കത്തുന്ന പ്രകടനം; നീലേശ്വരം വെടിക്കെട്ടപകടത്തിൽ പൊള്ളലേറ്റ ദേവാംഗന ഉൾപ്പെട്ട ടീമിന് കൂടിയാട്ടത്തിൽ എ ഗ്രേഡ്
തിരുവനന്തപുരം∙ സദസ്സിൽ നിന്നൊരു കൂട്ടക്കയ്യടി ഉയർന്നാൽ പടക്കം പൊട്ടുന്നതുപോലെ തോന്നും ദേവാംഗനയ്ക്ക്. ആകാശത്തിലേക്കുയർന്ന തീഗോളം മനസ്സിലേക്കെത്തും. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ടു ദുരന്തത്തിൽ പൊള്ളലേറ്റ ദേവാംഗന ഉൾപ്പെട്ട കാസർകോട് നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂൾ

തിരുവനന്തപുരം∙ സദസ്സിൽ നിന്നൊരു കൂട്ടക്കയ്യടി ഉയർന്നാൽ പടക്കം പൊട്ടുന്നതുപോലെ തോന്നും ദേവാംഗനയ്ക്ക്. ആകാശത്തിലേക്കുയർന്ന തീഗോളം മനസ്സിലേക്കെത്തും. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ടു ദുരന്തത്തിൽ പൊള്ളലേറ്റ ദേവാംഗന ഉൾപ്പെട്ട കാസർകോട് നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂൾ ടീമിന് എച്ച്എസ്എസ് വിഭാഗം കൂടിയാട്ടത്തിൽ എ ഗ്രേഡ് ലഭിച്ചു.‘പൊട്ടിത്തെറിയുടെ ആഘാതത്തിൽ ഞാൻ ദൂരേക്കു തെറിച്ചുവീണു.
മുഖമടിച്ചുവീണ ഞങ്ങളുടെയെല്ലാം മുകളിലൂടെ പരിഭ്രാന്തരായ ആളുകൾ ഓടിപ്പോയി. കാലിനും നടുവിനും ഇപ്പോഴും വേദനയുണ്ട്. എന്റെ രണ്ടു കൈകളും പിൻകഴുത്തും പൊള്ളി. മോഹിനിയാട്ടമായിരുന്നു എന്റെ സ്വപ്നം. നീളത്തിൽ മുടി വളർത്തിയതും അതിനായിരുന്നു. എന്നാൽ മുടി പകുതിയിലേറെയും കത്തിപ്പോയി. ശേഷിച്ചത്, മുറിവുകൾ ഉണങ്ങാനായി ആശുപത്രിയിൽ വച്ചു വെട്ടി. പൊള്ളിയതിനേക്കാൾ വേദന അപ്പോഴായിരുന്നു’ - ദേവാംഗന പറയുന്നു.
കഴിഞ്ഞ ഒക്ടോബർ 29നു നടന്ന വെടിക്കെട്ടു ദുരന്തത്തിൽ ദേവാംഗനയുടെ അമ്മ, മുത്തശ്ശി എന്നിവർക്കും പൊള്ളലേറ്റിരുന്നു. കാലിലും നടുവിനും ബെൽറ്റ് ഇട്ടായിരുന്നു ജില്ലാതല മത്സരങ്ങൾക്ക് എത്തിയത്. മോഹിനിയാട്ടം, മോണോ ആക്ട് എന്നിവയിലും മത്സരിച്ചിരുന്നു. കൂടിയാട്ടത്തിൽ സംസ്ഥാന യോഗ്യത നേടി. കൂടിയാട്ട സംഘത്തിലെ അമിത സുമേഷിനും വെടിക്കെട്ട് അപകടത്തിൽ നേരിയ പൊള്ളലേറ്റിരുന്നു. അശ്വതി എസ്.നായർ, കെ.വി.ദേവദത്ത്, ആർദ്ര മാനസ, ടി.വൃന്ദ, എം.ശ്രീനന്ദ എന്നിവരാണ് മറ്റു സംഘാംഗങ്ങൾ. നീലേശ്വരത്തെ വിപിൻ രാഗവീണ - സീമ ദമ്പതികളുടെ മകളാണ്.