ADVERTISEMENT

എൻഎഫ്പിആർ നേതൃ പരിശീലന ക്യാംപ്
കല്ലമ്പലം∙ നാഷനൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ്(എൻഎഫ്പിആർ) നേതൃ പരിശീലന ക്യാംപ് താലൂക്ക് പ്രസിഡന്റ് ജലജ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വയോജനങ്ങളുടെ പരാതികൾ കേൾക്കുന്നതിനും പരിഹാരം ലഭ്യമാക്കാനും പഞ്ചായത്ത് തല പ്രാദേശിക സമിതികൾ സർക്കാർ മുൻകൈ എടുത്ത് രൂപീകരിക്കണം എന്ന് യോഗം ആവശ്യപ്പെട്ടു. താലൂക്ക് സെക്രട്ടറി എസ്.സുനിൽകുമാർ,രാജൻ ഹാപ്പിലാൻഡ്,ലതികാ രാജ്,ഗിരിജാ ബാബു,ഫ്ളോറ ജയൻ,പ്രദീപ് ശിവഗിരി എന്നിവർ പ്രസംഗിച്ചു.

സിവിൽ സർവീസ് സൗജന്യ അഭിമുഖ പരിശീലനം
തിരുവനന്തപുരം ∙ യുപിഎസ്‍സി 2024ൽ നടത്തിയ സിവിൽ സർവീസ് മെയിൻസ് പരീക്ഷ പാസായി അഭിമുഖത്തിന് യോഗ്യത നേടിയ കേരളത്തിൽ നിന്നുള്ള ഉദ്യോഗാർഥികൾക്കായി കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ അഡോപ്ഷൻ സ്കീം പ്രകാരം സിവിൽ സർവീസ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സൗജന്യ അഭിമുഖ പരിശീലനം നൽകുന്നു.  അഭിമുഖത്തിൽ പങ്കെടുക്കാൻ ന്യൂഡൽഹി കേരള ഹൗസിൽ സൗജന്യ താമസ - ഭക്ഷണ സൗകര്യം, ന്യൂഡൽഹിയിലേക്കും തിരിച്ചുമുള്ള സൗജന്യ എയർ / ട്രെയിൻ ടിക്കറ്റ് എന്നിവ നൽകും.  https://kscsa.org എന്ന വെബ്സൈറ്റിൽ ഓൺലൈനായി റജിസ്റ്റർ ചെയ്യണം. ന്യൂഡൽഹി കേരള ഹൗസിൽ താമസത്തിനായി നിശ്ചിത ഫോമിൽ അപേക്ഷ സമർപ്പിക്കണം. 8281098863, 8281098862.

ഗതാഗതനിയന്ത്രണം
തിരുവനന്തപുരം ∙ ജില്ലയിലെ കടലോര-കായലോര-മലയോര മേഖലയിലേക്കുള്ള അവശ്യ സർവീസുകൾ ഒഴികെയുള്ള ഗതാഗതം, ഖനന പ്രവർത്തനങ്ങൾ, വിനോദ സഞ്ചാരം എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ച് കലക്ടർ ഉത്തരവിറക്കി. മഴമുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണിത്.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്
തിരുവനന്തപുരം ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്, ഡിഗ്രി (ഹിയറിങ് ഇംപയേഡ്) ഡിപ്പാർട്മെന്റിൽ ഇന്ത്യൻ ആംഗ്യഭാഷ അധ്യാപകൻ, കംപ്യൂട്ടർ ഗ്രാഫിക്സ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് https://nish.ac.in/others/career എന്ന ലിങ്ക് സന്ദർശിക്കണം.

ഡേറ്റ എൻട്രി ഓപ്പറേറ്റർ
തിരുവനന്തപുരം ∙ സംസ്ഥാന പാർലമെന്ററികാര്യ വകുപ്പിന് കീഴിലെ പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവുള്ള ഒരു ഡേറ്റ എൻട്രി ഓപ്പറേറ്റർ / ടൈപ്പിസ്റ്റ് തസ്തികയിൽ ഡപ്യുട്ടേഷനിൽ നിയമിക്കുന്നതിന് വിവിധ സർക്കാർ വകുപ്പുകൾ/ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന എൽഡി ടൈപ്പിസ്റ്റ്മാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 0471 2339266.

