മാധ്യമങ്ങളെ അധിക്ഷേപിച്ച് എംഎൽഎ; പരാമർശം ജില്ലാ സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ
നെയ്യാറ്റിൻകര ∙ ജില്ലാ സ്കൂൾ കലോത്സവ വേദിയിൽ മാധ്യമങ്ങളെ അധിക്ഷേപിച്ച് കെ.ആൻസലൻ എംഎൽഎ. സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ വിദ്യാർഥി കൊടിമരത്തിൽ കയറിയപ്പോൾ എംഎൽഎ ഉൾപ്പെടെയുള്ളവർ നോക്കി നിന്നതും കലോത്സവത്തിലെ സംഘാടന പിഴവ് കാരണം മത്സരങ്ങൾ വൈകിയതും മറ്റും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ് എംഎൽഎയെ

നെയ്യാറ്റിൻകര ∙ ജില്ലാ സ്കൂൾ കലോത്സവ വേദിയിൽ മാധ്യമങ്ങളെ അധിക്ഷേപിച്ച് കെ.ആൻസലൻ എംഎൽഎ. സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ വിദ്യാർഥി കൊടിമരത്തിൽ കയറിയപ്പോൾ എംഎൽഎ ഉൾപ്പെടെയുള്ളവർ നോക്കി നിന്നതും കലോത്സവത്തിലെ സംഘാടന പിഴവ് കാരണം മത്സരങ്ങൾ വൈകിയതും മറ്റും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ് എംഎൽഎയെ ചൊടിപ്പിച്ചത്. അതേസമയം നഗരസഭാ ചെയർമാൻ പി.കെ.രാജ്മോഹൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഷൈലജ ബീഗം എന്നിവർ, കലോത്സവത്തിൽ മാധ്യമങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി പറയുകയും ചെയ്തിരുന്നു.
എംഎൽഎ പറഞ്ഞത്:
‘‘നെയ്യാറ്റിൻകര എന്ന പാരമ്പര്യമുള്ള ഒരു പട്ടണ പ്രദേശത്തു കലോത്സവത്തിനു വേദിയൊരുങ്ങുമ്പോൾ അതിനു സഹായകരമായി പിന്തുണ നൽകുക എന്നുള്ളതാണ് പത്ര മാധ്യമങ്ങളുടെ ഉത്തരവാദിത്തം. അല്ലാതെ തന്റെ പത്രത്തിൽ വലിയ വാർത്തയുണ്ടാക്കുക എന്നതല്ല. ഇത്തരം ചില കൃമികടികൾ പത്രപ്രവർത്തകരുടെ ഇടയിലെ ചില ആളുകൾക്കുണ്ട്. അതു യഥാർഥ പത്രപ്രവർത്തകരുടെ ശീലമല്ല, അത് ആര് എഴുതിയാലും. അത് അവസാനിപ്പിക്കുക എന്നതാണ് ഈ നാടിനോട് ചെയ്യുന്ന ഏറ്റവും വലിയ ഉത്തരവാദിത്തം. എന്തെങ്കിലും എഴുതി പിടിപ്പിച്ചു കഴിഞ്ഞാൽ ഞങ്ങളാണ് എന്തോ ചെയ്യാൻ പോകുന്നത്, മൂട് താങ്ങി നിൽക്കുന്നത്, അല്ലെങ്കിൽ ഞങ്ങൾ വിചാരിച്ചാലേ നടക്കുകകയുള്ളൂ എന്നൊരു ധാരണ ഏതെങ്കിലും പത്ര മാധ്യമങ്ങൾക്കോ പത്രങ്ങൾക്കോ ഉണ്ടെങ്കിൽ അതങ്ങ് മാറ്റി വയ്ക്കുന്നത് നന്നായിരിക്കും. പൊതു പ്രവർത്തകരായ ഞങ്ങൾക്ക് ശരിയും തെറ്റും തിരിച്ചറിയാം. അതെല്ലാം നേരിട്ടുകൊണ്ടു തന്നെയാണ് ഞങ്ങൾ നിൽക്കുന്നത്. വിവാദമുണ്ടാക്കുന്നത് കലോത്സവത്തിന്റെ മേന്മയെ ഇല്ലാതാക്കുന്ന രൂപത്തിലേക്ക് മാറും എന്നതിനാൽ ഇവിടെ പറയാതിരിക്കാൻ കഴിയാത്തതിനാൽ പറഞ്ഞു പോകുന്നതാണ്.’’
‘എംഎൽഎയുടെ പരാമർശം പ്രതിഷേധാർഹം’
കലോത്സവ വേദിയിലെ എംഎൽഎയുടെ പരാമർശം പ്രതിഷേധാർഹമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ അറിയിച്ചു. കെ.ആൻസലൻ എംഎൽഎ മാധ്യമങ്ങൾക്ക് നേരെ നടത്തിയത് വില കുറഞ്ഞ പരാമർശങ്ങളാണ്. കലോത്സവ വേദികളിലെ തർക്കങ്ങളും മത്സരങ്ങൾ വൈകുന്നതിന്റെ പേരിൽ വിദ്യാർഥികൾക്ക് ഉണ്ടാകുന്ന പ്രയാസങ്ങളും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് സ്വാഭാവികമാണ്.
എന്നാൽ തന്റെ കൂടി സാന്നിധ്യത്തിൽ യാതൊരു സുരക്ഷയുമില്ലാതെ ഒരു വിദ്യാർഥിയെ കൊടിമരത്തിൽ കയറ്റിയ ആയിരം വാക്കുകൾക്കു തുല്യമായ ചിത്രമാണ് എംഎൽഎയുടെ ‘കൃമികടി’ പ്രസംഗത്തിനു പിന്നിലെന്നു വ്യക്തമാണ്. നടന്ന സംഭവങ്ങൾ ചിത്രങ്ങൾ ഉൾപ്പെടെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ ജനപ്രതിനിധികൾ അത് ഉൾക്കൊള്ളാനുള്ള സഹിഷ്ണുത കാണിക്കണമെന്ന് ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫനും ജില്ലാ സെക്രട്ടറി അനുപമ ജി.നായരും പറഞ്ഞു.