ജില്ലാ സ്കൂൾ കലോത്സവം; ഓവറോൾ കിരീടം സ്വന്തമാക്കാൻ പോരാട്ടം
ജില്ലാ സ്കൂൾ കലോത്സവത്തിൽ മടങ്ങിയെത്തിയ ഓവറോൾ കിരീടം സ്വന്തമാക്കാൻ ഉപജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ചു പോരാട്ടം. 790 പോയിന്റുമായി തിരുവനന്തപുരം നോർത്ത് ഉപജില്ല മുന്നിലാണെങ്കിലും 783 പോയിന്റ് നേടിയ തിരുവനന്തപുരം സൗത്ത്, 780 പോയിന്റുമായി കിളിമാനൂർ ഉപജില്ലകൾ തൊട്ടുപിന്നിലുണ്ട്. മത്സരങ്ങൾ ഇന്നലെ രാത്രി
ജില്ലാ സ്കൂൾ കലോത്സവത്തിൽ മടങ്ങിയെത്തിയ ഓവറോൾ കിരീടം സ്വന്തമാക്കാൻ ഉപജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ചു പോരാട്ടം. 790 പോയിന്റുമായി തിരുവനന്തപുരം നോർത്ത് ഉപജില്ല മുന്നിലാണെങ്കിലും 783 പോയിന്റ് നേടിയ തിരുവനന്തപുരം സൗത്ത്, 780 പോയിന്റുമായി കിളിമാനൂർ ഉപജില്ലകൾ തൊട്ടുപിന്നിലുണ്ട്. മത്സരങ്ങൾ ഇന്നലെ രാത്രി
ജില്ലാ സ്കൂൾ കലോത്സവത്തിൽ മടങ്ങിയെത്തിയ ഓവറോൾ കിരീടം സ്വന്തമാക്കാൻ ഉപജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ചു പോരാട്ടം. 790 പോയിന്റുമായി തിരുവനന്തപുരം നോർത്ത് ഉപജില്ല മുന്നിലാണെങ്കിലും 783 പോയിന്റ് നേടിയ തിരുവനന്തപുരം സൗത്ത്, 780 പോയിന്റുമായി കിളിമാനൂർ ഉപജില്ലകൾ തൊട്ടുപിന്നിലുണ്ട്. മത്സരങ്ങൾ ഇന്നലെ രാത്രി
ജില്ലാ സ്കൂൾ കലോത്സവത്തിൽ മടങ്ങിയെത്തിയ ഓവറോൾ കിരീടം സ്വന്തമാക്കാൻ ഉപജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ചു പോരാട്ടം. 790 പോയിന്റുമായി തിരുവനന്തപുരം നോർത്ത് ഉപജില്ല മുന്നിലാണെങ്കിലും 783 പോയിന്റ് നേടിയ തിരുവനന്തപുരം സൗത്ത്, 780 പോയിന്റുമായി കിളിമാനൂർ ഉപജില്ലകൾ തൊട്ടുപിന്നിലുണ്ട്. മത്സരങ്ങൾ ഇന്നലെ രാത്രി വൈകിയും തുടർന്നതിനാൽ അന്തിമ ലീഡ് നില തയാറായിട്ടില്ല. അതേസമയം, സ്കൂൾ വിഭാഗത്തിൽ തിരുവനന്തപുരം കാർമൽ ഹയർ സെക്കൻഡറി സ്കൂൾ 230 പോയിന്റുമായി ഓവറോൾ കിരീടത്തിന് അരികിലെത്തി. തൊട്ടുപിന്നിലുള്ളത് നന്ദിയോട് എസ്കെവി എച്ച്എസ്(194 പോയിന്റ്), കെടിസിടി ഇഎംഎച്ച്എസ്എസ് കടുവയിൽ (177) എന്നീ സ്കൂളുകളാണ്. വിധി പ്രഖ്യാപനത്തിൽ വീഴ്ചയെന്നാരോപിച്ച് കുട്ടികളും രക്ഷിതാക്കളും വേദികൾ കയ്യേറി. വ്യാഴാഴ്ച പുലർച്ചെ നടന്ന എച്ച്എസ് വിഭാഗം സംഘനൃത്തത്തിലാണ് തർക്കമുണ്ടായത്. വിധിനിർണയത്തിൽ അപാകതയുണ്ടെങ്കിൽ അപ്പീൽ നൽകാമെന്ന് അറിയിച്ച് സംഘാടകരും വിധികർത്താകളും വേദി വിട്ടു.
