കുഴികൾ നിറഞ്ഞ് ആര്യനാട് കെഎസ്ആർടിസി ഡിപ്പോ; നികത്താൻ നടപടി ഇല്ലെന്നു പരാതി
ആര്യനാട്∙ കെഎസ്ആർടിസി ഡിപ്പോയിൽ വർഷങ്ങൾക്ക് മുൻപ് ഉണ്ടായ കുഴികൾ നികത്താൻ നടപടികളില്ല. ഇപ്പോൾ മുൻപിലെ റോഡിൽ ശുദ്ധജല വിതരണത്തിന് പൈപ്‌ലൈൻ സ്ഥാപിക്കാനായി കുഴി എടുത്ത മണ്ണ് കൊണ്ടിട്ട് ഗട്ടർ ഒരു വിധം അടച്ചു. ബസുകൾ നിരന്തരം കയറിയിറങ്ങുന്നതിനാൽ വീണ്ടും പഴയ പടിയാകാൻ അധിക ദിവസം

ആര്യനാട്∙ കെഎസ്ആർടിസി ഡിപ്പോയിൽ വർഷങ്ങൾക്ക് മുൻപ് ഉണ്ടായ കുഴികൾ നികത്താൻ നടപടികളില്ല. ഇപ്പോൾ മുൻപിലെ റോഡിൽ ശുദ്ധജല വിതരണത്തിന് പൈപ്‌ലൈൻ സ്ഥാപിക്കാനായി കുഴി എടുത്ത മണ്ണ് കൊണ്ടിട്ട് ഗട്ടർ ഒരു വിധം അടച്ചു. ബസുകൾ നിരന്തരം കയറിയിറങ്ങുന്നതിനാൽ വീണ്ടും പഴയ പടിയാകാൻ അധിക ദിവസം വേണ്ടിവരില്ല. ആര്യനാടിന്റെയും സമീപ ഡിപ്പോകളിലെയും 100 ലധികം ട്രിപ്പുകൾ ഇവിടെ സർവീസ് നടത്തുന്നുണ്ട്.
കുഴികളിലൂടെ നിരന്തരം സഞ്ചരിക്കുന്നതിനെ തുടർന്ന് ബസുകൾക്ക് തകരാർ സംഭവിക്കുന്നു. മുൻപ് കുഴികൾ നികത്താൻ 60,000 രൂപ അനുവദിച്ചിരുന്നു, എന്നാൽ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ചെലവു വരുമെന്നതിനാൽ കരാറുകാർ ആരും ജോലി ഏറ്റെടുത്തില്ലെന്നു ജീവനക്കാർ പറഞ്ഞു. കുഴികൾ നികത്തുന്നതിനായി ജനപ്രതിനിധികളെയും ഡിപ്പോ മേലുദ്യോഗസ്ഥരെയും സമീപിച്ചെങ്കിലും നടപടിയില്ലെന്ന് ജീവനക്കാർ പറഞ്ഞു.