വെള്ളാർമല ഉരുൾപൊട്ടൽ മണ്ണിൽ നിന്നുയർന്ന് വേദിയിലേക്ക്
തിരുവനന്തപുരം ∙ വയനാട്ടിലെ വെള്ളാർമലയിൽ ഉരുൾ പൊട്ടിയൊലിച്ച മണ്ണ് ഉറച്ചു തുടങ്ങി. അവിടെ മണ്ണിന്റെ അടരുകൾക്കിടയിൽ പ്ലാസ്റ്റിക് കൊണ്ടു പൊതിഞ്ഞ ഒരു നോട്ട്ബുക്ക് ഇപ്പോഴും ദ്രവിക്കാതെ ശേഷിക്കുന്നുണ്ടാകണം. അതിൽ ഒരു 13 വയസ്സുകാരൻ കുറിച്ചുവച്ച മോഹങ്ങളുടെ പട്ടിക അത്രമേൽ തീവ്രവും നിഷ്കളങ്കവും ആയതിനാലാവണം അവൻ

തിരുവനന്തപുരം ∙ വയനാട്ടിലെ വെള്ളാർമലയിൽ ഉരുൾ പൊട്ടിയൊലിച്ച മണ്ണ് ഉറച്ചു തുടങ്ങി. അവിടെ മണ്ണിന്റെ അടരുകൾക്കിടയിൽ പ്ലാസ്റ്റിക് കൊണ്ടു പൊതിഞ്ഞ ഒരു നോട്ട്ബുക്ക് ഇപ്പോഴും ദ്രവിക്കാതെ ശേഷിക്കുന്നുണ്ടാകണം. അതിൽ ഒരു 13 വയസ്സുകാരൻ കുറിച്ചുവച്ച മോഹങ്ങളുടെ പട്ടിക അത്രമേൽ തീവ്രവും നിഷ്കളങ്കവും ആയതിനാലാവണം അവൻ മരണത്തിനു കീഴടങ്ങാതിരുന്നത്. അവൻ കുറിച്ചുവച്ച, കാണാൻ കൊതിച്ച നഗരങ്ങളുടെ പേരുകളിലൊന്നു തിരുവനന്തപുരം, ഒപ്പം അവിടത്തെ കടലും. വയനാട് വെള്ളാർമല ജിവിഎച്ച്എസ്എസിലെ എട്ടാം ക്ലാസുകാരൻ അമൽജിത്ത് ഇന്നലെ ആദ്യമായി തലസ്ഥാനനഗരം കണ്ടു.
കലോത്സവത്തിൽ നാളെ അവൻ നായകനായ നാടകം അരങ്ങേറുന്നു. തകഴിയുടെ ‘വെള്ളപ്പൊക്കത്തിൽ’ എന്ന കഥയെ ഉരുൾപൊട്ടലുമായി ബന്ധിപ്പിച്ചാണു നാടകം. മുത്തും ചിപ്പിയും കൊരുത്ത മാലകൾ ശംഖുമുഖത്തു കിട്ടുമെന്നു ചേച്ചി സൽന പറഞ്ഞിരുന്നു. അതു വീടിന്റെ വാതിലിൽ തൂക്കാമെന്നും. പക്ഷേ, വീട് ഉരുളെടുത്തു. മലവെള്ളം കുത്തിയൊലിച്ചു വന്നപ്പോൾ അഭയം പ്രാപിച്ച അടുത്ത വീടിന്റെ ഭിത്തി അമൽജിത്തിന്റെയും സൽനയുടെയും ദേഹത്തേക്കു പതിച്ചു. മണ്ണിലും ചെളിയിലും പൂണ്ടു. അച്ഛൻ ബൈജു നടത്തിയ തിരച്ചിലിലാണ് മണ്ണിൽ പൂണ്ട നിലയിൽ അർധബോധാവസ്ഥയിൽ ഇരുവരെയും കണ്ടത്. മണ്ണിനടിയിൽ പൂണ്ടുപോയേക്കാവുന്ന നിലയിൽ ജീവൻ പണയം വച്ചാണ് ബൈജു അമൽജിത്തിനെ പൊക്കിയെടുത്തത്.