ഭക്ഷണം കഴിക്കാൻ വായ തുറക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ബി.എസ്.മാനുവൽ ഏബ്രഹാം. എന്നിട്ടും ഡ്രംസിൽ കൈവച്ചു. പിടിച്ചു നിൽക്കാനാകാതെ തളർന്നു വീണ മാനുവലിനെ ചൊവ്വാഴ്ച ആശുപത്രിയിൽ എത്തിച്ചപ്പോൾ കടുത്ത പനി. വിശ്രമം വേണമെന്നു ഡോക്ടർ. വീട്ടിൽ കിടന്നാൽ തന്റെ ടീമിനു ഹൈസ്കൂൾ വിഭാഗം വൃന്ദവാദ്യ മത്സരത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭക്ഷണം കഴിക്കാൻ വായ തുറക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ബി.എസ്.മാനുവൽ ഏബ്രഹാം. എന്നിട്ടും ഡ്രംസിൽ കൈവച്ചു. പിടിച്ചു നിൽക്കാനാകാതെ തളർന്നു വീണ മാനുവലിനെ ചൊവ്വാഴ്ച ആശുപത്രിയിൽ എത്തിച്ചപ്പോൾ കടുത്ത പനി. വിശ്രമം വേണമെന്നു ഡോക്ടർ. വീട്ടിൽ കിടന്നാൽ തന്റെ ടീമിനു ഹൈസ്കൂൾ വിഭാഗം വൃന്ദവാദ്യ മത്സരത്തിൽ പങ്കെടുക്കാനാകില്ല. രാത്രി മുഴുവൻ അതായിരുന്നു വെങ്ങാനൂർ മലങ്കര വിപിഎസിലെ എട്ടാം ക്ലാസുകാരാനായ മാനുവലിന്റെ ചിന്ത. ഉറങ്ങാനായില്ല. 7 പേരടങ്ങിയ വൃന്ദവാദ്യ മത്സരത്തിൽ ഡ്രംസ് വായിക്കുന്നതിന് പ്രാധാന്യമേറെയുണ്ട്. മാനുവലാണ് ടീം ലീഡർ.

എല്ലാവരുടെയും വിശ്വാസം കാത്ത് ഇന്നലെ രാവിലെ മാനുവൽ സ്കൂളിൽ എത്തി. ക്ഷീണം മുഖത്ത് നിഴലിച്ചെങ്കിലും മത്സരിച്ച് എ ഗ്രേഡ് എങ്കിലും നേടണമെന്ന് അവൻ ഉറപ്പിച്ചിരുന്നു. കലോത്സവ വേദിക്കരികിൽ മത്സരം തുടങ്ങുന്നതിനു മുൻപ് തലേദിവസം മുടങ്ങിയ പരിശീലനം ഉഷാറാക്കി. അധ്യാപകരും കൂട്ടുകാരും പ്രോത്സാഹിപ്പിച്ചതോടെ ആത്മവിശ്വാസമായി. ഒടുവിൽ, എ ഗ്രേഡ് നേടി മടക്കം.

English Summary:

This heartwarming story follows B.S. Manuel Abraham, a dedicated young musician battling illness, as he summons the strength to lead his school's percussion ensemble in a crucial competition. His unwavering commitment and the support of his team culminate in a triumphant performance.