ശബരി റെയിൽ: മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനെന്ന് ആരോപണം
തിരുവനന്തപുരം∙ വായ്‌പ പരിധി സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള കേസ് സുപ്രീം കോടതിയിലിരിക്കെ ശബരി റെയിൽവേ, കിഫ്‌ബി വഴി നടപ്പാക്കാൻ സംസ്ഥാനത്തിന്റെ വായ്‌പ പരിധി ഉയർത്തുന്നതു കേന്ദ്രവുമായി ചർച്ച ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മാത്രമുള്ളതാണെന്ന് ശബരി

തിരുവനന്തപുരം∙ വായ്‌പ പരിധി സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള കേസ് സുപ്രീം കോടതിയിലിരിക്കെ ശബരി റെയിൽവേ, കിഫ്‌ബി വഴി നടപ്പാക്കാൻ സംസ്ഥാനത്തിന്റെ വായ്‌പ പരിധി ഉയർത്തുന്നതു കേന്ദ്രവുമായി ചർച്ച ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മാത്രമുള്ളതാണെന്ന് ശബരി റെയിൽവേ ആക്ഷൻ കൗൺസിലുകളുടെ സംസ്ഥാന ഫെഡറേഷൻ ആരോപിച്ചു. വിവാദങ്ങളൊഴിവാക്കി പദ്ധതിയുടെ സ്ഥലമെടുപ്പും നിർമാണവും വേഗത്തിലാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരുമിച്ചു പ്രവർത്തിക്കണം. ശബരി റെയിൽവേ നിർമിക്കാൻ കല്ലിട്ട 70 കി.മീ. പ്രദേശത്തെ സ്ഥലം വിൽക്കാൻ ഉടമകൾക്ക് സാധിക്കുന്നില്ല. മക്കളുടെ വിവാഹത്തിനോ വിദ്യാഭ്യാസത്തിനോ ചികിൽസയ്ക്കോ കടം വീട്ടാനോ പണം കണ്ടെത്താൻ കഴിയാത്ത പ്രതിസന്ധിയുണ്ട്. സ്ഥലമുടമകളിൽ പലരും ആത്മഹത്യയുടെ വക്കിലാണെന്നും ഫെഡറേഷൻ പറഞ്ഞു.
കാലടി റെയിൽവേ സ്റ്റേഷനും പെരിയാർ റെയിൽവേ പാലവും ലഹരിമരുന്ന് മാഫിയയുടെ കൈയിലാണ്. സമീപത്തുള്ള വീടുകളിലെ ആളുകൾ സാമൂഹ്യ വിരുദ്ധരുടെ ആക്രമണ ഭീതിയിൽ വീട് ഉപേക്ഷിച്ചു പോകേണ്ട അവസ്ഥയിലാണ്. ശബരിമല, എരുമേലി, ഭരണങ്ങാനം, രാമപുരം, കാലടി, മലയാറ്റൂർ തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിലേക്കും റെയിൽവേ സൗകര്യം ലഭ്യമാക്കുന്ന ശബരി പദ്ധതി വേഗത്തിലാക്കുന്നത് ഇടുക്കി ജില്ലയ്ക്കും കിഴക്കൻ കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾക്കും പ്രയോജനകരാണ്. ത്രികക്ഷി കരാർ ഒപ്പുവച്ചു പദ്ധതി നടപ്പാക്കുന്നതു പരിഗണിക്കാമെന്നു പറഞ്ഞ സംസ്ഥാന സർക്കാർ ഇപ്പോൾ പിന്നോട്ടു പോയതാണു പദ്ധതിക്കു തിരിച്ചടിയായതെന്നും ഫെഡറേഷൻ നേതാക്കൾ പറഞ്ഞു. ഡിജോ കാപ്പൻ, ബാബു പോൾ, ജിജോ പനച്ചിനാനി, എസ്.പദ്മകുമാർ, എ.കെ ചന്ദ്രമോഹൻ, സി.കെ.വിദ്യാസാഗർ, പി.എ.സലിം, ജെയ്സൺ മാന്തോട്ടം, രാധാകൃഷ്ണ മേനോൻ, ആർ.മനോജ് പാലാ, സജി കുടിയിരിപ്പിൽ, പ്രഫ.ജോസുകുട്ടി ഒഴുകയിൽ, എൻ.ചന്ദ്രമോഹൻ, ദിപു രവി, ഇ.എ.റഹിം, അനിയൻ എരുമേലി, പി.എം.ഇസ്മായിൽ, എം.പി.വിശ്വനാഥൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.