കോർപറേഷൻ പരിധിയിലെ അനധികൃത ഫ്ലെക്സ് ബോർഡുകൾ നീക്കിത്തുടങ്ങി; പക്ഷേ, ചിലതിൽ തൊടാൻ മടി
തിരുവനന്തപുരം ∙ ഹൈക്കോടതി കർശന നിലപാട് സ്വീകരിച്ചതോടെ അനധികൃതമായി നഗരത്തിൽ സ്ഥാപിച്ചിരിക്കുന്ന ഫ്ലെക്സ് ബോർഡുകളും ബാനറുകളും ഹോർഡിങ്ങുകളും നീക്കം ചെയ്യാൻ കോർപറേഷൻ നടപടി തുടങ്ങി. ഇതിനായി റവന്യു, ആരോഗ്യം, എൻജിനീയറിങ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു. എന്നാൽ പരിപാടി

തിരുവനന്തപുരം ∙ ഹൈക്കോടതി കർശന നിലപാട് സ്വീകരിച്ചതോടെ അനധികൃതമായി നഗരത്തിൽ സ്ഥാപിച്ചിരിക്കുന്ന ഫ്ലെക്സ് ബോർഡുകളും ബാനറുകളും ഹോർഡിങ്ങുകളും നീക്കം ചെയ്യാൻ കോർപറേഷൻ നടപടി തുടങ്ങി. ഇതിനായി റവന്യു, ആരോഗ്യം, എൻജിനീയറിങ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു. എന്നാൽ പരിപാടി കഴിഞ്ഞതാണെങ്കിലും ചില ബോർഡുകൾ നീക്കം ചെയ്യാൻ ഉദ്യോഗസ്ഥർക്കും മടി. കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തിന്റെ പ്രചാരണാർഥം വിമൻസ് കോളജ് കവാടത്തിന് ചുറ്റും സ്ഥാപിച്ച 4 കൂറ്റൻ ബോർഡുകൾ ഇതുവരെ നീക്കിയിട്ടില്ല. ഈ സ്ഥലത്തുണ്ടായിരുന്ന മറ്റു ബോർഡുകൾ എടുത്തു മാറ്റിയപ്പോഴും കഴിഞ്ഞ തിങ്കളാഴ്ച കഴിഞ്ഞ പരിപാടിയുടെ ബോർഡുകൾ ഉദ്യോഗസ്ഥർ തൊട്ടിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ കോർപറേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് 700 ബോർഡുകൾ നീക്കി. അനുമതിയില്ലാതെയാണ് ഇവ സ്ഥാപിച്ചതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കേസ് റജിസ്റ്റർ ചെയ്യാൻ സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്ക് ഇന്ന് കത്ത് നൽകുമെന്ന് കോർപറേഷൻ സെക്രട്ടറി എസ്. ജഹാംഗീർ അറിയിച്ചു.
സോണൽ ഓഫിസുകളിലും ആസ്ഥാന ഓഫിസിലും പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു. റവന്യു ഇൻസ്പെക്ടർ, ഹെൽത്ത് ഇൻസ്പെക്ടർ, ഓവർസീയർ, സാനിറ്റേഷൻ വർക്കർമാർ എന്നിവരാണ് സ്ക്വാഡിൽ ഉള്ളത്. സെക്രട്ടേറിയറ്റിനു മുൻവശത്ത് ഉൾപ്പെടെ അനധികൃതമായി സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകൾ സ്ക്വാഡ് ഇന്നലെ നീക്കി. ഓരോ ദിവസവും നീക്കുന്ന ബോർഡുകളുടെ എണ്ണവും ഈടാക്കിയ പിഴ തുകയും റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണവും ക്രോഡീകരിക്കാൻ സോണൽ ഓഫിസുകളിലെ ചാർജ് ഓഫിസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. പരിശോധന വരും ദിവസങ്ങളിലും കർശനമായി തുടരും.
നീക്കാത്ത ബോർഡുകൾ
കോർപറേഷന്റെ വയോജനോത്സവം, രാജ്യാന്തര ചലച്ചിത്ര മേള തുടങ്ങിയ പരിപാടികളുടെ പ്രചാരണാർഥം സ്ഥാപിച്ച ബോർഡുകളും ഷാങ്ഹായ് അവാർഡ് ലഭിച്ചതിന് കോർപറേഷൻ ഭരണസമിതിയെ അഭിനന്ദിച്ച് കോർപറേഷൻ തന്നെ സ്ഥാപിച്ച ബോർഡുകളും ചിലയിടങ്ങളിൽ നീക്കിയിട്ടില്ലെന്ന് ആക്ഷേപമുയർന്നു.
കോർപറേഷന്റെ നിയമാവലി ഫ്രീസറിൽ
അനുമതിയില്ലാതെ ബോർഡുകളും ഹോർഡിങ്ങുകളും ബാനറുകളും സ്ഥാപിക്കുന്നത് തടയാൻ മുൻ ഭരണസമിതി പാസാക്കിയ നിയമാവലി കോൾഡ് സ്റ്റോറേജിലാണ്. കൗൺസിൽ പാസാക്കി 6 വർഷത്തോളം പിന്നിട്ടിട്ടും സർക്കാർ അനുമതി ലഭിക്കാത്തതാണ് കാരണമായി പറയുന്നത്. ഫ്ലെക്സ് ബോർഡുകളോ ബാനറുകളോ സ്ഥാപിക്കുന്നതിന് 7 ദിവസം മുൻപ് അനുമതി വാങ്ങണം, റോഡിലോ നടപ്പാതയിലോ ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കും വിധമോ ബോർഡുകൾ സ്ഥാപിക്കരുത് തുടങ്ങിയ കർശന നിർദേശങ്ങളാണ് നിയമാവലിയിൽ ഉള്ളത്.