സർക്കാർ സഹായം 24 മാസം കുടിശിക; ആശ്വാസം കവർന്ന് ‘ആശ്വാസകിരണം’
തിരുവനന്തപുരം∙ ചലനശേഷിയില്ലാത്ത ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്നവർക്കു സാമ്പത്തിക സഹായം നൽകുന്ന ആശ്വാസകിരണം പദ്ധതിയുടെ 24 മാസത്തെ കുടിശിക തീർക്കാതെ സർക്കാർ. കടുത്ത സമ്മർദം ഉണ്ടാകുമ്പോൾ ഏതാനും മാസത്തെ തുക അനുവദിക്കും. സാമൂഹിക സുരക്ഷാ പെൻഷനായി 1600 രൂപ കൊടുക്കുമ്പോൾ ആശ്വാസകിരണത്തിലെ അംഗങ്ങൾക്കു
തിരുവനന്തപുരം∙ ചലനശേഷിയില്ലാത്ത ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്നവർക്കു സാമ്പത്തിക സഹായം നൽകുന്ന ആശ്വാസകിരണം പദ്ധതിയുടെ 24 മാസത്തെ കുടിശിക തീർക്കാതെ സർക്കാർ. കടുത്ത സമ്മർദം ഉണ്ടാകുമ്പോൾ ഏതാനും മാസത്തെ തുക അനുവദിക്കും. സാമൂഹിക സുരക്ഷാ പെൻഷനായി 1600 രൂപ കൊടുക്കുമ്പോൾ ആശ്വാസകിരണത്തിലെ അംഗങ്ങൾക്കു
തിരുവനന്തപുരം∙ ചലനശേഷിയില്ലാത്ത ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്നവർക്കു സാമ്പത്തിക സഹായം നൽകുന്ന ആശ്വാസകിരണം പദ്ധതിയുടെ 24 മാസത്തെ കുടിശിക തീർക്കാതെ സർക്കാർ. കടുത്ത സമ്മർദം ഉണ്ടാകുമ്പോൾ ഏതാനും മാസത്തെ തുക അനുവദിക്കും. സാമൂഹിക സുരക്ഷാ പെൻഷനായി 1600 രൂപ കൊടുക്കുമ്പോൾ ആശ്വാസകിരണത്തിലെ അംഗങ്ങൾക്കു
തിരുവനന്തപുരം∙ ചലനശേഷിയില്ലാത്ത ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്നവർക്കു സാമ്പത്തിക സഹായം നൽകുന്ന ആശ്വാസകിരണം പദ്ധതിയുടെ 24 മാസത്തെ കുടിശിക തീർക്കാതെ സർക്കാർ. കടുത്ത സമ്മർദം ഉണ്ടാകുമ്പോൾ ഏതാനും മാസത്തെ തുക അനുവദിക്കും. സാമൂഹിക സുരക്ഷാ പെൻഷനായി 1600 രൂപ കൊടുക്കുമ്പോൾ ആശ്വാസകിരണത്തിലെ അംഗങ്ങൾക്കു ലഭിക്കുന്നത് 600 രൂപ മാത്രം.
ഉറ്റവരെ പരിചരിക്കുന്നതിനു സർക്കാർ ശമ്പളം തരണോയെന്ന പരിഹാസം കൂടി കേൾക്കുകയാണ് ഇവർ. ആശ്വാസ കിരണത്തിൽനിന്നു സഹായം ബന്ധുവിനു മാത്രമല്ല, പരിചരിക്കാൻ സന്നദ്ധരായവർക്കും ലഭിക്കും. ചലനശേഷി നഷ്ടമായവരെ പരിചരിക്കാൻ മുഴുവൻ സമയം ഒപ്പം നിൽക്കേണ്ടിവരും. ആശ്വാസകിരണത്തിൽ നിന്നുള്ള തുച്ഛമായ തുകയും ചുറ്റുവട്ടത്തെ ചെറിയ ജോലികളും ചെയ്താണ് ഇവർ ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്നത്. സർക്കാർ സഹായം ഇല്ലാത്തതിനാൽ പുറത്തു ജോലിക്കു പോകേണ്ടിവരും.
ചലനശേഷിയില്ലാത്ത ഭിന്നശേഷിക്കാരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനു പ്രത്യേക അതോറിറ്റി സ്ഥാപിക്കണമെന്ന കേന്ദ്ര നിയമവും ഇവിടെ നടപ്പാക്കുന്നില്ല. 2017 ഏപ്രിൽ 19ന് നിലവിൽവന്ന നിയമ പ്രകാരം മിക്ക സംസ്ഥാനങ്ങളും അതോറിറ്റി രൂപീകരിച്ചു. എസ്.എച്ച്.പഞ്ചാപകേശൻ സംസ്ഥാന ഭിന്നശേഷി കമ്മിഷണറായിരിക്കെ ഒട്ടേറെത്തവണ ഇതേ ആവശ്യം സർക്കാരിനു മുന്നിൽവച്ചെങ്കിലും സ്വീകരിച്ചിട്ടില്ല. സംസ്ഥാനത്തെ ആകെ ഭിന്നശേഷിക്കാരുടെ കണക്കെടുപ്പ് നടത്തണമെന്ന വിവിധ സംഘടനകളുടെ ആവശ്യവും തള്ളിക്കളഞ്ഞു.
