ക്വട്ടേഷൻ ആക്രമണം: ടാപ്പിങ് തൊഴിലാളിയെ ആളുമാറി വെട്ടി; 4 പേർ അറസ്റ്റിൽ
നെടുമങ്ങാട് ∙ ടാപ്പിങ് തൊഴിലാളിയെ ആളുമാറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ക്വട്ടേഷൻ സംഘത്തിലെ 4 പേർ പിടിയിൽ. അരുവിക്കര മഞ്ച വെള്ളൂർക്കോണം പറങ്കിമാംമൂട് വീട്ടിൽ എൽ. ജോണി(45), കല്ലിയൂർ പുന്നമൂട് കുന്നുവിള വീട്ടിൽ എസ്. ജ്വാഷ (20), കല്ലിയൂർ കാരക്കാട്ട്‌വിള വീട്ടിൽ സി.നിഥിൻ(22), കല്ലിയൂർ പെരിങ്ങമ്മല

നെടുമങ്ങാട് ∙ ടാപ്പിങ് തൊഴിലാളിയെ ആളുമാറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ക്വട്ടേഷൻ സംഘത്തിലെ 4 പേർ പിടിയിൽ. അരുവിക്കര മഞ്ച വെള്ളൂർക്കോണം പറങ്കിമാംമൂട് വീട്ടിൽ എൽ. ജോണി(45), കല്ലിയൂർ പുന്നമൂട് കുന്നുവിള വീട്ടിൽ എസ്. ജ്വാഷ (20), കല്ലിയൂർ കാരക്കാട്ട്‌വിള വീട്ടിൽ സി.നിഥിൻ(22), കല്ലിയൂർ പെരിങ്ങമ്മല അബിൻ ഭവനിൽ അബിൻ (21) എന്നിവരെയാണ് വലിയമല പൊലീസ് അറസ്റ്റ് ചെയ്തത്. ജോണിയും അബിനും കെഎസ്ആർടിസി പാപ്പനംകോട് ഡിപ്പോയിലെ ജീവനക്കാരാണ്.
ജോണിയുടെ ഭാര്യാസഹോദരനെ കൊലപ്പെടുത്താൻ എത്തിയ സംഘം ആളുമാറി വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ഗുരുതരമായി പരുക്കേറ്റ വലിയമല കരിങ്ങ ജിതേഷ് ഭവനിൽ തുളസീധരൻ (62) മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.ടാപ്പിങ്ങിനു പോകവേ രണ്ടു ബൈക്കിൽ എത്തിയ സംഘം ‘സന്തോഷ് ആണോ’ എന്ന് ചോദിച്ചു തുരുതുരെ വെട്ടുകയായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.