പെരിങ്ങമ്മല സ്മാർട്ട് വില്ലേജ് ഓഫിസ് നിർമാണം ഇഴയുന്നു
പാലോട് ∙ പെരിങ്ങമ്മല സ്മാർട്ട് വില്ലേജ് ഓഫിസിന്റെ നിർമാണ പ്രവർത്തനങ്ങൾ ‘സ്മാർട്ട്’ ആകുന്നില്ല. പുതിയ കെട്ടിടം നിർമിക്കാനായി വില്ലേജ് ഓഫിസ് പാലോട് വാടക കെട്ടിടത്തിലേക്ക് മാറ്റിയിട്ട് 9 മാസം പിന്നിട്ടെങ്കിലും നിലവിലെ കെട്ടിടം പൊളിച്ചു മാറ്റിയതല്ലാതെ പുതിയ കെട്ടിടത്തിന്റെ ഫൗണ്ടേഷൻ പണിപോലും

പാലോട് ∙ പെരിങ്ങമ്മല സ്മാർട്ട് വില്ലേജ് ഓഫിസിന്റെ നിർമാണ പ്രവർത്തനങ്ങൾ ‘സ്മാർട്ട്’ ആകുന്നില്ല. പുതിയ കെട്ടിടം നിർമിക്കാനായി വില്ലേജ് ഓഫിസ് പാലോട് വാടക കെട്ടിടത്തിലേക്ക് മാറ്റിയിട്ട് 9 മാസം പിന്നിട്ടെങ്കിലും നിലവിലെ കെട്ടിടം പൊളിച്ചു മാറ്റിയതല്ലാതെ പുതിയ കെട്ടിടത്തിന്റെ ഫൗണ്ടേഷൻ പണിപോലും ആരംഭിച്ചിട്ടില്ല. ഒരു വർഷത്തിനകം സ്മാർട്ട് വില്ലേജ് ഓഫിസിന് കെട്ടിടം പൂർത്തിയാക്കുമെന്നായിരുന്നു വാഗ്ദാനം.
ബ്രൈമൂർ മുതൽ ശാസ്താനടവരെ വ്യാപിച്ചു കിടക്കുന്ന പെരിങ്ങമ്മലയെ സ്മാർട് വില്ലേജ് ആക്കുക എന്ന ലക്ഷ്യത്തോടെയാണ് റവന്യു വകുപ്പ് 50 ലക്ഷം വകയിരുത്തി നിർമാണത്തിനായി ചുമതല ഏൽപിച്ചത്. നിലവിലെ കെട്ടിടം പൊളിച്ചുമാറ്റി അവിടെ തന്നെയാണ് കെട്ടിടം നിർമിക്കുന്നത്. നിലവിലെ കെട്ടിടം പൊളിക്കുന്നത് മാസങ്ങൾ നീണ്ടു. പ്രതിഷേധം ഉയർന്നപ്പോൾ കെട്ടിടം പൊളിച്ചു മാറ്റി. അതിനുശേഷം ഒരു നിർമാണവും നടന്നിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയാണ് നിർമാണം തുടങ്ങാൻ കഴിയാത്തതെന്നാണ് സൂചന.
വില്ലേജിൽ പുതിയ കെട്ടിടവും സംവിധാനങ്ങളും വരാത്തതിനാലും ജീവനക്കാരുടെ കുറവും ഒക്കെയായി പ്രവർത്തനം കാര്യക്ഷമമായി നടത്താൻ കഴിയാത്ത അവസ്ഥയാണ്. കെട്ടിടം പൊളിച്ചതിന്റെ അവശിഷ്ടങ്ങൾ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കോംപൗണ്ടിലാണ് തള്ളിയിരിക്കുന്നത്. ഇത് മാറ്റികൊടുക്കണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടിട്ടും ചെവിക്കൊള്ളുന്നില്ലെന്ന് പറയുന്നു.