നിരോധിക്കപ്പെട്ട സാറ്റലൈറ്റ് ഫോൺ വിഴിഞ്ഞത്ത് പിടിച്ചെടുത്തു
വിഴിഞ്ഞം∙രാജ്യത്ത് നിരോധനമുള്ള സാറ്റലൈറ്റ് ഫോൺ(ഉപഗ്രഹ ഫോൺ) വിഴിഞ്ഞത്ത് പിടിച്ചെടുത്തു.സംഭവത്തെ കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമുൾപ്പെടെ വിശദ അന്വേഷണം തുടങ്ങി. ഫോൺ ഉപയോഗിച്ചയുടൻ വിവരം ലഭിച്ച മിലിട്ടറി ഇന്റലിജൻസ് അടക്കമുള്ള രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നുള്ള സന്ദേശത്തെ തുടർന്ന് ഇന്നലെ രാത്രിയാണ്

വിഴിഞ്ഞം∙രാജ്യത്ത് നിരോധനമുള്ള സാറ്റലൈറ്റ് ഫോൺ(ഉപഗ്രഹ ഫോൺ) വിഴിഞ്ഞത്ത് പിടിച്ചെടുത്തു.സംഭവത്തെ കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമുൾപ്പെടെ വിശദ അന്വേഷണം തുടങ്ങി. ഫോൺ ഉപയോഗിച്ചയുടൻ വിവരം ലഭിച്ച മിലിട്ടറി ഇന്റലിജൻസ് അടക്കമുള്ള രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നുള്ള സന്ദേശത്തെ തുടർന്ന് ഇന്നലെ രാത്രിയാണ് വിഴിഞ്ഞം പൊലീസ് സ്ഥലത്ത് എത്തി ഫോൺ പിടിച്ചെടുത്തത്.വിഴിഞ്ഞം മുക്കോല ഭാഗത്തെ മത്സ്യത്തൊഴിലാളി യുവാവിൽ നിന്നാണ് ഇതു ലഭ്യമായതെന്നു പൊലീസ് പറഞ്ഞു. ഇയാൾക്ക് ഇതിന്റെ ഉപയോഗം സംബന്ധിച്ചു ധാരണ ഇല്ലെന്നാണ് അറിയാനായതെന്നും പൊലീസ് പറഞ്ഞു. വിദേശത്തുള്ള സുഹൃത്തിൽ നിന്നാണ് ഫോൺ ലഭ്യമായതെന്നാണ് ഇയാൾ പൊലീസിന് നൽകിയ വിവരം. നിരോധനമുള്ള ഈ ഫോൺ ഏതു രീതിയിൽ ലഭ്യമായി എന്നതടക്കമുള്ള വിവരങ്ങൾ അന്വേഷിക്കുകയാണ് രഹസ്യാന്വേഷണ വിഭാഗം. ഫോൺ ഇന്നു ഫൊറൻസിക് പരിശോധനക്കു നൽകുമെന്നും സംഭവം സംബന്ധിച്ച് വിശദ അന്വേഷണം ആരംഭിച്ചതായും വിഴിഞ്ഞം പൊലീസ് പറഞ്ഞു. നിരോധനമുള്ളതിനാൽ ഈ ഫോൺ ഉപയോഗിച്ചാലുടൻ പ്രവർത്തന സ്ഥലമുൾപ്പെടെ രഹസ്യാന്വേഷണ വിഭാഗത്തിന് അറിയാനാകും.