കാർ നിയന്ത്രണം വിട്ട് മറ്റൊരു കാറിലിടിച്ച് മറിഞ്ഞു; കാൽനട യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പാറശാല∙കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ റോഡ് വശത്തു പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിച്ച് തലകീഴായി മറിഞ്ഞു. പാർക്ക് ചെയ്തിരുന്ന കാറിനടുത്തുകൂടെ നടന്നുപോയ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.പാറശാല–ചെങ്കവിള റോഡിൽ കാരോട് ബൈപാസ് പാലത്തിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് 3ന് ആണ് അപകടം.ചെങ്കവിള ഭാഗത്തുനിന്നു

പാറശാല∙കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ റോഡ് വശത്തു പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിച്ച് തലകീഴായി മറിഞ്ഞു. പാർക്ക് ചെയ്തിരുന്ന കാറിനടുത്തുകൂടെ നടന്നുപോയ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പാറശാല–ചെങ്കവിള റോഡിൽ കാരോട് ബൈപാസ് പാലത്തിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് 3ന് ആണ് അപകടം. ചെങ്കവിള ഭാഗത്തുനിന്നു പാറശാലയിലേക്കു അമിതവേഗത്തിൽ വന്ന കാർ ആണ് ഇടിച്ചു മറിഞ്ഞത്. നടന്നു പോവുകയായിരുന്ന യുവതി ഓടി മാറിയതിനാൽ രക്ഷപ്പെട്ടു. വാഹനം ഒാടിച്ചിരുന്ന യുവാവ് വിൻഡോ ഗ്ലാസ് വഴി പുറത്തേക്കു ചാടി രക്ഷപ്പെട്ടു. ഇയാൾ മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്. അപകടം സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്നും സ്ഥലത്തിന്റെ പരിധി സംബന്ധിച്ച് അവ്യക്തത ഉണ്ടെന്നും പൊലീസ് പറയുന്നു. വാഹനം ഒാടിച്ച വ്യക്തിക്കു പ്രായപൂർത്തി ആയിട്ടില്ലെന്നും അഭ്യൂഹം ഉണ്ട്.