റാഗ്ബാഗ് മേളയിൽ ഓർവെല്ലിന്റെ ‘അനിമൽ ഫാം’
തിരുവനന്തപുരം∙ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് സംഘടിപ്പിക്കുന്ന റാഗ്ബാഗ് ഇന്റർനാഷനൽ പെർഫോമിങ് ആർട്സ് ഫെസ്റ്റിവലിൽ ജോർജ് ഓർവെല്ലിന്റെ ‘അനിമൽ ഫാം’ നാടകവും. കണ്ടുശീലിച്ച രംഗാവിഷ്കാരങ്ങളെ ചോദ്യം ചെയ്യുന്ന തെരുവ് പ്രകടനമാണ് ഈ നാടകത്തെ സവിശേഷമാക്കുന്നത്. പന്നി വളർത്തൽ കേന്ദ്രത്തെ പശ്ചാത്തലമാക്കിയ ഈ നാടകത്തിനു ഓർവെല്ലിന്റെ പരിഹാസ്യമായ അന്യോപദേശത്തിന്റ മുഴക്കമുണ്ട്.

കൃത്രിമമായി സൃഷ്ടിച്ച ഒരു ആദർശലോകത്തിൽ വലിയ പന്നികൾ കറുത്ത യഥാർഥങ്ങളെ മറച്ചുവച്ച് ചെറിയ പന്നികളെ അനുസരണ പഠിപ്പിക്കുന്നു. അവർക്കിടയിലെ കലാപത്തെ മൃഗീയമായി അടിച്ചമർത്തുകയും നിസ്സഹായരായ അവർക്കുമേലെ ആധിപത്യം സ്ഥാപിക്കുകയും ചെയ്യുന്നു. കൃത്രിമരൂപങ്ങളും കറുത്തഹാസ്യവും നാടകത്തിന്റെ അപാരസാധ്യതകളിൽ തെളിച്ചമുള്ള ദൃശ്യാനുഭവമാക്കുന്നു. പോളണ്ടിൽ നിന്നെത്തുന്ന ഈ നാടകത്തിന് 40 മിനിട്ട് ആണ് ദൈർഘ്യം. ജനുവരി 14-19 വരെ കോവളം ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ നടക്കുന്ന റാഗ്ബാഗ് മേളയ്ക്ക് ബുക്ക് മൈ ഷോയിൽ ടിക്കറ്റ് ലഭ്യമാണ്.