കോവളത്തിന്റെ ഭംഗി കെടുത്തുന്നു, മാലിന്യം നിറഞ്ഞ ചാക്കുകെട്ടുകൾ
കോവളം∙സീസൺ കാലത്ത് തീരത്തിന്റെ ഭംഗി കെടുത്തി മാലിന്യം നിറച്ച ചാക്കു കെട്ടുകൾ. അറപ്പും വെറുപ്പും പ്രകടമാക്കി വിദേശികൾ. മാലിന്യം നീക്കം ചെയ്യുന്നതിനു കരാറെടുത്ത ഏജൻസിക്കു ടൂറിസം വകുപ്പു മാസങ്ങളായി പണം നൽകാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കോവളത്തു നിന്നു ശേഖരിച്ച മാലിന്യം നീക്കാതെ തീരത്തു

കോവളം∙ സീസൺ കാലത്ത് തീരത്തിന്റെ ഭംഗി കെടുത്തി മാലിന്യം നിറച്ച ചാക്കു കെട്ടുകൾ. അറപ്പും വെറുപ്പും പ്രകടമാക്കി വിദേശികൾ. മാലിന്യം നീക്കം ചെയ്യുന്നതിനു കരാറെടുത്ത ഏജൻസിക്കു ടൂറിസം വകുപ്പു മാസങ്ങളായി പണം നൽകാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കോവളത്തു നിന്നു ശേഖരിച്ച മാലിന്യം നീക്കാതെ തീരത്തു പലയിടത്തായി കൂട്ടിയിട്ട നിലയിൽ തുടരാൻ തുടങ്ങിയിട്ടു ആഴ്ചകൾ പലതു കഴിഞ്ഞു. മാംസാഹാര മുൾപ്പെടെ നിറഞ്ഞ ചാക്കുകെട്ടുകൾ തെരുവു നായ്ക്കൾ കടിച്ചു കീറി പുറത്തിടുകയാണ്.
വിദേശ സഞ്ചാരികളുൾപ്പെടെ ഇക്കാഴ്ച കണ്ടു അറപ്പു പ്രകടിപ്പിക്കുമ്പോഴും ബന്ധപ്പെട്ട അധികൃതർക്കു കുലുക്കമില്ല. ലൈറ്റ് ഹൗസ് ബീച്ചിന്റെ പ്രവേശന കവാടത്തിലും മധ്യ ഭാഗത്തുമായി അനേകം ചാക്കു കെട്ടുകളിലാണ് മാലിന്യം കൂടിക്കിടക്കുന്നത്. സമീപ ബീച്ചുകളിലും സമാന സ്ഥിതി. ഏതാനും മാസം മുൻപു വരെ തീരത്തെ മാലിന്യ നീക്കം കൃത്യമായി നടന്നിരുന്നതാണ്. 9 മാസത്തെ കുടിശിക ലഭിക്കാനുണ്ടെന്നു മാലിന്യ നീക്ക കരാറെടുത്ത കമ്പനി പ്രതിനിധികൾ പറഞ്ഞു. തുക ലഭിക്കാത്തതിനാൽ തങ്ങളുടെ തൊഴിലാളികൾക്ക് ശമ്പളം പോലും നൽകാനാകാത്ത സ്ഥിതിയാണ്.