അപ്പീൽ അപേക്ഷകൾ ഇത്തവണ കുറഞ്ഞു
സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാനുള്ള അപ്പീൽ അപേക്ഷകൾ ഇത്തവണ കുറഞ്ഞു. ഇന്നലെ വൈകിട്ടു വരെ 137 പേരാണ് സംസ്ഥാനതല യോഗ്യതയ്ക്കായി അപ്പീൽ നൽകിയത്. കഴിഞ്ഞതവണ 273 അപ്പീലുകൾ നൽകിയിരുന്നു. കഴിഞ്ഞ വർഷം സംസ്ഥാനതലത്തിലേക്ക് അപ്പീൽ നൽകാൻ 2000 രൂപയാണ് നൽകേണ്ടിയിരുന്നത്. ഇത്തവണ 5000 രൂപയാക്കി. അപ്പീൽ കമ്മിറ്റി മത്സരം വീണ്ടും പരിശോധിച്ച് സംസ്ഥാന തലത്തിലേക്ക് യോഗ്യത നൽകിയാലേ 5000 രൂപ തിരികെ ലഭിക്കൂ. സാധാരണഗതിയിൽ ആകെ ലഭിച്ചതിന്റെ 20 ശതമാനം അപ്പീലുകളാണ് അംഗീകരിക്കുക. മത്സരഫലത്തിൽ തർക്കമുണ്ടായതിനെല്ലാം അപ്പീൽ നൽകിയിട്ടുണ്ട്.
ഗോത്ര നൃത്തരൂപങ്ങളും പ്രത്യേകതയും
ഇരുള നൃത്തം (ആട്ടംപാട്ടം)
പാലക്കാട് അട്ടപ്പാടിയിലെ ഗോത്രവിഭാഗമായ ഇരുളരുടെ പരമ്പരാഗത നൃത്തരൂപം. കൃഷി,ജനനം,മരണം,വിളവെടുപ്പ് തുടങ്ങിയ ആഘോഷങ്ങളോടനുബന്ധിച്ച് ഇവർ നൃത്തം വയ്ക്കും. കൃഷിയുമായി ബന്ധപ്പെട്ട ആഹ്ലാദനൃത്തം കുരുമ്പലം എന്നറിയപ്പെടുന്നു. ഓരോ അവസരത്തിനും സന്ദർഭത്തിനുമനുസരിച്ച് വ്യത്യസ്തയിനം പാട്ടുകളുണ്ട്. തെക്കുമല, വള്ളിവള്ളി, ദുൻപാട്ട് എന്നിവ ഇതിൽ ചിലതാണ്. തമിഴ് വാക്കുകളാണ് പാട്ടിൽ കൂടുതൽ. വാദ്യോപകരണങ്ങൾ: ദവിൽ, പൊറെയ്, പീക്കി, ജാലറ, കൊഗൽ
മംഗലംകളി (മങ്ങലംകളി)
കാസർകോട്, കണ്ണൂർ ജില്ലകളിലെ മാവിലൻ, മലവേട്ടുവൻ എന്നീ ഗോത്ര വിഭാഗങ്ങൾ മംഗളകർമങ്ങളുടെ സമയത്ത് നടത്താറുള്ള നൃത്തം. കല്യാണക്കളി എന്നും അറിയപ്പെടുന്നു. സ്ത്രീപുരുഷന്മാർ വൃത്താകൃതിയിൽനിന്ന് ചുവടുവച്ച് വട്ടംതിരിഞ്ഞു നൃത്തം ചെയ്യും. തുളുഭാഷയിലാണ് പാട്ടുകളിൽ ഭൂരിഭാഗവും. പാട്ടുകളിൽ കഥയുണ്ടാകും. ജന്മിയോടുള്ള വിധേയത്വം കാണിക്കാൻ വിവാഹ സന്ദർഭങ്ങളിൽ വധുവുമൊത്ത് ജന്മിയുടെ വീട്ടിലെത്തി മംഗലംകളി നടത്തും. അതിനു ശേഷം വിവാഹത്തിനു ജന്മി അംഗീകാരം നൽകും. വേഷം: മാവിലരുടെ പരമ്പരാഗത വസ്ത്രമായ കുണ്ടാച്ചും കല്ലുമാലയും പാളത്തൊപ്പിയും. വാദ്യോപകരണം : തുടി
