തീരദേശമേഖലയിലെ വിദ്യാഭ്യാസ ഉന്നമനത്തിന് സെന്റ് സേവ്യേഴ്സ് കോളജിന്റെ പങ്ക് നിർണായകം: മന്ത്രി
തിരുവനന്തപുരം∙ തീരദേശമേഖലയിലെ വിദ്യാഭ്യാസ ഉന്നമനത്തിനായി തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് മന്ത്രി ആർ.ബിന്ദു. കോളജിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ 60 വർഷത്തെ പ്രവർത്തന പാരമ്പര്യം മുതൽക്കൂട്ടാക്കി സമീപ സ്ഥാപനങ്ങളായ ഐഎസ്ആർഒ, കിൻഫ്ര, ടെക്നോപാർക്ക് എന്നിവയുമായി ചേർന്ന് ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതിയ ആശയങ്ങൾ നടപ്പിലാക്കാൻ കഴിയുമെന്ന സാധ്യതയും മന്ത്രി മുന്നോട്ടുവച്ചു.

വി.ശശി എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. വി.പി. ജഗതി രാജ്, തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച്. പെരേര എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ് അജിത അനി, പിടിഎ പ്രസിഡന്റ് സുനിൽ ജോൺ, പൂർവ വിദ്യാർഥി അസോസിയേഷൻ വൈസ് പ്രസിഡന്റ് എ.എസ്.ഫിറോഷ്, യൂണിയൻ വൈസ് ചെയർപഴ്സൻ സോന ഷാജി എന്നിവർ സംസാരിച്ചു. കോളജ് മാനേജർ ഫാ. എസ്.ജെ. സണ്ണി ജോസ് സ്വാഗതവും പ്രിൻസിപ്പൽ ഡോ. ഡി. നിഷ റാണി നന്ദിയും പറഞ്ഞു.
വജ്രജൂബിലിയോടനുബന്ധിച്ച് കൾച്ചറൽ ഫെസ്റ്റ്, ലിറ്റററി ഫെസ്റ്റ്, ദേശീയ സെമിനാർ, ഗോ കാർട്ട് എക്‌സിബിഷൻ, വിദ്യാർഥികൾക്കായി അന്തർ കലാലയ പ്രസംഗമത്സരം, ക്വിസ് മത്സരം എന്നിങ്ങനെ ഒരു മാസം നീണ്ടുനിൽക്കുന്ന വിവിധ ആഘോഷപരിപാടികളാണ് സംഘടിപ്പിക്കുന്നത്.