മന്ത്രിയുടെ ഇടപെടൽ; ‘സ്വിഗി’തൊഴിലാളി സമരം പിൻവലിച്ചു
തിരുവനന്തപുരം∙ വേതന വർധന അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു സ്വിഗി ഓൺലൈൻ ഭക്ഷണവിതരണ തൊഴിലാളികൾ ആരംഭിച്ച പണിമുടക്ക് ആദ്യ ദിവസം തന്നെ മന്ത്രിയുടെ ഇടപെടലിനെ തുടർന്നു പിൻവലിച്ചു. പണിമുടക്കു മൂലം ഇന്നലെ പകൽ 3 വരെ ഓൺലൈൻ ഭക്ഷണവിതരണം മുടങ്ങി. സമരത്തിന് ഐക്യദാർഢ്യവുമായി സൊമാറ്റൊയിലെ തൊഴിലാളികളും രംഗത്ത്

തിരുവനന്തപുരം∙ വേതന വർധന അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു സ്വിഗി ഓൺലൈൻ ഭക്ഷണവിതരണ തൊഴിലാളികൾ ആരംഭിച്ച പണിമുടക്ക് ആദ്യ ദിവസം തന്നെ മന്ത്രിയുടെ ഇടപെടലിനെ തുടർന്നു പിൻവലിച്ചു. പണിമുടക്കു മൂലം ഇന്നലെ പകൽ 3 വരെ ഓൺലൈൻ ഭക്ഷണവിതരണം മുടങ്ങി. സമരത്തിന് ഐക്യദാർഢ്യവുമായി സൊമാറ്റൊയിലെ തൊഴിലാളികളും രംഗത്ത് എത്തിയിരുന്നു. മന്ത്രി വി.ശിവൻകുട്ടി ഇടപെടുകയും ചർച്ച നടത്താമെന്നു ഉറപ്പു നൽകുകയും ചെയ്തതിനെ തുടർന്നാണു സമരം താൽക്കാലികമായി അവസാനിപ്പിച്ചതെന്ന് സംയുക്ത ട്രേഡ് യൂണിയൻ പ്രതിനിധികൾ പറഞ്ഞു.
തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് സമരം നടന്നത്. ശമ്പള പരിഷ്കരണം നടപ്പാക്കുക, സാലറി സ്ലിപ് നൽകുക, നിലവിലെ ഇൻസെന്റീവ് നിലനിർത്തിക്കൊണ്ട് ആകെ ദൂരത്തിന്റെ ആദ്യത്തെ മൂന്നു കിലോമീറ്റർ 30 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്റർ 10 രൂപയുമാക്കി വേതനം നിശ്ചയിക്കുക, ലൊക്കേഷൻ മാപ്പിൽ കൃത്രിമം ചെയ്യുന്നത് അവസാനിപ്പിക്കുക, ബ്ലോക്ക് ചെയ്തിട്ടുള്ള എല്ലാ ഐഡികളും ആക്ടീവ് ആക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. നഗരത്തിൽ സിഐടിയു ജില്ലാ പ്രസിഡന്റ് ജയൻ ബാബു സമരം ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് വി.ആർ പ്രതാപൻ അധ്യക്ഷത വഹിച്ചു.