മന്ത്രി ഇടപെട്ടിട്ടും ഫലമില്ല; ശമ്പളമില്ലാതെ അതിഥി അധ്യാപകർ
തിരുവനന്തപുരം∙ സംസ്ഥാനത്തെ എയ്ഡഡ് കോളജുകളിലെ അതിഥി അധ്യാപകർക്കു ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി നേരിട്ട് ഇടപെട്ട് ചട്ടങ്ങൾ രൂപീകരിച്ചിട്ടും ശമ്പളം ലഭിക്കാതെ അധ്യാപകർ വലയുന്നു. കഴിഞ്ഞ 6 മാസത്തെ ശമ്പളം ഇതുവരെ ലഭിക്കാത്തവരുണ്ട്. ശമ്പളം ലഭിക്കുന്നില്ലെന്ന വ്യാപക പരാതിയെ

തിരുവനന്തപുരം∙ സംസ്ഥാനത്തെ എയ്ഡഡ് കോളജുകളിലെ അതിഥി അധ്യാപകർക്കു ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി നേരിട്ട് ഇടപെട്ട് ചട്ടങ്ങൾ രൂപീകരിച്ചിട്ടും ശമ്പളം ലഭിക്കാതെ അധ്യാപകർ വലയുന്നു. കഴിഞ്ഞ 6 മാസത്തെ ശമ്പളം ഇതുവരെ ലഭിക്കാത്തവരുണ്ട്. ശമ്പളം ലഭിക്കുന്നില്ലെന്ന വ്യാപക പരാതിയെ തുടർന്നാണു മന്ത്രി ആർ.ബിന്ദു മുൻകയ്യെടുത്തു യോഗം വിളിച്ചതും ചട്ടങ്ങൾ രൂപീകരിച്ചതും. ഇതനുസരിച്ച് ഉദ്യോഗാർഥികൾ ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തിയാൽ മതിയെന്നത് ഉൾപ്പെടെ നടപടിക്രമങ്ങൾ ലഘൂകരിച്ചിരുന്നു.
ശമ്പളം വൈകിപ്പിച്ചാൽ കോളജിന്റെ ഭാഗത്തെ വീഴ്ചയാണെങ്കിൽ പ്രിൻസിപ്പലും വകുപ്പു മേധാവിയും ഓഫിസ് സൂപ്രണ്ടും സെക്‌ഷൻ ക്ലാർക്കും മേഖലാ ഡപ്യൂട്ടി ഡയറക്ടർ ഓഫിസ് തലത്തിലെ വീഴ്ചയാണെങ്കിൽ മേഖലാ ഡപ്യൂട്ടി ഡയറക്ടർ, അക്കൗണ്ട്സ് ഓഫിസർ, സെക്‌ഷൻ സൂപ്രണ്ട്, ക്ലാർക്ക് എന്നിവർക്കും തുല്യ ഉത്തരവാദിത്തമായിരിക്കും തുടങ്ങിയ നിബന്ധനകളോടെയാണു ചട്ടം തയാറാക്കിയത്.
എന്നാൽ ചട്ടം രൂപീകരിച്ച ശേഷവും പല ഡപ്യൂട്ടി ഡയറക്ടർ ഓഫിസുകളിലും കോളജുകളിലും സ്ഥിതി മാറിയിട്ടില്ല. കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം എന്നിങ്ങനെ 5 ഡിഡി ഓഫിസുകളാണുള്ളത്. അധ്യാപകരെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ ഡിഡി ഓഫിസുകൾ പുതിയ ചട്ടങ്ങൾ വളച്ചൊടിക്കുന്നുവെന്നാണ് പ്രധാന ആക്ഷേപം. എയ്ഡഡ് കോളജുകളിലെ സ്ഥിരം അധ്യാപകരുടെ സ്ഥാനക്കയറ്റ ഫയലുകളിൽ ഒരു വർഷമായി അടയിരിക്കുന്ന ഡിഡി ഓഫിസുകളുണ്ട്. ശമ്പള കുടിശിക സംബന്ധിച്ച ഫയലുകൾ തീർപ്പാക്കാത്ത സംഭവങ്ങളുമുണ്ട്.