വേദന സഹിച്ച് രാജാവും മന്ത്രിയും ഭടനും
തിരുവനന്തപുരം∙ അപകടത്തിൽ പരുക്കേറ്റ രാജാവും മന്ത്രിയും വേദന കടിച്ചമർത്തിയപ്പോൾ ഭടൻ മാറി നിൽക്കുന്നതെങ്ങനെ? പരുക്കുള്ള ഭടനും കട്ടയ്ക്കു നിന്നു. ഡാനിന്റെയും സാവിയോയുടെയും അജിത്തിന്റെയും ഇച്ഛാശക്തിയിൽ എച്ച്എസ്‌എസ് വിഭാഗം ചവിട്ടുനാടകത്തിൽ കൊച്ചി പറവൂർ ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂൾ നേടിയത് എ

തിരുവനന്തപുരം∙ അപകടത്തിൽ പരുക്കേറ്റ രാജാവും മന്ത്രിയും വേദന കടിച്ചമർത്തിയപ്പോൾ ഭടൻ മാറി നിൽക്കുന്നതെങ്ങനെ? പരുക്കുള്ള ഭടനും കട്ടയ്ക്കു നിന്നു. ഡാനിന്റെയും സാവിയോയുടെയും അജിത്തിന്റെയും ഇച്ഛാശക്തിയിൽ എച്ച്എസ്‌എസ് വിഭാഗം ചവിട്ടുനാടകത്തിൽ കൊച്ചി പറവൂർ ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂൾ നേടിയത് എ ഗ്രേഡ്. നാടകപരിശീലനം കഴിഞ്ഞു വീട്ടിലേക്കു പോകുമ്പോഴാണ് കഴിഞ്ഞ 30നു മൂവരെയും ബൈക്ക് ഇടിച്ചത്.
ഡാൻ മൈക്കിളിനും അജിത് കെ.ജോണിനും കാലിനാണ് പരുക്കേറ്റത്. സാവിയോയ്ക്കു കൈയ്ക്കും. വർഷങ്ങളായി ചവിട്ടുനാടകത്തിൽ നേട്ടം കൊയ്യുന്ന സ്‌കൂൾ ഈ വർഷം തങ്ങൾ കാരണം തോൽക്കരുതെന്ന വാശിയാണ് വേദന സഹിച്ചും സംസ്ഥാന വേദിയിൽ എത്താൻ മൂവർക്കും പ്രചോദനം. വേദനസംഹാരി കഴിച്ച് തുർക്ക്മാൻ രാജാവും മന്ത്രി ഗളളോനും ഭടനും കാറൽസ്‌മാൻ ചരിതം നാടകം ചവിട്ടിത്തിമിർത്തു.