തിരുവനന്തപുരം ജില്ലയിൽ ഇന്ന് (14-01-2025); അറിയാൻ, ഓർക്കാൻ
ഇന്ന് ∙ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടി മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. ∙ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലും മഴ ലഭിക്കും. ∙കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. ∙തൈപ്പൊങ്കൽ പ്രമാണിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്ക്

ഇന്ന്
∙ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടി മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത.
∙ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലും മഴ ലഭിക്കും.
∙കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.
∙തൈപ്പൊങ്കൽ പ്രമാണിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്ക് അവധി. സ്കൂൾ, കോളജ് എന്നിവ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കുമാണ് അവധി.
സിറ്റിങ് റദ്ദാക്കി
തിരുവനന്തപുരം∙ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഇന്ന് 10ന് കമ്മിഷൻ ഓഫിസിൽ നടത്താനിരുന്ന സിറ്റിങ്, തിരുവനന്തപുരം ജില്ലയ്ക്ക് അവധിയായതിനാൽ റദ്ദാക്കി. ഇന്ന് കേൾക്കാനിരുന്ന കേസുകൾ അടുത്ത മാസം 4ന് 10ന് കമ്മിഷന്റെ പിഎംജി ജംക‍്ഷനിലുള്ള ഓഫിസിൽ നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും.
ദേശീയ സമ്മതിദായക ദിനം
തിരുവനന്തപുരം∙ ദേശീയ സമ്മതിദായക ദിനത്തിന്റെ ഭാഗമായുള്ള പരിപാടികൾ 25ന് 9.30ന് ഗവർണർ രാജേന്ദ്ര അർലേക്കർ കനകക്കുന്നിൽ ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം രാവിലെ 11ന് എല്ലാ ഓഫിസുകളിലും സമ്മതിദായക പ്രതിജ്ഞയെടുക്കും.
ജോലി ഒഴിവ്
അധ്യാപക ഒഴിവ്
കല്ലമ്പലം∙ പകൽക്കുറി ഗവ.എച്ച്എസ്എസിൽ എച്ച്എസ്ടി വിഭാഗത്തിൽ ഇംഗ്ലിഷ്,സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം നാളെ 11ന്.
നെടുമങ്ങാട്∙ അരുവിക്കര ഗവ.എച്ച്എസ്എസ്സിൽ ഹൈസ്കൂൾ വിഭാഗത്തിൽ താൽക്കാലിക ഇംഗ്ലിഷ് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 17ന് 11ന് സ്കൂൾ ഓഫിസിൽ അഭിമുഖത്തിന് ഹാജരാകണം.
ലൈറ്റ് വെഹിക്കിൾ ഡ്രൈവർ
നെടുമങ്ങാട്∙ നഗരസഭയിൽ ലൈറ്റ് വെഹിക്കിൾ ഡ്രൈവർ തസ്തികയിലെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം നഗരസഭ സെക്രട്ടറിയിക്ക് അപേക്ഷ നൽകണം. വിവരങ്ങൾക്ക് നഗരസഭയുമായി ബന്ധപ്പെടണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 20ന് വൈകിട്ട് 5.
തമിഴ് അപ്രന്റീസ് ട്രെയ്നി
തിരുവനന്തപുരം ∙ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ തമിഴ് അപ്രന്റീസ് ട്രെയ്നിയെ 6 മാസത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അഭിമുഖം 16ന് 11.30ന് സ്റ്റേറ്റ് ലൈബ്രേറിയൻ ഓഫിസിൽ നടക്കും.
റേഡിയോളജിസ്റ്റ് ഒഴിവ്
തിരുവനന്തപുരം∙ ആർസിസിയിൽ കരാറടിസ്ഥാനത്തിൽ റേഡിയോളജിസ്റ്റിനെ നിയമിക്കുന്നു. അപേക്ഷകൾ 20ന് 3 വരെ നൽകാം. www.rcctvm.gov.in