നാശത്തിന്റെ വക്കിൽ ജലസ്രോതസ്സുകൾ; ആനാട് പഞ്ചായത്തിൽ സംരക്ഷണം ഇല്ലാതെ നശിക്കുന്നത് 20 ചിറകൾ
നെടുമങ്ങാട്∙ ആനാട് ഗ്രാമ പഞ്ചായത്തിലെ കുളങ്ങളും ചിറകളും കാടുകയറിയും, അനധികൃത കയ്യേറ്റം മൂലവും നാശത്തിലേക്ക്. ഇരുപതോളം ചിറകളാണ് പഞ്ചായത്തിൽ ഉള്ളത്. പഞ്ചായത്തിന്റെ രേഖകളിൽ ഓരോ ചിറകൾക്കും കുളങ്ങൾക്കും 10 സെന്റ് മുതൽ 30 സെന്റ് വരെ ഭൂമി ഉണ്ടെങ്കിലും പലയിടത്തും ഇവ കയ്യേറിപ്പോയിരിക്കുകയാണ്. പലയിടത്തും

നെടുമങ്ങാട്∙ ആനാട് ഗ്രാമ പഞ്ചായത്തിലെ കുളങ്ങളും ചിറകളും കാടുകയറിയും, അനധികൃത കയ്യേറ്റം മൂലവും നാശത്തിലേക്ക്. ഇരുപതോളം ചിറകളാണ് പഞ്ചായത്തിൽ ഉള്ളത്. പഞ്ചായത്തിന്റെ രേഖകളിൽ ഓരോ ചിറകൾക്കും കുളങ്ങൾക്കും 10 സെന്റ് മുതൽ 30 സെന്റ് വരെ ഭൂമി ഉണ്ടെങ്കിലും പലയിടത്തും ഇവ കയ്യേറിപ്പോയിരിക്കുകയാണ്. പലയിടത്തും പാഴ്ച്ചെടികൾ വളർന്നിറങ്ങി. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യക്കൂമ്പാരവുമുണ്ട്.
ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് ഓരോ സാമ്പത്തിക വർഷത്തിലും പദ്ധതി വിഹിതത്തിന്റെ നിശ്ചിത ശതമാനം മാറ്റിവയ്ക്കാറുണ്ട്. ഇവ പ്രവൃത്തിപഥത്തിൽ എത്തുന്നില്ല. നിലവിൽ വൻകിട ജല വിതരണ പദ്ധതികൾക്കായി കോടിക്കണക്കിന് രൂപയാണ് വിനിയോഗിക്കുന്നത്. പലതും പാതിവഴിയിൽ ഉപേക്ഷിക്കുന്നതാണ് പതിവ്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജലാശയങ്ങളുടെ സംരക്ഷണത്തിനുകൂടി പ്രയോജനപ്പെടുത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്. പദ്ധതി പ്രാദേശിക പങ്കാളിത്തത്തോടുകൂടി മത്സ്യകൃഷി വ്യാപനത്തിനു വേണ്ടിയുള്ള പദ്ധതികൾക്കും സാധ്യതയുണ്ട്.
ആനാട് പഞ്ചായത്തിലെ ഏറ്റവും കൂടുതൽ ജലസ്രോതസ്സുകൾ ആയ വേട്ടംപള്ളി കുരുവിക്കോണം ചിറ, ഇരിഞ്ചയം ചിറ, ആനാട് മടത്തിച്ചിറ, ചുള്ളിമാനൂരിലെ ചിറ, വഞ്ചുവത്തെ ചിറ എന്നിവ സംരക്ഷിക്കുന്നതിനായുള്ള നടപടികൾ അടിയന്തരമായി കൈക്കൊള്ളണമെന്നാണ് പ്രദേശവാസികളുടെ ആഗ്രഹം. ചിറകളം കുളങ്ങളും സംരക്ഷിക്കുന്നതിനേക്കായി പ്രാദേശിക സമിതികൾ രൂപീകരിക്കണമെന്ന ആവശ്യവും ഉയരുന്നു.