെ ഉള്ളത്. പ്രവർത്തനം തടസ്സപ്പെട്ടതോടെ നെടുമങ്ങാട് നഗരസഭയുടെ കീഴിലെ കല്ലമ്പാറയിലെ ശ്മശാനം ശാന്തിതീരത്താണ് ആളുകൾ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് കൊണ്ടുപോയത്.