കല്ലമ്പലം ∙ വലതു തോളിൽ കണ്ട ചെറിയൊരു തടിപ്പ് ചികിത്സിക്കാനാണ് കഴിഞ്ഞ വർഷം ജൂലൈയിൽ അശ്വതി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോയത്. ഏതാനും ദിവസങ്ങൾക്കകം ശസ്ത്രക്രിയ വേണ്ടി വന്നു. ബയോപ്സി റിപ്പോർട്ട് വന്നപ്പോൾ കാൻസർ. നാവായിക്കുളം വെട്ടിയറ വാറുവിളാകത്ത് വീട്ടിൽ അശ്വതി(27) കഴിഞ്ഞ ഒന്നര വർഷമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കല്ലമ്പലം ∙ വലതു തോളിൽ കണ്ട ചെറിയൊരു തടിപ്പ് ചികിത്സിക്കാനാണ് കഴിഞ്ഞ വർഷം ജൂലൈയിൽ അശ്വതി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോയത്. ഏതാനും ദിവസങ്ങൾക്കകം ശസ്ത്രക്രിയ വേണ്ടി വന്നു. ബയോപ്സി റിപ്പോർട്ട് വന്നപ്പോൾ കാൻസർ. നാവായിക്കുളം വെട്ടിയറ വാറുവിളാകത്ത് വീട്ടിൽ അശ്വതി(27) കഴിഞ്ഞ ഒന്നര വർഷമായി തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലാണ്.  9, 7 വയസ്സുള്ള മക്കളുടെ ഭാവിയാണ് അശ്വതിയെ എപ്പോഴും ആശങ്കപ്പെടുത്തുന്നത്. ഭർത്താവ് ഷിജുവിന്റെ തുച്ഛമായ വരുമാനത്തിലാണ് ജീവിതം മുന്നോട്ടു പോകുന്നത്. പ്രമേഹരോഗം മൂർഛിച്ചതുമൂലം ഭർത്താവ് ജി.കെ.ഷിജുവിന്റെ കാഴ്ച നഷ്ടപ്പെട്ട അവസ്ഥയിലാണ്. കടം വാങ്ങിയും സുമനസ്സുകളുടെ സഹായത്തിലുമാണ് കുടുംബം മുന്നോട്ടുപോകുന്നത്. പറക്കമുറ്റാത്ത കുട്ടികൾക്ക് അമ്മയുടെ കരുതൽ ഉണ്ടാകണമെങ്കിൽ ഡോക്ടർമാർ നിർദേശിച്ച മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഒരു മാസത്തിനുള്ളിൽ നടത്തണം. 15 ലക്ഷത്തിൽ അധികം ചെലവ് വരുമെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇത്രയും വലിയ തുക കണ്ടെത്താൻ കഴിയാതെ വിഷമിക്കുകയാണ് ഈ കുടുംബം. അശ്വതിയുടെ ചികിത്സയ്ക്കായി നാവായിക്കുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എം.താഹ ചെയർമാനായി ജനകീയ സഹായ സമിതി രൂപീകരിച്ചു. ഭർത്താവ് ഷിജുവിന്റെ പേരിൽ കനറാ ബാങ്ക് കല്ലമ്പലം ശാഖയിൽ അക്കൗണ്ട് ആരംഭിച്ചു. ഭർത്താവ് ജി.കെ.ഷിജുവിന്റെ പേരിലാണ് ഗൂഗിൾ പേ നമ്പർ.

സാമ്പത്തിക സഹായത്തിന് ബാങ്ക്: കനറാ ബാങ്ക് കല്ലമ്പലം ശാഖ അക്കൗണ്ട് നമ്പർ: 110 197169 718
ഐഎഫ്എസ്‌സി:CNRB000 74 54
ഫോൺ നമ്പർ:9539924436
ഗൂഗിൾപേ: 9539924436

English Summary:

Cancer treatment for 27-year-old Ashwathy from Kerala requires a bone marrow transplant she cannot afford. With a husband who recently lost his eyesight and two young children to care for, the family is appealing to the public for financial assistance to save Ashwathy's life.