നെടുമങ്ങാട്∙ ജില്ലാ പഞ്ചായത്ത് ആനാട് ഗ്രാമപഞ്ചായത്തിലെ പാങ്കോട് സ്ഥാപിച്ച വയോജന പരിപാലന കേന്ദ്രം അടച്ചു പൂട്ടിയിട്ട് വർഷങ്ങളാകുന്നു. വാർധക്യത്തിൽ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട സാധാരണക്കാരുടെ അഭയകേന്ദ്രം ആയിരുന്നു ഈ സ്ഥാപനം.15 അന്തേവാസികൾ ഈ സ്ഥാപനത്തിൽ ഉണ്ടായിരിക്കെയാണ് മുന്നറിയിപ്പ് ഒന്നുമില്ലാതെ ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെടുമങ്ങാട്∙ ജില്ലാ പഞ്ചായത്ത് ആനാട് ഗ്രാമപഞ്ചായത്തിലെ പാങ്കോട് സ്ഥാപിച്ച വയോജന പരിപാലന കേന്ദ്രം അടച്ചു പൂട്ടിയിട്ട് വർഷങ്ങളാകുന്നു. വാർധക്യത്തിൽ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട സാധാരണക്കാരുടെ അഭയകേന്ദ്രം ആയിരുന്നു ഈ സ്ഥാപനം. 15 അന്തേവാസികൾ ഈ സ്ഥാപനത്തിൽ ഉണ്ടായിരിക്കെയാണ് മുന്നറിയിപ്പ് ഒന്നുമില്ലാതെ ഈ സ്ഥാപനം പൂട്ടുകയും അന്തേവാസികളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയും ചെയ്തത്. 2005- 2010ൽ ആനാട് ജില്ലാ ഡിവിഷനിൽ ആനാട് ജയൻ ജില്ലാ പഞ്ചായത്ത് അംഗം ആയിരുന്നപ്പോൾ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആനാവൂർ നാഗപ്പൻ ആണ് തറക്കല്ലിട്ടത്. 2015 -20 ൽ വി. കെ. മധു ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ആനാട് ജയൻ ജില്ലാ പഞ്ചായത്ത് അംഗവും ആയിരുന്നപ്പോഴാണ് ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനം നടന്നത്. ജില്ലാ പഞ്ചായത്ത് അണ്ടൂർകോണത്ത് ഇതുപോലൊരു സ്ഥാപനം തുടങ്ങുമ്പോഴാണ് ആനാട് പഞ്ചായത്തിൽ പാങ്കോട് ഈ വയോജന പരിപാലന കേന്ദ്രം കൊണ്ടുവന്നത്. തുടക്കത്തിൽ ഒട്ടനവധി ആൾക്കാരായിരുന്നു ഇവിടെ അഭയം പ്രാപിച്ചിരുന്നത്. ഇപ്പോൾ ആരോരുമില്ലാത്ത വയോജനങ്ങൾക്ക് എവിടെ അഭയം നൽകും എന്നതിന് ഉത്തരമില്ലാത്ത അവസ്ഥയാണ്.

∙ നിലവിലുള്ള ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെയും ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും പിടിപ്പുകേടാണ് ഈ സ്ഥാപനത്തെ അടച്ചുപൂട്ടലിൽ എത്തിച്ചതെന്ന് മുൻ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ആനാട് ജയൻപറഞ്ഞു.
∙ കോൺഗ്രസിന്റെ ജില്ലാ പഞ്ചായത്ത് മെമ്പർമാരും കോൺഗ്രസ് പഞ്ചായത്ത് ഭരണസമിതിയും കൊണ്ടുവരുന്ന ഓരോ സ്ഥാപനങ്ങളും അടച്ചുപൂട്ടുന്ന സംവിധാനമായി ആനാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി മാറിയെന്ന് കോൺഗ്രസ് മൂഴി മണ്ഡലം പ്രസിഡന്റ് വേട്ടമ്പള്ളി സനൽ പറഞ്ഞു. പരിപാലന കേന്ദ്രം തുറന്നു പ്രവർത്തിപ്പിച്ചില്ല എങ്കിൽ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അദേഹം പറഞ്ഞു.