തിരുവനന്തപുരം ജില്ലയിൽ ഇന്ന് (25-12-2024); അറിയാൻ, ഓർക്കാൻ
ഇന്ന് ∙ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ നേരിയ മഴയ്ക്കു സാധ്യത. കേരള –ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. ∙ ഇന്ന് ബാങ്ക് അവധി ഇന്നത്തെ പരിപാടി ∙ കിളിമാനൂർ ചൂട്ടയിൽ ശ്രീനാരായണപുരം വിഷ്ണു ക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം, ഭാഗവതപാരായണം–7.00, ദശാവതാരം ചാർത്ത് ദർശനം–5.00, വിദ്യാരാജഗോപാല

ഇന്ന്
∙ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ നേരിയ മഴയ്ക്കു സാധ്യത. കേരള –ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
∙ ഇന്ന് ബാങ്ക് അവധി
ഇന്നത്തെ പരിപാടി
∙ കിളിമാനൂർ ചൂട്ടയിൽ ശ്രീനാരായണപുരം വിഷ്ണു ക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം, ഭാഗവതപാരായണം–7.00, ദശാവതാരം ചാർത്ത് ദർശനം–5.00, വിദ്യാരാജഗോപാല മന്ത്രാർച്ചന–7.00.
∙ പാങ്ങോട് സാഹിറ കോളജ് മൈതാനം: പുത്തൻപള്ളി മുസ്‌ലിം ജമാഅത്ത് ദിക്‌ർ ഹൽഖ വാർഷികം, മതവിജ്ഞാന സദസ്സ്, മസ്ഊദ് സാഖഫി ഗൂഡല്ലൂർ–7.00.
∙ കിളിമാനൂർ അടയമൺ ആറ്റൂർ വിഷ്ണു ക്ഷേത്രം: മണ്ഡല ചിറപ്പ് ഉത്സവം, അഖണ്ഡനാമജപം–7.00, പറയ്ക്കെഴുന്നള്ളത്ത്–9.00, മ്യൂസിക്കൽ ഫ്യൂഷൻ–8.30.
∙ ശിവഗിരി മഠം: തീർഥാടനം പ്രമാണിച്ചു മതപാഠശാല സമ്മേളനം 10.00
∙ വർക്കല നാരായണ ഗുരുകുലം: കൺവൻഷൻ 9.00
∙ ദളവാപുരം അഞ്ചുമൂർത്തി ക്ഷേത്രത്തിനു സമീപം അസോസിയേഷൻ മന്ദിരം: അയന്തി സ്നേഹ റസി.അസോയേഷൻ വാർഷികം 9.30
വൈദ്യുതി മുടങ്ങും
കിളിമാനൂർ∙കെഎസ്ഇബിഎൽ കിളിമാനൂർ 110 കെവി സബ്സ്റ്റേഷനിൽ നിന്നുള്ള കാരേറ്റ്, കല്ലറ 11 കെവി ഫീഡറുകളുടെ നവീകരണ ജോലികൾ ആർഡിഎസ്എസ് പദ്ധതിയിൽ നടത്തുന്നതിനാൽ കാനാറ, മഠത്തിൽകുന്നു പൊരുന്തമൺ, തോട്ടമുക്ക്, മുഹൂർത്തിക്കാവ് പ്രദേശങ്ങളിൽ 26 മുതൽ 31 വരെ വൈദ്യുതി വിതരണം ഭാഗികമായോ പൂർണമായോ തടസ്സപ്പെടും.
ഒഴിവ്
ഗെസ്റ്റ് ഇൻസട്രക്ടർ
ആറ്റിങ്ങൽ∙ ഗവ. ഐടിഐയിൽ എംഎംവി ട്രേഡിൽ എസ്ഐയുസിഎൻ വിഭാഗത്തിനും സിഎച്ച്എൻഎം ട്രേഡിൽ ഇ ഇസെഡ് വിഭാഗത്തിനും വെൽഡർ ട്രേഡിൽ ഒബിസി, ഒസി വിഭാഗങ്ങൾക്കും സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് ഗെസ്റ്റ് ഇൻസട്രക്ടർമാരെ നിയമിക്കുന്നതിനുള്ള അഭിമുഖം 27ന് നടക്കും. എംഎംവി ട്രേഡിലെ അഭിമുഖം 10.30 നും സിഎച്ച്എൻഎം ട്രേഡിലെ അഭിമുഖം 11.30 നും വെൽഡർ ട്രേഡിലെ അഭിമുഖം 2നും നടക്കും.0470 2622391.
ഡോക്ടർ ഒഴിവ്
വിളപ്പിൽ ∙ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക ഡോക്ടറുടെ ഒഴിവിലേക്കുള്ള അഭിമുഖം ജനുവരി 3ന് രാവിലെ 11ന് നേമം ബ്ലോക്ക് ഓഫിസിൽ നടക്കും.
അധ്യാപക ഒഴിവ്
വെള്ളനാട്∙ ജി.കാർത്തികേയൻ സ്മാരക ഗവ. വി ആൻഡ് എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഗണിത അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 30ന് രാവിലെ 10ന് നടക്കും.
പാറശാല∙ ധനുവച്ചപുരം എൻകെഎം ഗവ. എച്ച്എസ് സ്കൂളിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്. അഭിമുഖം നാളെ 11ന്.
പാറശാല∙ അയിര ഗവ എച്ച്എസ് സ്കൂളിൽ ഫിസിക്സ് വിഷയത്തിൽ അധ്യാപക ഒഴിവ്. അഭിമുഖം 30ന് ഉച്ചയ്ക്കു 1.30ന്.