തിരുവനന്തപുരം ∙ ആശാ വർക്കർമാരോടുള്ള നീതിനിഷേധത്തിൽ പ്രതിഷേധിച്ച് സംസ്ഥാന ജനകീയ പ്രതിരോധ സമിതി നടത്തിയ ജനസഭ പ്രതിഷേധ സാഗരമായി. ആശമാരെ അവഗണിക്കുന്ന ദ്രോഹ നയം തുടർന്നാൽ സർക്കാരിനെ ജനങ്ങൾ വിചാരണ ചെയ്യുന്ന സ്ഥിതി വരുമെന്ന് ജനസഭയിൽ പങ്കെടുത്തവർ മുന്നറിയിപ്പു നൽകി.കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്

തിരുവനന്തപുരം ∙ ആശാ വർക്കർമാരോടുള്ള നീതിനിഷേധത്തിൽ പ്രതിഷേധിച്ച് സംസ്ഥാന ജനകീയ പ്രതിരോധ സമിതി നടത്തിയ ജനസഭ പ്രതിഷേധ സാഗരമായി. ആശമാരെ അവഗണിക്കുന്ന ദ്രോഹ നയം തുടർന്നാൽ സർക്കാരിനെ ജനങ്ങൾ വിചാരണ ചെയ്യുന്ന സ്ഥിതി വരുമെന്ന് ജനസഭയിൽ പങ്കെടുത്തവർ മുന്നറിയിപ്പു നൽകി.കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ആശാ വർക്കർമാരോടുള്ള നീതിനിഷേധത്തിൽ പ്രതിഷേധിച്ച് സംസ്ഥാന ജനകീയ പ്രതിരോധ സമിതി നടത്തിയ ജനസഭ പ്രതിഷേധ സാഗരമായി. ആശമാരെ അവഗണിക്കുന്ന ദ്രോഹ നയം തുടർന്നാൽ സർക്കാരിനെ ജനങ്ങൾ വിചാരണ ചെയ്യുന്ന സ്ഥിതി വരുമെന്ന് ജനസഭയിൽ പങ്കെടുത്തവർ മുന്നറിയിപ്പു നൽകി.കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ആശാ വർക്കർമാരോടുള്ള നീതിനിഷേധത്തിൽ പ്രതിഷേധിച്ച് സംസ്ഥാന ജനകീയ പ്രതിരോധ സമിതി നടത്തിയ ജനസഭ പ്രതിഷേധ സാഗരമായി.  ആശമാരെ അവഗണിക്കുന്ന ദ്രോഹ നയം തുടർന്നാൽ സർക്കാരിനെ ജനങ്ങൾ വിചാരണ ചെയ്യുന്ന സ്ഥിതി വരുമെന്ന് ജനസഭയിൽ പങ്കെടുത്തവർ മുന്നറിയിപ്പു നൽകി.  കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ ഓൺലൈനായി സഭ ഉദ്ഘാടനം ചെയ്തു.  ജനകീയ പ്രതിരോധ സമിതി സംസ്ഥാന പ്രസിഡന്റ് എം.പി.മത്തായി അധ്യക്ഷനായിരുന്നു. സെക്രട്ടറി എം.ഷാജർഖാൻ പ്രമേയം അവതരിപ്പിച്ചു. 

കൽപറ്റ നാരായണൻ ശബ്ദസന്ദേശത്തിലൂടെ ഐക്യദാർഢ്യം നൽകി. നടൻ ജോയ് മാത്യു, പ്രഫ.ബി.രാജീവൻ, പരിസ്ഥിതി പ്രവർത്തകൻ സി.ആർ.നീലകണ്ഠൻ, പ്രമോദ് പുഴങ്കര, ഡോ.ആസാദ്, ഡോ.കെ.ജി.താര, ജോർജ് മുല്ലക്കര, ജോർജ് മാത്യു കൊടുമൺ തുടങ്ങിയവർ പ്രസംഗിച്ചു. 

ADVERTISEMENT

ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് ആശാ പ്രവർത്തകർ നടത്തുന്ന അവകാശ സമരത്തോട് സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്ന നിലപാട് തികച്ചും മനുഷ്യത്വരഹിതവും, ജനാധിപത്യവിരുദ്ധവും,  ട്രേഡ് യൂണിയൻ മര്യാദകളുടെ നഗ്നമായ ലംഘനവുമാണെന്ന് ജനസഭ അംഗീകരിച്ച പ്രമേയത്തിൽ ആരോപിച്ചു. സമരം അവസാനിപ്പിക്കാൻ എത്രയും വേഗം നടപടിയെടുക്കണമെന്നും ജനസഭ പ്രമേയത്തിലൂടെ മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു.   സമരം 45 ദിവസം പിന്നിട്ടതോടെയാണ് ജനസഭ സംഘടിപ്പിച്ചത്. 

