അബദ്ധത്തിൽ കേബിൾ മാറി, കുച്ചിപ്പുഡി മത്സരത്തിനിടെ പാട്ടു നിന്നു; പ്രതിഷേധം
തിരുവനന്തപുരം ∙ സംസ്ഥാന സ്കൂൾ കലോത്സവം എച്ച്എസ് വിഭാഗം കുച്ചിപ്പുഡി മത്സരത്തിനിടെ പാട്ടു നിന്നതു കല്ലുകടിയായി. ചെസ്റ്റ് നമ്പർ 318, കെ.എച്ച്.ഐശ്വര്യയുടെ പ്രകടനത്തിനിടെയാണ് പാട്ടു നിന്നത്. സാങ്കേതികവിഭാഗം കൈകാര്യം ചെയ്യുന്നവർക്ക് അബദ്ധത്തിൽ കേബിൾ മാറിപ്പോയതാണു കാരണം. 10 മിനിറ്റുള്ള നൃത്തം

തിരുവനന്തപുരം ∙ സംസ്ഥാന സ്കൂൾ കലോത്സവം എച്ച്എസ് വിഭാഗം കുച്ചിപ്പുഡി മത്സരത്തിനിടെ പാട്ടു നിന്നതു കല്ലുകടിയായി. ചെസ്റ്റ് നമ്പർ 318, കെ.എച്ച്.ഐശ്വര്യയുടെ പ്രകടനത്തിനിടെയാണ് പാട്ടു നിന്നത്. സാങ്കേതികവിഭാഗം കൈകാര്യം ചെയ്യുന്നവർക്ക് അബദ്ധത്തിൽ കേബിൾ മാറിപ്പോയതാണു കാരണം. 10 മിനിറ്റുള്ള നൃത്തം അപ്പോഴേക്കും 8 മിനിറ്റ് പിന്നിട്ടിരുന്നു.മത്സരം നിർത്തി തിരശീല താഴ്ത്തിയതോടെ മാതാപിതാക്കളും സംഘാടകരുമായി വാക്കേറ്റമായി.
തുടർന്ന്, ഐശ്വര്യയ്ക്ക് ഒരു അവസരം കൂടി നൽകാമെന്നായി അധികൃതർ. കോട്ടയം ചിറക്കടവ് എസ്ആർവി എൻഎസ്എസിലെ 10–ാം ക്ലാസ് വിദ്യാർഥിയായ ഐശ്വര്യ രണ്ടാം മത്സരം ആദ്യത്തേതിലും വാശിയോടെ പൂർത്തിയാക്കി.