ശിവഗിരി തീർഥാടനകാലത്തിന് തുടക്കം
ശിവഗിരി∙ 92ാമത് ശിവഗിരി തീർഥാടനകാലത്തിനു തുടക്കമായി. തീർഥാടകരെ വരവേറ്റു കൊണ്ടുള്ള സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ചൈതന്യ പൂർണമായ ജീവിത ദർശനമാണു ഗുരുദേവൻ മുന്നോട്ടു വച്ചതെന്നും വത്തിക്കാനിൽ സർവമത സമ്മേളനത്തിൽ ഗുരുദർശനത്തിന്റെ പൊരുൾ ലോകത്തെ അറിയിക്കാൻ കഴിഞ്ഞതിലൂടെ മാനവീയ

ശിവഗിരി∙ 92ാമത് ശിവഗിരി തീർഥാടനകാലത്തിനു തുടക്കമായി. തീർഥാടകരെ വരവേറ്റു കൊണ്ടുള്ള സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ചൈതന്യ പൂർണമായ ജീവിത ദർശനമാണു ഗുരുദേവൻ മുന്നോട്ടു വച്ചതെന്നും വത്തിക്കാനിൽ സർവമത സമ്മേളനത്തിൽ ഗുരുദർശനത്തിന്റെ പൊരുൾ ലോകത്തെ അറിയിക്കാൻ കഴിഞ്ഞതിലൂടെ മാനവീയ സംസ്കാരത്തിന് പുതിയ നിർവചനം സൃഷ്ടിക്കാൻ ശിവഗിരി മഠത്തിനു കഴിഞ്ഞെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
വിവിധ വിഷയങ്ങളിലൂടെ സമൂഹത്തിനാകെ വഴികാട്ടിയായി സമഗ്രമായ ജീവിതദർശനമാണ് നൂറുവർഷം മുൻപു തന്നെ ഗുരുദേവൻ മുന്നോട്ടുവച്ചതെന്നു അധ്യക്ഷനായ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ, ഗുരുധർമ പ്രചാരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സഭ റജിസ്ട്രാർ കെ.ടി.സുകുമാരൻ, സ്വാമി ധർമാനന്ദ, തീർഥാടന കമ്മിറ്റി ജോയിന്റ് സെക്രട്ടറി സ്വാമി വിരജാനന്ദ, നഗരസഭ കൗൺസിലർമാരായ എസ്.സതീശൻ, ആർ.രാഖി എന്നിവർ പ്രസംഗിച്ചു.
ഇന്ന് 10നു നടക്കുന്ന മഹാകവി കുമാരനാശാൻ ദേഹവിയോഗ ശതാബ്ദി സമ്മേളനം തീർഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദയുടെ അധ്യക്ഷതയിൽ മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. 29 വരെയുള്ള പരിപാടികളിൽ പ്രഭാഷണം, സമ്മേളനങ്ങൾ എന്നിവ രാവിലെ10ന് ആരംഭിക്കും. 29ന് ഗുരുധർമ പ്രചാരണസഭാ സമ്മേളനവും തുടർന്ന് മാതൃ,യുവജന സമ്മേളനവുമുണ്ടാകും.