വിലക്ക് ലംഘിച്ച് ഗുണ്ടാ ആഘോഷം; മൽപ്പിടിത്തത്തിനൊടുവിൽ 12 പേർ അറസ്റ്റിൽ
നെടുമങ്ങാട് ∙ പൊലീസിന്റെ വിലക്കു ലംഘിച്ച് രാത്രി ഗുണ്ടകൾ ഒത്തുചേർന്നു ജന്മദിനാഘോഷം നടത്തുന്നതറിഞ്ഞ് സിഐയുടെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച് പരുക്കേൽപ്പിച്ച ഗുണ്ടാ സംഘത്തിലെ 12 പേരെ പൊലീസ് മൽപ്പിടിത്തത്തിലൂടെ കീഴടക്കി. സംഘത്തിൽ ഉണ്ടായിരുന്ന മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. നിസ്സാര

നെടുമങ്ങാട് ∙ പൊലീസിന്റെ വിലക്കു ലംഘിച്ച് രാത്രി ഗുണ്ടകൾ ഒത്തുചേർന്നു ജന്മദിനാഘോഷം നടത്തുന്നതറിഞ്ഞ് സിഐയുടെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച് പരുക്കേൽപ്പിച്ച ഗുണ്ടാ സംഘത്തിലെ 12 പേരെ പൊലീസ് മൽപ്പിടിത്തത്തിലൂടെ കീഴടക്കി. സംഘത്തിൽ ഉണ്ടായിരുന്ന മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. നിസ്സാര പരുക്കേറ്റ സിഐ വി.രാജേഷ് എസ്ഐമാരായ ഓസ്റ്റിൻ ഡെന്നിസ്, എസ്.സന്തോഷ്, സിപിഒ രഞ്ജിത്ത് മോഹൻ എന്നിവർ ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. ഞായറാഴ്ച രാത്രി 10 കഴിഞ്ഞപ്പോഴായിരുന്നു സംഭവം.
കരിപ്പൂര് വില്ലേജിൽ ഖാദി ബോർഡ് സമീപം മൊട്ടൽമൂട് കുഴിവിള വീട്ടിൽ വിൽസൺ മകൻ സ്റ്റമ്പർ എന്നു വിളിക്കുന്ന അനീഷ് (30), നെടുമങ്ങാട് വില്ലേജിൽ അരശുപറമ്പ് കിഴക്കുംകര വീട്ടിൽ രാഹുൽ രാജൻ (30), കരിപ്പൂര് വില്ലേജിൽ വാണ്ട മുടിപ്പുര കുമാരീ സദനത്തിൽ വിഷ്ണു (33), കരിപ്പൂര് വില്ലേജിൽ വാണ്ട ത്രിവേണി സദനം വീട്ടിൽ പ്രേംജിത്ത് (37), കരിപ്പൂര് വില്ലേജിൽ പനങ്ങോട്ടേല അഖിലേഷ് ഭവനിൽ അനൂപ് (20), കരിപ്പൂര് വില്ലേജിൽ മേലാംകോട് മൂത്താംകോണം പുളിമൂട്ടിൽ വീട്ടിൽ രാഹുൽ രാജ് (20), കരിപ്പൂര് വില്ലേജിൽ മൂത്താംകോണം തടത്തരികത്തു പുത്തൻവീട്ടിൽ രഞ്ജിത്ത് (30), കരിപ്പൂര് വില്ലേജിൽ നെട്ടിറച്ചിറ പന്തടിവിള വീട്ടിൽ സജീവ് (29), പാങ്ങോട് വില്ലേജിൽ കൊച്ചാലുംമൂട് കാഞ്ചിനട സാന്ദ്ര ഭവനിൽ ജഗൻ (24), ആനാട് വില്ലേജിൽ ഉണ്ടപ്പാറ കുഴിവിള സംഗീത ഭവനിൽ സജിൻ (24), തൊളിക്കോട് വില്ലേജിൽ വിതുര കൊപ്പം വൃന്ദ ഭവനിൽ വിഷ്ണു (24), വെള്ളനാട് വില്ലേജിൽ കൂവക്കൂടി നിധിൻ ഭവനിൽ ജിതിൻ കൃഷ്ണ (28) എന്നിവരാണ് അറസ്റ്റിലായത്.
ഒന്നാം പ്രതിയായ അനീഷിന്റെ പേരിൽ വധശ്രമം ഉൾപ്പെടെ 23 കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കാപ്പ കേസിൽ കരുതൽ തടങ്കലിൽ ആയിരുന്ന അനീഷ് അടുത്തയിടെയാണ് ജയിൽ മോചിതൻ ആയതെന്നും പൊലീസ് അറിയിച്ചു.അനീഷിന്റെ ബന്ധുവും രണ്ടാം പ്രതിയുമായ രാഹുൽ രാജൻ എക്സ്‌പ്ലോസീവ് ഉൾപ്പെടെയുള്ള 3 കേസുകളിലെ പ്രതിയാണ്. ഏഴാം പ്രതി രഞ്ജിത്ത് 2 കേസുകളിലും മൂന്നാം പ്രതി അനൂപ് 3 കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ 12 പേരെയും കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
ആഘോഷം സിഐയുടെ താക്കീത് ലംഘിച്ച്
കുപ്രസിദ്ധ ഗുണ്ട സ്റ്റമ്പർ അനീഷിന്റെ സഹോദരിയുടെ മകന്റെ ഒന്നാം പിറന്നാൾ ആഘോഷിക്കാൻ ആയിരുന്നു തീരുമാനിച്ചിരുന്നത്. ഇതറിഞ്ഞ സിഐ അനീഷിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു ഗുണ്ടകൾ ചേർന്നുള്ള ആഘോഷ പരിപാടികൾ വിലക്കി. ബന്ധുക്കളെ മാത്രം കൂട്ടിയുള്ള ആഘോഷം മതിയെന്നു പറഞ്ഞിരുന്നു. എന്നാൽ, അനീഷ് ആഘോഷം ഞായറാഴ്ച രാത്രിയിലേക്ക് മാറ്റി. മറ്റൊരു സഹോദരിയുടെ മുക്കോലക്കലിലെ വീട്ടിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഇതറിഞ്ഞ ഉടൻ സിഐയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി.ഗുണ്ടകൾ ആയുധങ്ങളും മറ്റും ഉപയോഗിച്ചാണ് പൊലീസിനെ ആക്രമിച്ചത്. പൊലീസ് സംഘം മൽപ്പിടത്തിലൂടെ സാഹസികമായാണ് 12 പേരെ കീഴടക്കിയത്. ഇവരെയും കയറ്റി പോരാൻ തുടങ്ങുമ്പോൾ അനീഷിന്റെ സഹോദരിയും മാതാവും ബന്ധുക്കളും അടക്കമുള്ളവർ ജീപ്പ് തടയാൻ ശ്രമിച്ചിരുന്നു.