പളിയ നൃത്തം
ഇടുക്കി കുമളിയിലെ പളിയ ഗോത്രവിഭാഗത്തിന്റെ തനത് നൃത്തം. സ്ത്രീകളും പുരുഷന്മാരും ഒത്തുചേർന്നാണ് അവതരണം. മഴയ്ക്കും കൃഷി രക്ഷിക്കാനും കൃഷി നശിപ്പിക്കുന്ന ദുഷ്ടരെ നശിപ്പിക്കാനും രോഗശാന്തിക്കുമായി അമ്മ ദൈവമായ എളാത്ത് പളിച്ചിയമ്മ പ്രാർഥിച്ചാണു നൃത്തം. കാട്ടിലെ എളാത്തു പളിച്ചിയമ്മ സ്ഥാനത്തുനിന്ന് പൂജ ചെയ്ത മണ്ണ് കൊണ്ടുവന്ന് മാരിയമ്മയമ്പലത്തിൽ സമർപ്പിച്ചാണു തുടക്കം. ചടുലമായ കൈകാൽ ചലനങ്ങളാണ് ആകർഷണം. വാദ്യോപകരണങ്ങൾ: നഗാര, ഉറുമി, ഉടുക്ക്, മുളംചെ, ജലങ്ക, ജാലറൈ
മലപ്പുലയ ആട്ടം
ഇടുക്കിയിലെ മലപ്പുലയൻ വിഭാഗത്തിന്റെ പരമ്പരാഗത നൃത്തരൂപം. വിശേഷ ദിവസങ്ങൾ ആഹ്ലാദകരമാക്കാനാണ് പ്രധാനമായും ഈ നൃത്തം അവതരിപ്പിച്ചിരുന്നത്. പുരുഷന്മാരും സ്ത്രീകളും ഒന്നിച്ചാണ് പാട്ടില്ലാത്ത വാദ്യസംഗീതത്തിനനുസരിച്ച് ആടുന്നത്. താളത്തിനനുസരിച്ചു കൈകൊട്ടിയും ശരീരം വേഗത്തിൽ ചലിപ്പിച്ചും ശരീരം ആഞ്ഞും ഉറച്ച കാലുകളോടെയാണ് നൃത്തം. ചിലപ്പോൾ കോൽ തട്ടിയും നൃത്തം ചെയ്യാറുണ്ട്. ആദ്യകാലത്ത് ഇല,മരത്തോൽ എന്നീ പരമ്പരാഗത വേഷങ്ങളായിരുന്നു. വേഷം: പുരുഷന്മാർക്ക് തലക്കെട്ട്, മുണ്ട്, ബനിയൻ. സ്ത്രീകൾക്ക് ഒറ്റച്ചേല കൊണ്ടുള്ള കുറകെട്ട്. വാദ്യോപകരണങ്ങൾ:കിടിമുട്ടി, ഉറുമി.
പണിയനൃത്തം (വട്ടക്കളി, കമ്പളക്കളി)
വയനാട് ജില്ലയിലെ പണിയ വിഭാഗക്കാരുടെ തനത് നൃത്തരൂപങ്ങൾ. വട്ടക്കളി : വൃത്താകൃതിയിൽ നിന്നുള്ള കളി. 3 പുരുഷന്മാർ ചേർന്നു കൊട്ടുന്ന തുടിയുടെ താളത്തിൽ സ്ത്രീകൾ ചുവടുവയ്ക്കും. ചീനി ഊത്തിൽ വിദഗ്ധനായ ഒരാളും ഉണ്ടാകും. മരണാനന്തര ചടങ്ങിൽ ഒഴികെ സ്ത്രീകളാണ് വട്ടക്കളി കളിക്കുക. കളിയുടെ സമയത്ത് സ്ത്രീകൾ ഒട്ടേറെ പാട്ടുകൾ പാടും. കുഴലൂത്തുകാരനെയോ തുടികൊട്ടുന്നയാളെയോ ഒപ്പം കളിക്കുന്ന സ്ത്രീയെയോ കളിയാക്കിയുള്ള പാട്ടുകളാണ് മിക്കവയും.