അനിതകുമാരി, ബീന പീറ്റർ നിരാഹാരസമരം തുടങ്ങി 
വട്ടിയൂർക്കാവ് യുപിഎച്ച്എസിയിലെ ആശാവർക്കർ കെ.പി.തങ്കമണിക്ക് പകരം പാലോട് എഫ്എച്ച്സിലെ എസ്.എസ്.അനിതകുമാരി നിരാഹാര സമരം ഏറ്റെടുത്തു. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.ബിന്ദുവിന് പകരം പുത്തൻതോപ്പ് സിഎച്ച്സിയിലെ ആശാവർക്കർ ബീന പീറ്ററും നിരാഹാര സമരം തുടങ്ങി.

ADVERTISEMENT

ശ്യാംകുമാറിന്റെ വേർപാട് സമരവേദിയെ കണ്ണീരിലാഴ്ത്തി
കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും സമരത്തിന്റെ പ്രധാന സംഘാടകരിൽ ഒരാളുമായ എസ്.സതിയുടെ ഭർത്താവ് ശ്യാംകുമാറിന്റെ (45) വിയോഗം സമരവേദിയെ കണ്ണീരിലാഴ്ത്തി. ചുമട്ടു തൊഴിലാളിയായ ശ്യാം ജോലിക്ക് ശേഷം വൈകിട്ടോടെ ജഗതിയിലെ വീട്ടിൽനിന്ന് സെക്രട്ടേറിയറ്റ് പടിക്കലെ സമരവേദിയിൽ എത്തി സതിയെയും കൂട്ടി വീട്ടിലേക്ക് മടങ്ങി.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു. രാജാജി നഗർ യുപിഎച്ച്സിയിലെ ആശാ വർക്കറാണ് സതി. മക്കൾ: ശ്രുതി, സ്മൃതി. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ.സദാനന്ദൻ, വൈസ് പ്രസിഡന്റ് എസ്.മിനി എന്നിവരും സമരവേദിയിലെ ആശാവർക്കർമാരും സതിയുടെ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു.

ADVERTISEMENT

ചർച്ചയ്ക്ക് വിളിക്കണം, വേതന വർധന നടപ്പിലാക്കണം: സച്ചിദാനന്ദൻ
തിരുവനന്തപുരം ∙ സമരം ചെയ്യുന്ന ആശാ വർക്കർമാരെ ചർച്ചയ്ക്ക് വിളിച്ച് സർക്കാരിന് നൽകാൻ കഴിയുന്ന വർധന നടപ്പിലാക്കണമെന്ന് കെ.സച്ചിദാനന്ദൻ.  ജനസഭയിൽ നൽകിയ ഉദ്ഘാടന സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. സമരം ചെയ്യുന്നവർ എത്ര ന്യൂനപക്ഷമാണെങ്കിലും ആവശ്യങ്ങളിൽ  ന്യായമുണ്ടെങ്കിൽ അവരെ ചർച്ചയ്ക്ക് വിളിക്കുകയും ഒത്തുതീർപ്പാക്കാൻ ശ്രമിക്കുകയും വേണം. 

തികച്ചും നീതിയുക്തവും അനിവാര്യവുമായ ആശ വർക്കർമാരുടെ സമരത്തോട് പൗരനെന്ന നിലയിലും എഴുത്തുകാരനെന്ന നിലയിലും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി കൽപറ്റ നാരായണൻ ശബ്ദസന്ദേശത്തിൽ പറഞ്ഞു. പൊരിവെയിലും മഴയും നനഞ്ഞ് സമരം ചെയ്തിട്ടും ആശമാരെ ചർച്ചയ്ക്ക് വിളിക്കാതെ ഒഴിഞ്ഞുമാറുന്ന ഭീരുത്വത്തിന്റെ പേരാണ് പരിഹാസമെന്ന് നടൻ ജോയി മാത്യു പറഞ്ഞു. മനുഷ്യാവകാശ പ്രവർത്തകയും എഴുത്തുകാരിയുമായ ടീസ്റ്റ സെതൽവാദിന്റെ സന്ദേശം ജനസഭയിൽ വായിച്ചു. 

English Summary:

Asha worker protests in Thiruvananthapuram highlight government injustice. The Janakeeya Pratirodha Samithi led a large demonstration demanding fair treatment and accountability for the discriminatory policies affecting Asha workers.