മതസാഹോദര്യത്തിന്റെ തണലിൽ പൊങ്കാല: ഭക്ഷണമൊരുക്കി ആരാധനാലയങ്ങൾ

തിരുവനന്തപുരം∙ പൊങ്കാലക്കലങ്ങൾ തിളച്ചു തൂവിയതു മതസാഹോദര്യത്തിന്റെ സ്നേഹച്ചൂടേറ്റ്. നഗരത്തിലെ ക്രൈസ്തവ, മുസ്‌ലീം ആരാധനാലയങ്ങൾ പൊങ്കാലയിടാൻ എത്തിയ ഭക്തജനങ്ങൾക്കു പൊള്ളുന്ന വെയിലിൽ ആശ്വാസത്തണലായി. റമസാൻ മാസമാണെങ്കിലും പാളയം ജുമാമസ്ജിദിൽ തീർഥാടകർക്ക് ഇരിക്കാനുള്ള സൗകര്യവും ശുദ്ധജലവും ഒരുക്കിയിരുന്നു.

തിരുവനന്തപുരം∙ പൊങ്കാലക്കലങ്ങൾ തിളച്ചു തൂവിയതു മതസാഹോദര്യത്തിന്റെ സ്നേഹച്ചൂടേറ്റ്. നഗരത്തിലെ ക്രൈസ്തവ, മുസ്‌ലീം ആരാധനാലയങ്ങൾ പൊങ്കാലയിടാൻ എത്തിയ ഭക്തജനങ്ങൾക്കു പൊള്ളുന്ന വെയിലിൽ ആശ്വാസത്തണലായി. റമസാൻ മാസമാണെങ്കിലും പാളയം ജുമാമസ്ജിദിൽ തീർഥാടകർക്ക് ഇരിക്കാനുള്ള സൗകര്യവും ശുദ്ധജലവും ഒരുക്കിയിരുന്നു. എല്ലാ വർഷവും തീർഥാടകർക്കു വേണ്ട ക്രമീകരണങ്ങൾ ചെയ്യാറുണ്ടെന്നു മസ്ജിദ് ജനറൽ സെക്രട്ടറി ജെ.ആരിഫ് പറഞ്ഞു. സ്ഥിരമായി വരുന്ന ഒട്ടേറെ തീർഥാടകർ ഇവിടെ എത്തിയിരുന്നു. പ്രത്യേക ശുചിമുറി സൗകര്യവും ഒരുക്കിയിരുന്നു.
പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ പള്ളി പരിസരവും 3 ഹാളുകളും പൊങ്കാലയിടാൻ എത്തിയവർക്കു വിശ്രമിക്കാനായി തുറന്നു നൽകി. കുടിവെള്ളവും സംഭാര വിതരണവുമുണ്ടായിരുന്നു. പള്ളി തിരുനാൾ ആഘോഷങ്ങൾക്കിടെ പൊങ്കാലയ്ക്കായി എത്തിയ ഭക്തർക്കു വേണ്ട ക്രമീകരണങ്ങൾ ഒരുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഇത്തവണ വിറകും വിതരണം ചെയ്തെന്നും വികാരി മോൺ ഇ.വിൽഫ്രഡ് പറഞ്ഞു. പട്ടം സെന്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ ആറ്റുകാൽ തീർഥാടകർക്കു വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള ക്രമീകരണമൊരുക്കി. ശുചിമുറികളും തുറന്നുനൽകി. ശുദ്ധജല വിതരണമുണ്ടായിരുന്നു. തമ്പാനൂർ ജുമാ മസ്ജിദിലും വിശ്രമിക്കാനും ശുചിമുറി ഉപയോഗിക്കാനുള്ള സൗകര്യം ചെയ്തിരുന്നു. ശുദ്ധജലവും ക്രമീകരിച്ചിരുന്നു.