ഭിന്നശേഷിക്കാരോടും രോഗികളോടും ഇങ്ങനെ മതിയോ?
ഭിന്നശേഷിക്കാരോടും രോഗികളോടും നമ്മൾ പെരുമാറേണ്ടത് ഇങ്ങനെയൊക്കെയാണോ? അല്ല എന്ന് നിസ്സംശയം പറയാം.ഭിന്നശേശിക്കാർക്കു വേണ്ടി റാംപും വിശ്രമ കേന്ദ്രങ്ങളും ഉണ്ടാവണമെന്നാണ് നിയമമെങ്കിലും പലയിടത്തും ഇപ്പോഴും അതൊന്നുമായിട്ടില്ല. മാത്രമല്ല, തിരക്കുള്ള ഇടങ്ങളിൽ അവരെ കാത്തു നിർത്തിക്കാനും നമ്മുക്കു
ഭിന്നശേഷിക്കാരോടും രോഗികളോടും നമ്മൾ പെരുമാറേണ്ടത് ഇങ്ങനെയൊക്കെയാണോ? അല്ല എന്ന് നിസ്സംശയം പറയാം.ഭിന്നശേശിക്കാർക്കു വേണ്ടി റാംപും വിശ്രമ കേന്ദ്രങ്ങളും ഉണ്ടാവണമെന്നാണ് നിയമമെങ്കിലും പലയിടത്തും ഇപ്പോഴും അതൊന്നുമായിട്ടില്ല. മാത്രമല്ല, തിരക്കുള്ള ഇടങ്ങളിൽ അവരെ കാത്തു നിർത്തിക്കാനും നമ്മുക്കു
ഭിന്നശേഷിക്കാരോടും രോഗികളോടും നമ്മൾ പെരുമാറേണ്ടത് ഇങ്ങനെയൊക്കെയാണോ? അല്ല എന്ന് നിസ്സംശയം പറയാം.ഭിന്നശേശിക്കാർക്കു വേണ്ടി റാംപും വിശ്രമ കേന്ദ്രങ്ങളും ഉണ്ടാവണമെന്നാണ് നിയമമെങ്കിലും പലയിടത്തും ഇപ്പോഴും അതൊന്നുമായിട്ടില്ല. മാത്രമല്ല, തിരക്കുള്ള ഇടങ്ങളിൽ അവരെ കാത്തു നിർത്തിക്കാനും നമ്മുക്കു
ഭിന്നശേഷിക്കാരോടും രോഗികളോടും നമ്മൾ പെരുമാറേണ്ടത് ഇങ്ങനെയൊക്കെയാണോ? അല്ല എന്ന് നിസ്സംശയം പറയാം. ഭിന്നശേശിക്കാർക്കു വേണ്ടി റാംപും വിശ്രമ കേന്ദ്രങ്ങളും ഉണ്ടാവണമെന്നാണ് നിയമമെങ്കിലും പലയിടത്തും ഇപ്പോഴും അതൊന്നുമായിട്ടില്ല. മാത്രമല്ല, തിരക്കുള്ള ഇടങ്ങളിൽ അവരെ കാത്തു നിർത്തിക്കാനും നമ്മുക്കു മടിയില്ലാതായിരിക്കുന്നു. രോഗികളുടെ കാര്യത്തിലു വലിയ മാറ്റമില്ല. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിൽ
ഓങ്കോളജി വിഭാഗം പ്രവർത്തിക്കുന്ന ആശുപത്രിയുടെ പ്രധാന കെട്ടിടത്തിൽ നിന്ന് ഡേ കെയർ സെന്ററിലേക്ക് ഒരു റാംപ് സ്ഥാപിച്ചാൽ രോഗികളുടെ വലിയൊരു ദുരിതത്തിനു ശമനമാവും. പക്ഷേ, രോഗികളുടെ ദുരിതം കണ്ണു തുറന്നു കാണാൻ കഴിയാത്ത അധികൃതർ അതിനെപ്പറ്റി ആലോചിച്ചിട്ടുപോലുമില്ല. കേരളം ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുമെന്ന പ്രഖ്യാപനം വന്നിട്ട് വർഷം ഒന്നു തികയുന്നു. പക്ഷേ, കാഴ്ചകൾ അത്ര ഹൃദ്യമല്ല.
എത്ര നാളിങ്ങനെ അപേക്ഷിക്കണം?
നമ്മുടെ സർക്കാർ സംവിധാനങ്ങളിൽ ഭിന്നശേഷി സൗഹൃദ ഇടങ്ങൾ ഇപ്പോഴും അവകാശമല്ല; ഔദാര്യമാണ്. ഒറ്റക്കാലിൽ എത്ര പടിക്കെട്ടു കയറി വന്ന് അപേക്ഷിച്ചാലും അഴിയാത്ത ചുവപ്പുനാടകൾ. ഭിന്നശേഷി വാരാചരണ നാളിൽ സൗഹൃദപരമാകുന്ന നാട്ടിലെ സർക്കാർ ഓഫിസുകള്‍ പേരിനു പോലും ഭിന്നശേഷി സൗഹൃദമല്ല.
