ഉന്നത വിദ്യാഭ്യാസ കോൺക്ലേവിന് ഇന്നു തുടക്കം; ഡിജിറ്റൽ വാഴ്സിറ്റി വിസി ഡോ. സിസ പുറത്ത്; എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അകത്തും
തിരുവനന്തപുരം∙ സംസ്ഥാന സർക്കാരും ഉന്നത വിദ്യാഭ്യാസ കൗൺസിലും സംയുക്തമായി ഇന്നും നാളെയും കൊച്ചിയിൽ നടത്തുന്ന ഉന്നത വിദ്യാഭ്യാസ കോൺക്ലേവിൽ ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസി ഡോ.സിസ തോമസിന് ക്ഷണമില്ല. സിൻഡിക്കറ്റ് അംഗം കൂടിയായ എസ്എഫ്ഐ പ്രസിഡന്റ് കെ.അനുശ്രീ അടക്കം കോൺക്ലേവിൽ ഉൾപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം

തിരുവനന്തപുരം∙ സംസ്ഥാന സർക്കാരും ഉന്നത വിദ്യാഭ്യാസ കൗൺസിലും സംയുക്തമായി ഇന്നും നാളെയും കൊച്ചിയിൽ നടത്തുന്ന ഉന്നത വിദ്യാഭ്യാസ കോൺക്ലേവിൽ ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസി ഡോ.സിസ തോമസിന് ക്ഷണമില്ല. സിൻഡിക്കറ്റ് അംഗം കൂടിയായ എസ്എഫ്ഐ പ്രസിഡന്റ് കെ.അനുശ്രീ അടക്കം കോൺക്ലേവിൽ ഉൾപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ ദക്ഷിണേന്ത്യയിലെ വിസിമാരുടെ കൺവൻഷൻ നടന്നപ്പോൾ മൂന്നു മുഖ്യ പ്രസംഗകരിൽ ഒരാളായിരുന്നു ഡോ.സിസ. ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാന്റെ നിർദേശമനുസരിച്ചു സാങ്കേതിക സർവകലാശാല വിസിയുടെ ചുമതല ഏറ്റെടുത്തതിന്റെ പേരിൽ 2 വർഷം കഴിഞ്ഞിട്ടും സിസ തോമസിന് പെൻഷൻ ആനൂകൂല്യങ്ങൾ നൽകിയിട്ടില്ല.
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന കോൺക്ലേവിൽ ചാൻസലർ കൂടിയായ ഗവർണർക്കും ക്ഷണമില്ല. വിദേശ സർവകലാശാലാ പ്രതിനിധികൾ പങ്കെടുക്കുന്ന വിവിധ സെഷനുകളിൽ നിലവിലെ വിസിമാർക്ക് അപ്രധാന സെഷനുകളിൽ പങ്കെടുക്കാൻ അവസരം നൽകിയപ്പോൾ മുഖ്യസെഷനുകളിൽ മുൻ വിസിമാരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. മുൻ വിസിമാരായ ഡോ.സാബു തോമസ്, ഡോ.ഗോപിനാഥ് രവീന്ദ്രൻ, എം.വി.നാരായണൻ, പി.ജി.ശങ്കരൻ, സജി ഗോപിനാഥ് എന്നിവർ ക്ഷണിതാക്കളാണ്.
കോൺക്ലേവ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കളമശേരി ∙ അടുത്ത തലമുറ ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചു കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) ഉന്നത വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ കൗൺസിലും സംയുക്തമായി നടത്തുന്ന രാജ്യാന്തര കോൺക്ലേവ് ഇന്നും നാളെയുമായി നടക്കും. ഇന്നു രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. ആഗോള നിലവാരം പുലർത്തുന്നതിനുള്ള ഉന്നത വിദ്യാഭ്യാസ പരിഷ്കാരങ്ങൾ, രാജ്യാന്തരവൽക്കരണത്തിലൂടെയുള്ള ആഗോള മത്സരക്ഷമത, ഉന്നത വിദ്യാഭ്യാസത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പങ്ക്, സുസ്ഥിര സംയോജനം എന്നീ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ, കേസ് സ്റ്റഡി അവതരണങ്ങൾ എന്നിവ 2 ദിവസങ്ങളിലായി നടക്കും.
കോൺക്ലേവിന്റെ ഭാഗമായുള്ള ഉന്നത വിദ്യാഭ്യാസ പ്രദർശനം മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. 15 വരെ പ്രദർശനം തുടരും. 33 സ്റ്റാളുകളാണ് പ്രദർശനത്തിനുള്ളത്. സർവകലാശാലകളിലെയും കോളജുകളിലെയും വിദ്യാർഥികളും അധ്യാപകരും തങ്ങളുടെ ഗവേഷണത്തിലൂടെ കണ്ടെത്തിയിട്ടുള്ള കണ്ടുപിടിത്തങ്ങളും വികസിപ്പിച്ചെടുത്ത ഉൽപന്നങ്ങളും പ്രദർശനത്തിന് ഒരുക്കിയിട്ടുണ്ട്.