സിനിമാവസന്തത്തിന്റെ രാപകലുകൾ; കയ്യടിയിൽ നിറഞ്ഞ് ‘അനോറ’
തിരുവനന്തപുരം ∙ നാലാം ദിനത്തിൽ ടഗോർ തിയറ്ററിൽ പ്രദർശിപ്പിച്ച ഷോൺ ബേക്കർ ചിത്രം 'അനോറ' നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ സ്വീകരിച്ചു. ഫെസ്റ്റിവൽ ഫേവറൈറ്റ്‌സ് വിഭാഗത്തിലാണ് അനോറ പ്രദർശിപ്പിച്ചത്. ഈ വർഷത്തെ കാൻ ചലച്ചിത്ര മേളയിൽ പാം ഡി ഓർ പുരസ്‌കാരത്തിന് അർഹമായ ചിത്രമാണ് അനോറ. ഇത്തവണത്തെ ഗോൾഡൻ ഗ്ലോബ്

തിരുവനന്തപുരം ∙ നാലാം ദിനത്തിൽ ടഗോർ തിയറ്ററിൽ പ്രദർശിപ്പിച്ച ഷോൺ ബേക്കർ ചിത്രം 'അനോറ' നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ സ്വീകരിച്ചു. ഫെസ്റ്റിവൽ ഫേവറൈറ്റ്‌സ് വിഭാഗത്തിലാണ് അനോറ പ്രദർശിപ്പിച്ചത്. ഈ വർഷത്തെ കാൻ ചലച്ചിത്ര മേളയിൽ പാം ഡി ഓർ പുരസ്‌കാരത്തിന് അർഹമായ ചിത്രമാണ് അനോറ. ഇത്തവണത്തെ ഗോൾഡൻ ഗ്ലോബ് പുസ്‌കാരങ്ങളിൽ 5 നാമനിർദേശവും ചിത്രത്തിന് ലഭിച്ചിരുന്നു.അനോറ എന്ന ലൈംഗിക തൊഴിലാളിയുടെ കഥയാണ് സിനിമ പറയുന്നത്. ഷോൺ ബേക്കറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്. അനോറയുടെ രണ്ടാമത്തെ പ്രദർശനമാണ് ടഗോർ തിയറ്ററിൽ നിറഞ്ഞ സദസ്സിൽ നടന്നത്. ചിത്രത്തിന്റെ അടുത്ത പ്രദർശനം മേളയുടെ ആറാം ദിനം ഏരീസ് പ്ലക്സ് സ്‌ക്രീൻ 1ൽ ഉച്ചയ്ക്ക് 12ന് നടക്കും.
ഇന്ന് പ്രദർശിപ്പിക്കുന്നത് 67 സിനിമകൾ
തിരുവനന്തപുരം ∙ മേളയുടെ അഞ്ചാം ദിവസമായ ഇന്ന് 67 സിനിമകൾ പ്രദർശിപ്പിക്കും. രാജ്യാന്തര മത്സര വിഭാഗത്തിൽ 7 ചിത്രങ്ങളും ലോക സിനിമ വിഭാഗത്തിൽ 23 ചിത്രങ്ങളും ഫെസ്റ്റിവൽ ഫേവറിറ്റ്സ് വിഭാഗത്തിൽ 7 , മലയാളം സിനിമ ടുഡേ വിഭാഗത്തിൽ 4 ചിത്രങ്ങളും ഉൾപ്പെടെ ഇന്ന് ചലച്ചിത്ര പ്രേമികൾക്ക് മുന്നിലെത്തും. ലോകസിനിമാ വിഭാഗത്തിൽ കോൺക്ലേവിന്റെ ആദ്യ പ്രദർശനം ഇന്ന് നടക്കും. ഏറെ പ്രേക്ഷക പ്രശംസ നേടിയ മെമ്മറീസ് ഓഫ് എ ബേണിങ് ബോഡി, റിഥം ഓഫ് ദമാം, ലിൻഡ എന്നീ ചിത്രങ്ങൾ രാജ്യാന്തര മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കും. ഫെസ്റ്റിവൽ ഫേവറിറ്റ്സ് വിഭാഗത്തിൽ ദ റൂം നെക്സ്റ്റ് ഡോറിന്റെ രണ്ടാം പ്രദർശനവും ഇന്നാണ്.
മലയാളം ക്ലാസിക് ചിത്രം നീലക്കുയിൽ, ഇന്ത്യൻ സമാന്തര സിനിമയുടെ അതികായനായ കുമാർ സാഹ്നിയുടെ തരംഗ്, ഷബാന ആസ്മി കേന്ദ്ര കഥാപാത്രമായി എത്തിയ ഗൗതം ഗോസെ ചിത്രം പാർ, ഐഎഫ്എഫ്‌കെ ജൂറി അധ്യക്ഷയായ ആഗ്‌നസ് ഗൊദാർദ് ഛായാഗ്രഹണം നിർവഹിച്ച ബ്യൂ ട്രവെയ്ൽ തുടങ്ങി 6 ചിത്രങ്ങളുടെ മേളയിലെ ഏകപ്രദർശനം ഇന്ന് നടക്കും. ഒരു നൂറ്റാണ്ട് പിന്നിടുന്ന അർമേനിയൻ സിനിമയെ കുറിച്ചുള്ള പാനൽ ഡിസ്‌കഷൻ വൈകിട്ട് 3ന് നിള തിയറ്ററിൽ നടക്കും. പാത്ത്, ഫെമിനിച്ചി ഫാത്തിമ,കിസ് വാഗൺ, മായുന്നു മാറിവരയുന്നു നിശ്വാസങ്ങളിൽ തുടങ്ങിയവയാണ് ഇന്ന് പ്രദർശിപ്പിക്കുന്ന മലയാള ചിത്രങ്ങൾ.