നാടക മത്സരം ആരംഭിച്ചതേ രണ്ടര മണിക്കൂർ വൈകി; എന്നാൽ, വല്ലതും കേൾക്കാമോ? അതുംഇല്ല
മത്സരം ആരംഭിച്ചതേ രണ്ടര മണിക്കൂറോളം വൈകി. ആദ്യ നാടകത്തിന്റെ അവതരണം കേൾക്കാനാകാതെ കാണികൾ പരാതിപ്പെട്ടതോടെ മുക്കാൽ മണിക്കൂറോളം എടുത്ത് ശബ്ദ സംവിധാനം ശരിയാക്കിയെങ്കിലും വീണ്ടും പഴയ അവസ്ഥ. സഹികെട്ട ആസ്വാദകർ പ്രതിഷേധമുയർത്തിയതോടെ രണ്ടാമത്തെ നാടകത്തിന്റെ അവതരണം പാതിവഴിയിൽ നിർത്തി. ഹയർ സെക്കൻഡറി വിഭാഗം

മത്സരം ആരംഭിച്ചതേ രണ്ടര മണിക്കൂറോളം വൈകി. ആദ്യ നാടകത്തിന്റെ അവതരണം കേൾക്കാനാകാതെ കാണികൾ പരാതിപ്പെട്ടതോടെ മുക്കാൽ മണിക്കൂറോളം എടുത്ത് ശബ്ദ സംവിധാനം ശരിയാക്കിയെങ്കിലും വീണ്ടും പഴയ അവസ്ഥ. സഹികെട്ട ആസ്വാദകർ പ്രതിഷേധമുയർത്തിയതോടെ രണ്ടാമത്തെ നാടകത്തിന്റെ അവതരണം പാതിവഴിയിൽ നിർത്തി. ഹയർ സെക്കൻഡറി വിഭാഗം നാടക മത്സരത്തിൽ വില്ലനായത് മൈക്ക്. രാവിലെ 11ന് ആണ് നാടക മത്സരം നിശ്ചയിച്ചിരുന്നത്. ആരംഭിച്ചപ്പോൾ സമയം 1.30 കഴിഞ്ഞു. ആദ്യ അവതരണത്തിൽ അഭിനേതാക്കളുടെ ശബ്ദം പുറത്തു കേട്ടില്ല. ഇതിനിടെ നാടക പ്രവർത്തകർ പരാതിയുമായി സംഘാടകരെ സമീപിച്ചു.
മൈക്ക് ശരിയാക്കാൻ മുക്കാൽ മണിക്കൂറോളമെടുത്തു. എന്നിട്ടും രണ്ടാമത്തെ നാടകത്തിലെ അഭിനേതാക്കളുടെ ശബ്ദവും കേൾക്കാൻ കഴിഞ്ഞില്ല. ഇതോടെ സദസ്സിൽനിന്ന് പ്രതിഷേധമുയർന്നു. മറ്റുള്ളവരും സംഘടിച്ചതോടെ നാടക അവതരണം പാതിവഴിയിൽ നിർത്തി. നാടക പ്രവർത്തകരിൽ ചിലർ സ്റ്റേജിൽ കയറി പ്രതിഷേധിച്ചു. പൊലീസ് എത്തി രംഗം ശാന്തമാക്കി. ജനറൽ കൺവീനർ സ്ഥലത്തെത്തി ട്രൂപ്പ് മാനേജർമാരുമായി സംസാരിച്ചു മൈക്ക് മാറ്റി സ്ഥാപിച്ച ശേഷമാണ് അവതരണം ആരംഭിച്ചത്. ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിലും ഇതേ പ്രശ്നമുണ്ടായിരുന്നു.ഹയർസെക്കൻഡറി വിഭാഗം നാടക മത്സരത്തിനിടെ കുട്ടികളിൽ ഒരാൾ കുഴഞ്ഞുവീണു. അൽപസമയത്തിനു ശേഷം മത്സരം തുടർന്നു.