വാമനപുരം കുടുംബാരോഗ്യ കേന്ദ്രം മൃതദേഹം വിട്ടുനൽകിയില്ല; ഡോക്ടർക്കുനേരെ കയ്യേറ്റമെന്ന് പരാതി
വെഞ്ഞാറമൂട് ∙ ആശുപത്രിയിലെത്തിച്ച മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാത്തതിനാൽ ഡോക്ടർക്കുനേരെ കയ്യേറ്റം ഉണ്ടായതായി പരാതി. ആശുപത്രി ജീവനക്കാർ പ്രതിഷേധിച്ചു. ഡോക്ടറെ കയ്യേറ്റം ചെയ്ത പഞ്ചായത്ത് അംഗത്തിനെതിരെ വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി.വാമനപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന

വെഞ്ഞാറമൂട് ∙ ആശുപത്രിയിലെത്തിച്ച മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാത്തതിനാൽ ഡോക്ടർക്കുനേരെ കയ്യേറ്റം ഉണ്ടായതായി പരാതി. ആശുപത്രി ജീവനക്കാർ പ്രതിഷേധിച്ചു. ഡോക്ടറെ കയ്യേറ്റം ചെയ്ത പഞ്ചായത്ത് അംഗത്തിനെതിരെ വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി.വാമനപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.അജുജിത്തിനു നേരെയാണ് കയ്യേറ്റം ഉണ്ടായത്. നെല്ലനാട് പഞ്ചായത്തംഗം അഭിലാഷാണ് ആക്രമണം നടത്തിയതായി പരാതി നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രി 10.30ന് നെല്ലനാട് സ്വദേശിയായ വയോധികയെ വീട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മരിച്ചു. ഇതറിയാതെ ബന്ധുക്കൾ അവരെ ആശുപത്രിയിലെത്തിച്ചു. ഡോക്ടർ പരിശോധിക്കുമ്പോൾ മരണം സംഭവിച്ചിരുന്നു. തുടർന്ന് മൃതദേഹം വിട്ട് നൽകുന്നതിന് പൊലീസ് നടപടി വേണമെന്ന് ബന്ധപ്പെട്ടവരെ അറിയിച്ചു. ഇതോടെ ബന്ധുക്കൾ പഞ്ചായത്തംഗം അഭിലാഷിനെ വിളിച്ചു വരുത്തുകയായിരുന്നു.
പഞ്ചായത്തംഗമെത്തി മൃതദേഹം വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ടുവെന്നും എന്നാൽ മരണം സംഭവിച്ചതിനുശേഷം കൊണ്ടു വന്നതിനാൽ പൊലീസ് നടപടി വേണമെന്ന് ഡോക്ടർ അറിയിച്ചുവെന്നും തുടർന്ന് കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. സംഭവത്തിനെതിരെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ ഇന്നലെ പ്രതിഷേധ സംഗമം നടത്തി.