ജൂനിയർ  ഇൻസ്ട്രക്ടർ
തിരുവനന്തപുരം ∙ പുതുതായി ആരംഭിച്ച ചാല ഗവ. ഐടിഐയിൽ അഡിറ്റീവ് മാനുഫാക്ചറിങ് ടെക്നിഷ്യൻ, മൾട്ടിമീഡിയ അനിമേഷൻ ആൻഡ് സ്പെഷൽ ഇഫക്ട്സ് ട്രേഡുകളിലായി ജൂനിയർ ഇൻസ്ട്രക്ടറുടെ നാല് ഒഴിവുകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം 16 ന് 11ന് ചാക്ക ഗവ. ഐടിഐ പ്രിൻസിപ്പൽ ഓഫിസിൽ നടക്കും.

തൊഴിൽമേള 28ന്
തിരുവനന്തപുരം ∙ മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ എന്നിവയുടെ നേതൃത്വത്തിൽ 28ന് നിയുക്തി –2024 മിനി തൊഴിൽമേള സംഘടിപ്പിക്കുന്നു. കഴക്കൂട്ടം വിമൻസ് ഐടിഐയിലാണ് നടത്തുന്നത്. ഐടി, ഓട്ടമൊബീൽ, മാർക്കറ്റിങ് തുടങ്ങിയ രംഗങ്ങളിലുള്ള ഇരുപതിൽപരം തൊഴിൽദായകർ പങ്കെടുക്കും. എസ്എസ്എൽസി, പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ബിടെക് ട്രാവൽ ആൻഡ് ടൂറിസം, യോഗ്യത ഉള്ളവർക്കായി 500ൽ പരം ഒഴിവുകളുണ്ട്. 8921916220, 0471-2992609.

വനിതാ ഹോസ്റ്റൽ
തിരുവനന്തപുരം ∙ ബാർട്ടൺഹിൽ ഗവ. എൻജിനീയറിങ് കോളജിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ സ്വീപ്പർ കം സാനിറ്ററി വർക്കർ തസ്തികയിൽ മൂന്ന് ഒഴിവുകളും, മേട്രന്റെയും ഒഴിവുകളുണ്ട്. സ്വീപ്പർ കം സാനിറ്ററി വർക്കർ തസ്തികയിലേക്കുള്ള അഭിമുഖം 16 ന് 10നും, മേട്രൺ തസ്തികയിലേക്കുള്ള അഭിമുഖം 19ന് 10ും കോളജിൽ നടത്തും.

തടി ഇ-ലേലം
തിരുവനന്തപുരം ∙ വനം വകുപ്പിന്റെ തിരുവനന്തപുരം ടിംബർ സെയിൽസ് ഡിവിഷന്റെ കീഴിലുള്ള വിവിധ തടി ഡിപ്പോകളിൽ ഇ–ലേലം നടത്തും. തേക്ക്, മറ്റു തടികൾ എന്നിവയാണ് ഇ-ലേലം ചെയ്യുന്നത്. അച്ചൻകോവിൽ, മുള്ളുമല തടി ഡിപ്പോകളിൽ അടുത്ത മാസം നാലിനും അച്ചൻകോവിൽ, തെന്മല തടി ഡിപ്പോയിൽ 13 നും അച്ചൻകോവിൽ, കുളത്തൂപ്പുഴ തടി ഡിപ്പോകളിൽ 20 നും അച്ചൻകോവിൽ ആര്യങ്കാവ് തടി ഡിപ്പോകളിൽ 29 നുമാണ് ഇ-ലേലം നടക്കുക.  റജിസ്‌ട്രേഷനായി www.mstceccomerce.com, www.forest.kerala.gov.in എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കാം. 04712360166

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com