ബാലരാമപുരം ജംക്‌ഷനിൽ ഗതാഗതക്കുരുക്കായി പരിപാടി; പൊലീസ് പിന്തുണയോടെ റോഡ് കയ്യേറി സ്റ്റേജ്
ബാലരാമപുരം ∙ തിരക്കേറിയ ബാലരാമപുരം ജംക്‌ഷനിൽ റൂറൽ എസ്പി കിരൺ നാരായൺ ഇന്നലെ ഉദ്ഘാടനം ചെയ്ത ‘ജ്വാല വനിതാ ജംക്‌ഷൻ’ പരിപാടിക്ക് വിഴിഞ്ഞം റോഡിന്റെ പകുതിയോളം ഭാഗം കയ്യേറി സ്റ്റേജ് കെട്ടിയത് ഗതാഗതക്കുരുക്കിന് ഇടയാക്കി. റോഡിന് എതിർവശത്ത് നടപ്പാത കയ്യേറി കസേരയിട്ട് ആളെ ഇരുത്തുക കൂടി ചെയ്തതോടെ

ബാലരാമപുരം ∙ തിരക്കേറിയ ബാലരാമപുരം ജംക്‌ഷനിൽ റൂറൽ എസ്പി കിരൺ നാരായൺ ഇന്നലെ ഉദ്ഘാടനം ചെയ്ത ‘ജ്വാല വനിതാ ജംക്‌ഷൻ’ പരിപാടിക്ക് വിഴിഞ്ഞം റോഡിന്റെ പകുതിയോളം ഭാഗം കയ്യേറി സ്റ്റേജ് കെട്ടിയത് ഗതാഗതക്കുരുക്കിന് ഇടയാക്കി. റോഡിന് എതിർവശത്ത് നടപ്പാത കയ്യേറി കസേരയിട്ട് ആളെ ഇരുത്തുക കൂടി ചെയ്തതോടെ കാൽനടയാത്രക്കാർക്ക് റോഡിലിറങ്ങി നടക്കേണ്ട സ്ഥിതിയായി. ഇതുകാരണം വാഹനത്തിരക്കേറിയ രാവിലെയും വൈകിട്ടും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വിദ്യാർഥികളുൾപ്പെടെ ബുദ്ധിമുട്ടി.
വിഴിഞ്ഞത്തേക്ക് പോകുന്ന ബസ് നിർത്തുന്ന സ്റ്റോപ് മുസ്‌ലിം പള്ളിക്കു മുന്നിലേക്കു മാറ്റുകയും ചെയ്തു. ബാലരാമപുരം പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം പൊലീസിന്റെ സാന്നിധ്യത്തിലാണ് ഈ റോഡ് കയ്യേറൽ. ആഴ്ചകൾക്കു മുൻപ് സിപിഎം പാളയം ഏരിയ സമ്മേളനത്തിന്റെ സമാപന യോഗത്തിന് വഞ്ചിയൂരിൽ റോഡ് അടച്ച് സ്റ്റേജ് കെട്ടിയത് വിവാദമായിരുന്നു.
തുടർന്ന് സിപിഎം പ്രവർത്തകർക്കെതിരെ വഞ്ചിയൂർ പൊലീസിന് കേസെടുക്കേണ്ടിവന്നു. ബാലരാമപുരത്ത് സ്റ്റേജിന് താഴെ നൂറു മീറ്ററോളം ദൂരം കയ്യേറി കസേരയിട്ടാണ് കാഴ്ചക്കാരെ ഇരുത്തിയത്. ഇതിന്റെ ഒരു വശം ബാരിക്കേഡ് വച്ച് ഇവർക്ക് സുരക്ഷയുമൊരുക്കി. ബാലരാമപുരം ഗ്രാമപ്പഞ്ചായത്ത് സംഘടിപ്പിച്ച വനിതാശാക്തീകരണ പരിപാടിയാണ് ‘ജ്വാല വനിത ജംക്‌ഷൻ’.