തിരുവനന്തപുരം∙ ഭരണഘടനാ ശിൽപി ബി.ആർ.അംബേദ്കറെ ആഭ്യന്തരമന്ത്രി അമിത്ഷാ അധിക്ഷേപിച്ചെന്ന് ആരോപിച്ച് കെപിസിസിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ഏജീസ് ഓഫിസിലേക്കു പ്രതിഷേധ മാർച്ച് നടത്തി. അമിത്ഷായുടെ കോലവും കത്തിച്ചു. കെപിസിസി ജനറൽ സെക്രട്ടറി എം.ലിജു പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. ഭരണഘടനയോടുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഭരണഘടനാ ശിൽപി ബി.ആർ.അംബേദ്കറെ ആഭ്യന്തരമന്ത്രി അമിത്ഷാ അധിക്ഷേപിച്ചെന്ന് ആരോപിച്ച് കെപിസിസിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ഏജീസ് ഓഫിസിലേക്കു പ്രതിഷേധ മാർച്ച് നടത്തി. അമിത്ഷായുടെ കോലവും കത്തിച്ചു. കെപിസിസി ജനറൽ സെക്രട്ടറി എം.ലിജു പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. ഭരണഘടനയോടുള്ള അവജ്ഞയാണു ബി.ആർ.അംബേദ്കറെ അധിക്ഷേപിച്ച അമിത്ഷായുടെ വാക്കുകളിൽ പ്രതിഫലിക്കുന്നതെന്നു ലിജു പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച് അമിത്‌ഷായ്ക്ക് എതിരെയുള്ള ജനരോഷത്തിൽനിന്നു ശ്രദ്ധതിരിക്കുകയാണു ബിജെപിയെന്നും ലിജു പറഞ്ഞു.  

ദലിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എ.കെ.ശശി, കോൺഗ്രസ് നേതാക്കളായ ടി.ശരത്ചന്ദ്രപ്രസാദ്, മണക്കാട് സുരേഷ്, കെ.എസ്.ഗോപകുമാർ, ആറ്റിപ്ര അനിൽ, ചെമ്പഴന്തി അനിൽ, എസ്.ജലീൽ മുഹമ്മദ്, വിനോദ് കൃഷ്ണ, കൈമനം പ്രഭാകരൻ, അനൂപ്, ആർ.എസ്.അരുൺ രാജ് തുടങ്ങിയവർ പ്രസംഗിച്ചു. എല്ലാ ജില്ലകളിലും കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

ADVERTISEMENT

ഭരണഘടനയെ അപമാനിക്കുന്നത് ബിജെപിയുടെ പതിവ്: രമേശ് 
തിരുവനന്തപുരം∙ ഭരണഘടനയെയും ഭരണഘടനാശിൽപിയെയും അപമാനിക്കുന്നതു കേന്ദ്രസർക്കാരും ബിജെപിയും പതിവാക്കിയിരിക്കുകയാണെന്നു കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല. ഭരണഘടന അട്ടിമറിച്ച് അടിസ്ഥാന പ്രമാണങ്ങൾ തിരുത്തിയെഴുതാനാണു ബിജെപി ശ്രമിക്കുന്നത്. അംബേദ്കറെ അധിക്ഷേപിച്ചതു വഴി ദലിത്, പിന്നാക്ക സമുദായങ്ങളെക്കൂടിയാണ് അപമാനിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

English Summary:

Amit Shah faced strong condemnation from the KPCC. The Kerala Pradesh Congress Committee organized a protest march in Thiruvananthapuram, accusing the Union Home Minister of disrespecting B.R. Ambedkar and the Constitution.