വിഎസ്എസ്സി ശാസ്ത്രജ്ഞനെ ആക്രമിച്ചു; 3 പേർ അറസ്റ്റിൽ
കഴക്കൂട്ടം∙ കഠിനംകുളത്ത് ഗൃഹനാഥനെ നായയെ കൊണ്ടു കടിപ്പിച്ച കേസിൽ അറസ്റ്റിലായി അടുത്ത ദിവസം ജാമ്യത്തിൽ ഇറങ്ങിയ പ്രതി ഉൾപ്പെടെ മൂവർ സംഘം പുത്തൻതോപ്പിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിനിടയിൽ അതുവഴി കാറിൽ പോയ ശാസ്ത്രജ്ഞനെ ആക്രമിച്ചു. സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. കഠിനംകുളം ചിറക്കൽ സ്വദേശി സമീർ

കഴക്കൂട്ടം∙ കഠിനംകുളത്ത് ഗൃഹനാഥനെ നായയെ കൊണ്ടു കടിപ്പിച്ച കേസിൽ അറസ്റ്റിലായി അടുത്ത ദിവസം ജാമ്യത്തിൽ ഇറങ്ങിയ പ്രതി ഉൾപ്പെടെ മൂവർ സംഘം പുത്തൻതോപ്പിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിനിടയിൽ അതുവഴി കാറിൽ പോയ ശാസ്ത്രജ്ഞനെ ആക്രമിച്ചു. സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. കഠിനംകുളം ചിറക്കൽ സ്വദേശി സമീർ (കമ്രാൻ–26),ഗുണ്ട കഠിനംകുളം സ്വദേശി രാജേഷ് (കാള രാജേഷ്–35), കഠിനംകുളം സ്വദേശി നഹാസ് (28) എന്നിവരെ കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തു. വിഎസ്എസ്‌സിയിലെ ശാസ്ത്രജ്ഞൻ ബിഹാർ സ്വദേശി വികാസ് കുമാർ യാദവിനെയാണ് ആക്രമിച്ചത്.
കാറിന്റെ ചില്ലും എറിഞ്ഞു തകർത്തു. 23ന് രാത്രി 11.30 തോടെയാണ് സംഭവം. ജാമ്യത്തിൽ ഇറങ്ങിയ കമ്രാൻ, കഴക്കൂട്ടം സ്റ്റേഷനിലെ ഗുണ്ട ലിസ്റ്റിൽപ്പെട്ട രാജേഷ്, അടിപിടി കേസുകളിൽ പ്രതിയായ നഹാസ് എന്നിവർ പുത്തൻതോപ്പിനു സമീപം ഇടറോഡിൽ ഭികരാന്തരീക്ഷം സൃഷ്ടിക്കുമ്പോൾ അതുവഴി വന്ന വികാസ് കുമാർ യാദവിന്റെ കാറിന് നേരെ കല്ലെറിയുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും കാറിലുണ്ടായിരുന്നു.
ചില്ലു പൊട്ടിയതിനെതുടർന്ന് പുറത്തിറങ്ങിയ വികാസ് കുമാർ യാദവിനെ മൂന്നംഗ സംഘം മർദിക്കുകയും കത്തി കൊണ്ട് കഴുത്തിൽ മുറിവേൽപിക്കുകയും ചെയ്തു. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ വികാസ് കുമാർ യാദവ് കഠിനംകുളം പൊലീസിൽ പരാതിപ്പെട്ടു. തുടർന്ന് കഠിനംകുളം പൊലീസ് പുലർച്ചയ്ക്കു മുൻപു തന്നെ മൂന്നു പേരെയും അറസ്റ്റ് ചെയ്തു. ഇവരെ കോടതിയിൽ ഹാജരാക്കി.