വരുന്നു ബ്ലാക്ക് പഞ്ചിങ്; നിയമലംഘനം കൂടിയാൽ ഡ്രൈവിങ് ലൈസൻസ് സ്വയം റദ്ദാകും !
തിരുവനന്തപുരം∙ ഓരോ ഗതാഗത നിയമ ലംഘനത്തിനും ഡ്രൈവിങ് ലൈസൻസിൽ ‘ബ്ലാക്ക് പഞ്ചിങ്’ പതിപ്പിക്കുന്നത് പരിഗണനയിലാണെന്നു മന്ത്രി കെ.ബി.ഗണേഷ് കുമാർ. ബ്ലാക്ക് പഞ്ചുകൾ നിശ്ചിത എണ്ണം എത്തുന്നതോടെ ലൈസൻസ് സ്വയം റദ്ദാകും. ഇതോടെ തുടർച്ചയായ നിയമലംഘനങ്ങൾ തടയാനാകുമെന്നും അദ്ദേഹം പറഞ്ഞു. വാഹനങ്ങളിൽ ബാർ കോഡ് പതിപ്പിച്ച്, ജിയോ ഫെൻസിങ് വഴി നിരീക്ഷിച്ച് അമിതവേഗം കണ്ടെത്തി നടപടിയെടുക്കും.

നിയമസഭാ പുസ്തകോത്സവത്തിൽ ‘യുവതലമുറയും ഗതാഗത നിയമങ്ങളും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വകാര്യ ബസുകളിലെ വിദ്യാർഥി കൺസഷനു മൊബൈൽ ആപ് നിലവിൽ വരും. ‘റോഡ് കയ്യേറി കച്ചവടങ്ങൾ, അനധികൃത പാർക്കിങ് എന്നിവ കർശനമായി തടയും. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരിച്ചപ്പോൾ പ്രതിഷേധമുണ്ടായി. അപേക്ഷിക്കുന്നവരിൽ ഭൂരിപക്ഷവും വിജയിച്ചിരുന്ന സ്ഥാനത്ത് ടെസ്റ്റ് കാര്യക്ഷമമായതോടെ വിജയം 50% ആയി കുറഞ്ഞു’ മന്ത്രി ചൂണ്ടിക്കാട്ടി.