ബുധനാഴ്ചകളിൽ മാത്രം റേഷൻ കാർഡ് സംബന്ധമായ അപേക്ഷകൾ സ്വീകരിക്കുന്ന തൃശൂർ താലൂക്ക് സപ്ലൈ ഓഫിസ് ക്യൂവിൽനിന്നുള്ള കാഴ്ചയാണിത്. രാവിലെ എത്തിയാൽ ഒരു സമയം നിശ്ചയിച്ചു തരും. ടോക്കൺ സമ്പ്രദായമോ, പേരെടുത്തു വിളിക്കലോ ഇല്ല. ആദ്യമെത്തിയവർ ആദ്യം എന്ന നിലയിൽ എല്ലാവർക്കും ഒരൊറ്റ ക്യൂ. ഒരൽപം ഇരുന്നും ക്യൂ നീങ്ങുന്നതിന് അനുസരിച്ച് മുന്നോട്ടുനീങ്ങിയും തുടരുകയാണ്–‘അപേക്ഷിക്കൽ’.
ദ്രോഹം രോഗികളോടല്ല വേണ്ടൂ
മുളങ്കുന്നത്തുകാവ് ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരു ഗേറ്റിനപ്പുറമിപ്പുറം പ്രവർത്തിക്കുന്ന ഒരേ ചികിത്സാ വിഭാഗത്തിലെ സേവന കേന്ദ്രങ്ങളിലെത്താൻ രോഗികൾ ഓട്ടോറിക്ഷ വിളിക്കണം. നെഞ്ചുരോഗാശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന ഒട്ടേറെ അർബുദ രോഗികളാണ് ഈ അസൗകര്യത്തെ തുടർന്നു ദുരിതമനുഭവിക്കുന്നത്. കീമോതെറപ്പി ഡേ കെയർ സെന്ററിൽ നിന്ന് ഗേറ്റിനപ്പുറത്തു പ്രവർത്തിക്കുന്ന ഓങ്കോളജി വിഭാഗത്തിലേക്കു പ്രവേശിക്കുന്നതിനാണു ഓട്ടോ പിടിക്കേണ്ട അവസ്ഥ.
സെന്ററിലെത്തുന്ന രോഗികൾക്ക് ലാബ് പരിശോധനകൾക്കും എക്‌സ് റേ എടുക്കുന്നതിനും അനുബന്ധ പരിശോധനകൾക്കും ആശുപത്രിയിലെത്തണം. ആശുപത്രിയുടെയും ഡേ കെയർ സെന്ററിന്റെയും കെട്ടിടങ്ങൾ തമ്മിലുള്ള അകലം ഏകദേശം 10 മീറ്റർ മാത്രമാണ്. ഈ ദൂരം സഞ്ചരിക്കുന്നതിനു പകരമാണ് അർബുദ രോഗികൾ ഏകദേശം 500 മീറ്റർ റോഡിലൂടെ സഞ്ചരിച്ച് ആശുപത്രി ചുറ്റി സേവന കേന്ദ്രത്തിലെത്തണമെന്ന നിർദേശം നിലനിൽക്കുന്നത്.
ആശുപത്രിക്കകത്തു നിന്ന് എളുപ്പത്തിൽ സെന്ററിലെത്താൻ പ്രത്യേക നടപ്പാത നിർമിച്ചിട്ടുണ്ട്. ഈ വഴിയിലൂടെ രോഗികളെ കൊണ്ടുവരുന്നതിനു സുരക്ഷാ ജീവനക്കാർ അനുവദിക്കുന്നില്ല. ബന്ധുക്കളോ സഹായികളോ രോഗികളെ കൊണ്ടുപോകാൻ തയാറായാൽ പോലും ചക്രക്കസേരകളോ ട്രോളികളോ ജീവനക്കാർ കൊടുക്കുന്നില്ലെന്നു പരാതിയുണ്ട്.
രോഗികളെ ബലമായി ഇറക്കി ചക്രക്കസേരകൾ തിരിച്ചെടുക്കുന്ന സംഭവങ്ങളുമുണ്ട‌്.രോഗികളെ സുഗമമായി മാറ്റുന്നതിന് ആവശ്യമായ സൗകര്യങ്ങളും ഈ നടപ്പാതയിൽ ഒരുക്കിയിട്ടില്ല. ഓങ്കോളജി വിഭാഗം പ്രവർത്തിക്കുന്ന ആശുപത്രിയുടെ പ്രധാന കെട്ടിടത്തിൽ നിന്ന് ഡേ കെയർ സെന്ററിലേക്ക് ഏകദേശം 10 മീറ്റർ നീളത്തിൽ റാംപ് നിർമിച്ചാൽ വിവിധ സേവന കേന്ദ്രങ്ങളിലേക്ക് രോഗികളെ അനായാസമായി എത്തിക്കാനാകും.
മനസ്സിൽ വൈകല്യം ബാധിച്ച അധികൃതർ
തൃശൂർ ∙ ജില്ലയിