ഹൈക്കോടതി ഇടപെടൽ; കാട്ടാക്കടയിൽ അനധികൃത ബോർഡുകൾ നീക്കിത്തുടങ്ങി
കാട്ടാക്കട ∙ പട്ടണത്തിലും കെഎസ്ആർടിസി ഡിപ്പോ പരിസരത്തും സ്ഥാപിച്ചിരുന്ന അനധികൃത ഫ്ലക്സ് ബോർഡുകൾ പഞ്ചായത്ത് അധികൃതർ നീക്കം ചെയ്തു. ഹൈക്കോടതിയുടെ കർശന ഇടപെടലിനെ തുടർന്നായിരുന്നു നടപടി. പഞ്ചായത്ത് ആരോഗ്യ വിഭാഗം ജീവനക്കാരുടെ നേതൃത്വത്തിലായിരുന്നു ബോർഡുകൾ നീക്കിയത്. കെഎസ്ആർടിസി കവാടത്തിനു മുന്നിൽ

കാട്ടാക്കട ∙ പട്ടണത്തിലും കെഎസ്ആർടിസി ഡിപ്പോ പരിസരത്തും സ്ഥാപിച്ചിരുന്ന അനധികൃത ഫ്ലക്സ് ബോർഡുകൾ പഞ്ചായത്ത് അധികൃതർ നീക്കം ചെയ്തു. ഹൈക്കോടതിയുടെ കർശന ഇടപെടലിനെ തുടർന്നായിരുന്നു നടപടി. പഞ്ചായത്ത് ആരോഗ്യ വിഭാഗം ജീവനക്കാരുടെ നേതൃത്വത്തിലായിരുന്നു ബോർഡുകൾ നീക്കിയത്. കെഎസ്ആർടിസി കവാടത്തിനു മുന്നിൽ സ്ഥാപിച്ചിരുന്ന ബോർഡുകളിൽ ചിലത് കഴിഞ്ഞ മാസം കെഎസ്ആർടിസി അധികൃതർ നീക്കി. എന്നാൽ എല്ലാ ബോർഡുകളും നീക്കാൻ മിനക്കെട്ടില്ല. ചില ബോർഡുകൾ മാത്രം നീക്കം ചെയ്ത് ചിലരെ തൃപ്തിപ്പെടുത്തുകയായിരുന്നു. ഡിപ്പോയിലെ ബോർഡുകൾ നീക്കാൻ നടപടി ആവശ്യപ്പെട്ട് അധികൃതർക്ക് നോട്ടിസ് നൽകിയതായി പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
ബോർഡ് നീക്കുന്നതിനിടെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനു 3 കേസുകൾ റജിസ്റ്റർ ചെയ്തു. 48 പേർക്ക് പിഴ ഒടുക്കാൻ നോട്ടിസ് നൽകി. ഹൈക്കോടതി ഉത്തരവ് പ്രകാരം അയ്യായിരം രൂപയും ബോർഡ് നീക്കം ചെയ്യുന്ന ചെലവായി 750 രൂപയും ഒടുക്കാനാണു നോട്ടിസ് നൽകിയത്. രാഷ്ട്രീയ പാർട്ടികളുടെ ബോർഡ് അനധികൃതമായി സ്ഥാപിച്ചതിനു രാഷ്ട്രീയ പാർട്ടി നേതൃത്വത്തിനാണ് നോട്ടിസ്.ഇന്നും ബോർഡ് നീക്കം ചെയ്യൽ തുടരുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.