മൂടിയില്ലാത്ത ഓടയിലേക്ക് തലകീഴായി വീണു; യാത്രക്കാരിക്ക് ഗുരുതര പരുക്ക്
വെള്ളറട ∙ റോഡ് നവീകരണത്തിന്റെ ഭാഗമായി നിർമിച്ച മൂടിയില്ലാത്ത ഓടയിലേക്കു തലകീഴായി വീണു കാൽനടയാത്രക്കാരിക്കു ഗുരുതര പരുക്ക്. പരുക്കേറ്റ ചെറിയകൊല്ല സ്വദേശി ലീലയെ (61) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമരവിള– കാരക്കോണം റോഡിൽ കുന്നത്തുകാലിനു സമീപം ഇന്നലെ വൈകിട്ടാണ് അപകടം. നടപ്പാതയില്ലാത്ത

വെള്ളറട ∙ റോഡ് നവീകരണത്തിന്റെ ഭാഗമായി നിർമിച്ച മൂടിയില്ലാത്ത ഓടയിലേക്കു തലകീഴായി വീണു കാൽനടയാത്രക്കാരിക്കു ഗുരുതര പരുക്ക്. പരുക്കേറ്റ ചെറിയകൊല്ല സ്വദേശി ലീലയെ (61) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമരവിള– കാരക്കോണം റോഡിൽ കുന്നത്തുകാലിനു സമീപം ഇന്നലെ വൈകിട്ടാണ് അപകടം.
നടപ്പാതയില്ലാത്ത റോഡരികിൽ ഓട നിർമിച്ചെങ്കിലും സ്ലാബ് ഇട്ടിരുന്നില്ല. റോഡ് കുറുകെ കടക്കാൻ കാത്തുനിന്ന ലീല റോഡിലേക്ക് അൽപം മുന്നോട്ടു കയറിയപ്പോൾ കാർ വരുന്നതു കണ്ട് പിന്നോട്ടു മാറുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നു. തുടർന്ന്, ഓടയുടെ കോൺക്രീറ്റിൽ ഇടിച്ച് തലകീഴായി ഓടയിലേക്കു മറിഞ്ഞു.
അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാരിലൊരാളാണ് ലീലയെ ഉയർത്തിയെടുത്തിയത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലീലയുടെ തലയ്ക്കാണു പരുക്കേറ്റത്. നടന്നുപോകാൻ സൗകര്യമില്ലാത്ത വിധം അശാസ്ത്രീയമായാണ് റോഡ് പുനർനിർമിച്ചത്. റോഡരികിൽ നിർമിച്ച ഓടയുടെ മുകളിൽ സ്ലാബ് ഇടാത്തതിനാൽ യാത്രക്കാർ റോഡിലൂടെയാണ് നടന്നു പോകുന്നത്.