വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് വയബിലിറ്റി ഗ്യാപ് ഫണ്ട് വരുമാനത്തിന്റെ 20% നൽകണമെന്ന നിലപാട് ആവർത്തിച്ച് കേന്ദ്രം
തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിക്ക് വയബിലിറ്റി ഗ്യാപ് ഫണ്ട് നൽകണമെങ്കിൽ പദ്ധതിയിലൂടെ കേരളത്തിനു ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം നൽകിയേ മതിയാകൂ എന്ന നിലപാട് ആവർത്തിച്ച് കേന്ദ്രസർക്കാർ. വായ്പയ്ക്കു പകരം ധനസഹായമായി തുക അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം ധനകാര്യവകുപ്പിന്റെ എംപവേഡ്

തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിക്ക് വയബിലിറ്റി ഗ്യാപ് ഫണ്ട് നൽകണമെങ്കിൽ പദ്ധതിയിലൂടെ കേരളത്തിനു ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം നൽകിയേ മതിയാകൂ എന്ന നിലപാട് ആവർത്തിച്ച് കേന്ദ്രസർക്കാർ. വായ്പയ്ക്കു പകരം ധനസഹായമായി തുക അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം ധനകാര്യവകുപ്പിന്റെ എംപവേഡ് കമ്മിറ്റി തള്ളിയതായി ലോക്സഭയിൽ അടൂർ പ്രകാശിനെ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി അറിയിച്ചു. 2034 മുതൽ കേരളത്തിനു പദ്ധതിയിൽനിന്നു വരുമാനം ലഭിച്ചുതുടങ്ങും. ഈ വരുമാനത്തിൽ 20 ശതമാനം കേന്ദ്രത്തിനും 80 ശതമാനം കേരളത്തിനുമെന്നതാണു വ്യവസ്ഥയെന്നും കേന്ദ്രം വ്യക്തമാക്കി. അദാനി പോർട്സ് കേരളത്തിനു വരുമാനം പങ്കുവയ്ക്കുന്ന 2060 വരെ കേന്ദ്രത്തിനും വരുമാന വിഹിതം നൽകേണ്ടിവരുമെന്നാണു കേന്ദ്രത്തിന്റെ നിലപാട് സൂചിപ്പിക്കുന്നത്.
വിവാദം ഇപ്പോഴാണെങ്കിലും 2 വർഷംമുൻപ് ശ്രദ്ധയിൽപെടുത്തി; തള്ളി
തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖത്തിനുള്ള വിജിഎഫ് ഗ്രാന്റിനു പകരം കേന്ദ്രം വായ്പയാക്കിയെന്നതു സംസ്ഥാന സർക്കാർ രാഷ്ട്രീയ വിവാദമാക്കുന്നത് ഇപ്പോഴാണെങ്കിലും രണ്ടു വർഷം മുൻപു തന്നെ ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെടുത്തിയതും തള്ളിയതുമാണെന്നു വ്യക്തമായി. 2022 ജൂണിലും കേരളം ഇതേ ആവശ്യം ഉന്നയിച്ചതും ധനകാര്യമന്ത്രാലയം തള്ളിയതുമാണെന്നു കേന്ദ്രം തന്നെയാണു വെളിപ്പെടുത്തിയത്. വിജിഎഫിന്റെ വ്യവസ്ഥ മാറ്റാൻ താൻ മന്ത്രിയായിരുന്ന കാലത്തു കേന്ദ്രത്തെ സമീപിച്ചിരുന്നതായി അഹമ്മദ് ദേവർകോവിൽ ‘മനോരമ’യോടു പറഞ്ഞു.
വിജിഎഫ് അനുവദിക്കാൻ കേന്ദ്രം തീരുമാനിച്ച 2015 മുതൽ തിരിച്ചടവ് വ്യവസ്ഥ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, വിജിഎഫിന്റെ വ്യവസ്ഥ ശ്രദ്ധയിൽപെട്ടത് ഏതാനും മാസം മുൻപാണെന്നും അപ്പോൾ തന്നെ ഇടപെടൽ നടത്തിയെന്നുമാണ് ഇപ്പോൾ സർക്കാർ നിലപാട്.ഒരു തുറമുഖ പദ്ധതിക്കു കേന്ദ്രസർക്കാർ ആദ്യമായി വിജിഎഫ് നൽകാൻ തീരുമാനിച്ചതു വിഴിഞ്ഞത്തിന്റെ കാര്യത്തിലാണ്. വിജിഎഫിന് അംഗീകാരം നൽകി കേന്ദ്ര ധനകാര്യ മന്ത്രാലയം 2015 ഫെബ്രുവരിയിൽ സംസ്ഥാന തുറമുഖവകുപ്പിന് അയച്ച കത്തിൽ വരുമാനം പങ്കിടണമെന്നു കൃത്യമായി പറയുന്നുണ്ട്.
എന്നാൽ അന്നത്തെ യുഡിഎഫ് സർക്കാരോ, പിന്നീടു വന്ന എൽഡിഎഫ് സർക്കാരോ ഈ വ്യവസ്ഥയിൽ മാറ്റം വരുത്താൻ ശ്രമിച്ചില്ല. ആദ്യമായി ഇതു സംബന്ധിച്ചു കേന്ദ്രത്തിനു മുന്നിൽ ഒരു കത്ത് ചെല്ലുന്നത് 2022ലാണ്. 7 വർഷം അനങ്ങാതിരുന്ന ശേഷമാണു വിജിഎഫ് ലഭിക്കുന്നതിനു ത്രികക്ഷി കരാർ ഒപ്പിടേണ്ട ഘട്ടത്തിൽ സർക്കാർ വ്യവസ്ഥ മാറ്റാൻ ശ്രമിച്ചത്. തൂത്തുക്കുടി തുറമുഖത്തിനു വിജിഎഫ് കേന്ദ്രം ഗ്രാന്റായാണു നൽകുന്നതെന്നു മനസ്സിലായപ്പോൾ ഇടപെട്ടെന്നാണു സർക്കാരിന്റെ വാദം.
ഇപ്പോഴത്തെ നിലയ്ക്ക്, 2034 മുതൽ അദാനിയുടെ കൈവശ കാലാവധി തീരുന്ന 2060 വരെ സംസ്ഥാനത്തിന് ആകെ ലഭിക്കുന്ന വരുമാന വിഹിതം ഏതാണ്ട് 6300 കോടി രൂപയാണ്. കേന്ദ്രം വിജിഎഫായി നൽകുന്ന 817 കോടിക്കു പകരം വരുമാനത്തിന്റെ 20 ശതമാനമാണു നൽകേണ്ടതെങ്കിൽ 1260 കോടി രൂപയാകും. എന്നാൽ, 2028 ഡിസംബറിനകം രണ്ടാം ഘട്ടം അദാനി പൂർത്തിയാക്കിയാൽ തുറമുഖത്തിന്റെ ശേഷിയും വരുമാനവും വർധിക്കും.