യുദ്ധത്തിനെതിരെ ലോകത്തിന്റെ കണ്ണു തുറപ്പിക്കാൻ കണ്ണുകെട്ടി കോൽക്കളി
തിരുവനന്തപുരം∙ യുദ്ധത്തിനെതിരെ ലോകത്തിന്റെ കണ്ണു തുറപ്പിക്കാൻ കണ്ണുകെട്ടി കോൽക്കളി അവതരിപ്പിച്ച് കണ്ണൂർ ചിറക്കര ജിവിഎച്ച്എസ്എസ് ടീം. യുക്രെയ്ൻ, പലസ്തീൻ യുദ്ധത്തിന്റെ പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കണ്ണുകെട്ടി കോൽക്കളി അവതരിപ്പിക്കാൻ കുട്ടികൾ തീരുമാനിച്ചത്. അവതരണത്തിന്റെ

തിരുവനന്തപുരം∙ യുദ്ധത്തിനെതിരെ ലോകത്തിന്റെ കണ്ണു തുറപ്പിക്കാൻ കണ്ണുകെട്ടി കോൽക്കളി അവതരിപ്പിച്ച് കണ്ണൂർ ചിറക്കര ജിവിഎച്ച്എസ്എസ് ടീം. യുക്രെയ്ൻ, പലസ്തീൻ യുദ്ധത്തിന്റെ പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കണ്ണുകെട്ടി കോൽക്കളി അവതരിപ്പിക്കാൻ കുട്ടികൾ തീരുമാനിച്ചത്.
അവതരണത്തിന്റെ പകുതിഭാഗവും ഇവർ കണ്ണുകെട്ടി കോൽ അടവുകൾ വെട്ടി മുന്നേറി. രണ്ടാഴ്ച മാത്രമായിരുന്നു പരിശീലനം. കണ്ണുകെട്ടി കളിച്ചാൽ ഗ്രേഡ് നഷ്ടമാകുമോയെന്ന് ആശങ്ക ഉണ്ടായിരുന്നെങ്കിലും രണ്ടും കൽപിച്ച് വ്യത്യസ്ത രീതിയിലേക്ക് ചുവടുവയ്ക്കുകയായിരുന്നു. അബ്ബാസ് ഗുരുക്കൾ, മുഹമ്മദ് റെബിൻ എന്നിവരായിരുന്നു പരിശീലകർ. ഹയർ സെക്കൻഡറി കോൽക്കളിയിൽ എ ഗ്രേഡ് നേടിയാണ് ടീം മടങ്ങിയത്.