2015ലെ കണക്കനുസരിച്ചാണ് ഇപ്പോഴും പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. അന്ന് 7 വിഭാഗമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ അത് 21 ആയെങ്കിലും കണക്കെടുപ്പിനു സാമൂഹികനീതി വകുപ്പ് ഒന്നും ചെയ്യുന്നില്ല. 2015ൽ കണക്കെടുപ്പു നടത്തുമ്പോൾ സംസ്ഥാനത്ത് ഭിന്നശേഷി വിഭാഗത്തിൽ 7,93,937 പേർ ഉണ്ടായിരുന്നു. ഇതനുസരിച്ചാണ് ഇപ്പോഴും പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. കൂടുതൽ വിഭാഗങ്ങളെ കൂടി ഉൾക്കൊള്ളിച്ചപ്പോൾ ആകെ ഭിന്നശേഷിക്കാർ 10 ലക്ഷം കടന്നിരിക്കാമെന്നാണ് ഊഹം.
പാട്ടിന്റെ ലോകത്ത് പതറാതെ കൺമണി
തിരുവനന്തപുരം ∙ ചിത്രമെഴുതാനും പൊട്ടു തൊടാനും താളം പിടിക്കാനും എനിക്കു കൈകളില്ല...പക്ഷേ എനിക്ക് കാലുകളുണ്ട്, അതാണ് എന്റെ കരുത്ത്, ഒരിക്കലും പതറാത്തൊരു മനസ്സുണ്ട് ഉയരങ്ങളിലെത്തണം..അതു മാത്രമാണ് എന്റെ ലക്ഷ്യം’– ഇതു പറയുമ്പോൾ കൺമണിയുടെ കണ്ണുകളിൽ സൂര്യന്റെ തിളക്കം..
ഇരു കൈകളുമില്ലാതെയാണ് മാവേലിക്കര അറുന്നൂറ്റിമംഗലം ‘അഷ്ടപദി’യിൽ എസ്.കൺമണി(23) പിറന്നത്. ആരെയും ആശ്രയിക്കാതെ ജീവിക്കാനുള്ള പാഠങ്ങളാണ് അച്ഛൻ ജി.ശശികുമാറും അമ്മ രേഖയും മകളെ പഠിപ്പിച്ചത്. കുട്ടിക്കാലത്തു തന്നെ സംഗീതത്തോട് താൽപര്യമുണ്ടായിരുന്നു. സ്കൂൾ കാലയളവിൽ ശാസ്ത്രീയ സംഗിതം, അഷ്ടപദി, കഥകളി സംഗീതം, ചിത്രരചന, അക്ഷരശ്ലോകം, പദ്യം ചൊല്ലൽ എന്നിവയിൽ സമ്മാനങ്ങൾ വാരിക്കൂട്ടി. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിൽ നിന്ന് ബിപിഎ(വോക്കൽ)കോഴ്സിൽ ഒന്നാം റാങ്കോടെയാണ് ബിരുദം നേടിയത്. സംഗീതത്തിൽ ഗവേഷണം നടത്തണമെന്നും കോളജ് അധ്യാപികയാകണമെന്നുമാണ് കൺമണിയുടെ ആഗ്രഹം.
വിളംബര ഘോഷയാത്ര നടത്തി
തിരുവനന്തപുരം ∙ ജില്ലാ സാമൂഹിക നീതി ഓഫിസിന്റെയും ജില്ലാപഞ്ചായത്തിന്റെയും നേതൃത്വത്തിൽ ഇന്ന് നടത്തുന്ന ഉണർവ് ഭിന്നശേഷി ദിനാഘോഷത്തിന് മുന്നോടിയായി വിളംബര ഘോഷയാത്ര നടത്തി. വഴുതക്കാട് ഗവ. വിമൻസ് കോളജിൽ നിന്ന് വഴുതക്കാട് വരെയായിരുന്നു യാത്ര. സ്പെഷൽ സ്കൂൾ വിദ്യാർഥികൾ, ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികൾ, സംഘടനാ പ്രവർത്തകർ തുടങ്ങിയവർ പങ്കാളികളായി.ആന്റണിരാജു എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. അസിസ്റ്റന്റ് കലക്ടർ സാക്ഷി മോഹൻ, വിളപ്പിൽ രാധാകൃഷ്ണൻ, പരശുവയ്ക്കൽ മോഹനൻ , എം.ഷൈനി മോൾ തുടങ്ങിയവർ പ്രസംഗിച്ചു.
രുചിയുയരങ്ങളിൽ അപ് കഫേ
കഴക്കൂട്ടം ∙ കിൻഫ്ര ഫിലിം ആൻഡ് വിഡിയോ പാർക്കിലെ ഡിഫറന്റ് ആർട്സ് സെന്ററിൽ ആരംഭിച്ച അപ് കഫേയിൽ വരുന്നവരുടെ വയറും മനസ്സും ഒരുപോലെ നിറയും. ഡൗൺ സിൻഡ്രോം ബാധിച്ച ഭിന്നശേഷിക്കാരായ കുട്ടികൾ അതിഥികളെ സ്വീകരിക്കുന്ന മനോഹരമായ കാഴ്ച ഇവിടെ കാണാനാകും.
പഴയ ഒരു വാഹനത്തെയാണ് കഫറ്റീരിയായി രൂപപ്പെടുത്തിയിരിക്കുന്നത്. വൈകിട്ട് 3.30 മുതൽ 4.30വരെയാണ് കഫേയുടെ പ്രവർത്തനം. കഫറ്റീരിയയിൽ പെരുമാറേണ്ട എല്ലാവിധ പരിശീലനങ്ങളും സെന്റർ കുട്ടികൾക്ക് നൽകിയിട്ടുണ്ട്. കുട്ടികൾക്ക് മാജിക് പ്ലാനറ്റിലും പുറത്തും ഇത്തരത്തിലുള്ള കഫെറ്റീരിയകളിൽ ജോലി സാധ്യത ഉറപ്പാക്കുന്നതിനായാണ് പരിശീലനം നടപ്പിലാക്കുന്നത്.