കമ്വളക്കളി: വയൽ പണി (കമ്പളം) ചെയ്യുമ്പോൾ അവതരിപ്പിച്ചിരുന്ന നൃത്തം. പുരുഷന്മാർ കൊട്ടുന്ന തുടിയുടെ താളത്തിൽ സ്ത്രീകൾ ജോലി ചെയ്യുന്നു. പ്രത്യേക വേഷമില്ല. പരമ്പരാഗത വേഷവും ആഭരണങ്ങളും ഉപയോഗിക്കും. വേഷം : സ്ത്രീകൾ നീളംകൂടിയ ചേല ശരീരത്തിൽ ചുറ്റി അതിന്റെ രണ്ടറ്റങ്ങൾ മുന്നിലൂടെയും പിന്നിലൂടെയും എടുത്ത് വലതു വശത്ത് നെഞ്ചിന്റെ മുകളിലായി കെട്ടും. കറുപ്പും ചുവപ്പും നിറത്തിലുള്ള അരാട്ടികൾ(അരയിൽ കെട്ടുന്ന തുണി) ധരിക്കാറുണ്ട്. വാട്ടിച്ചുരുട്ടിയെടുത്ത ഓല, കുന്നിക്കുരു കൊണ്ടുള്ള ചൂതുമണി, മുരുളെ എന്നിവ കാതിലണിയുന്ന ആഭരണങ്ങളാണ്. കഴുത്തിലണിയുന്ന മുടെചുളു, കുറക്കല്ലെ, നാണയത്തുട്ടുകൾ ചേർത്തു കെട്ടുന്ന ബള്ളികല്ലെ, താലിക്കല്ലെ എന്നിവയും ധരിക്കും. മുണ്ടാണ് പുരുഷന്മാരുടെ വേഷം
സുധീഷുമാർ വന്നു, മംഗലംകളിയിൽ മാഷായി
ഹൈസ്കൂൾ വിഭാഗം മംഗലംകളിയിൽ ഒന്നാം സ്ഥാനം നേടിയ ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ ടീമിനെ പരിശീലിപ്പിച്ചത് കാസർകോട് നിന്നെത്തിയ സുഹൃത്തുക്കൾ- പി.ആർ.സുധീഷും സി.ജി.സുധീഷും. മാവിലൻ സമുദായത്തിൽപെട്ട ഇവർ ലോക ഗോത്ര ദിനത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം രാഷ്ട്രപതി ഭവനിൽ നൃത്തം അവതരിപ്പിച്ചിരുന്നു. ജില്ലാ കലോത്സവത്തിൽ ആദ്യമായി ഉൾപ്പെടുത്തിയ ഗ്രോതകല പരിശീലിപ്പിക്കാൻ തനതു കലാകാരന്മാർക്കു വേണ്ടി നടത്തിയ തിരച്ചിലിലാണ് സുധീഷുമാരിലേക്ക് എത്തിയത്. ടീമംഗങ്ങളിൽ ഒരാളായ മിനലിന്റെ അമ്മ കണ്ണൂർ സ്വദേശിയായ എം.കെ.ഷമീമയാണ് ഇവരെ നിർദേശിച്ചത്. നാട്ടിൽ പല വേദികളിലും മംഗലംകളി അവതരിപ്പിച്ചിട്ടുള്ള ഇവർ ആദ്യമായാണ് ഒരു ടീമിനെ പരിശീലിപ്പിക്കുന്നത്. കിലോമീറ്ററുകൾ താണ്ടി കലോത്സവത്തിനെത്തി ടീമിന് വിജയവും നൽകിയാണ് സുധീഷുമാരുടെ മടക്കം. കാസർകോട് വെളുത്തോളി സ്വദേശിയാണ് സി.ജി. സുധീഷ്. പി.ആർ.സുധീഷ് കള്ളാർ സ്വദേശിയും.