മഴയിൽ മുങ്ങി ചോഴിയക്കോട് മിൽപാലം; ദുരിതത്തിൽ നാട്ടുകാർ
പാലോട്∙മഴയെത്തുടർന്ന് ചോഴിയക്കോട് മിൽപാലം മുങ്ങിയത് നാട്ടുകാർക്ക് ദുരിതമായി. കല്ലടയാറിനു കുറകെയുള്ള ബ്രിട്ടിഷ് നിർമിതമായ ഈ പാലത്തിന്റെ ഒരുവശം 1992ലെ ഉരുൾപൊട്ടലിൽ വൻമരങ്ങൾ വന്നിടിച്ചു തകർന്നിരുന്നു.വനത്തിലേക്കും ഇവിടത്തെ മഹാവിഷ്ണു ക്ഷേത്രത്തിലേക്കും പാലം വഴിയാണ് പോകുന്നത്. എന്നാൽ കനത്ത മഴ സമയത്ത്

പാലോട്∙മഴയെത്തുടർന്ന് ചോഴിയക്കോട് മിൽപാലം മുങ്ങിയത് നാട്ടുകാർക്ക് ദുരിതമായി. കല്ലടയാറിനു കുറകെയുള്ള ബ്രിട്ടിഷ് നിർമിതമായ ഈ പാലത്തിന്റെ ഒരുവശം 1992ലെ ഉരുൾപൊട്ടലിൽ വൻമരങ്ങൾ വന്നിടിച്ചു തകർന്നിരുന്നു. വനത്തിലേക്കും ഇവിടത്തെ മഹാവിഷ്ണു ക്ഷേത്രത്തിലേക്കും പാലം വഴിയാണ് പോകുന്നത്. എന്നാൽ കനത്ത മഴ സമയത്ത് പാലം മുങ്ങും. കഴിഞ്ഞ വർഷം മഴ സമയത്ത് ഇത്തരത്തിൽ പാലം മുങ്ങിയതിനെ തുടർന്ന് വനത്തിൽ തൈ നടൽ ജോലിയിൽ ഏർപ്പെട്ടിരുന്ന ഒരു സംഘം ആൾക്കാർ തിരികെയെത്താൻ ആവാതെ വനത്തിൽ കുടങ്ങി. പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും ഫയർഫോഴ്സും എത്തി സാഹസികമായിട്ടാണ് നദികടത്തിയത്. അന്ന് ജനപ്രതിനിധികൾ അടക്കം സ്ഥലത്തെത്തി പാലം നവീകരിക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും ഇതുവരെ നടപടികൾ ഒന്നും തന്നെ ഉണ്ടായില്ല. പലപ്പോഴും ചങ്ങാടം വഴിയാണ് അക്കരെ കടക്കുന്നത്. പാലം പുതുക്കിപ്പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.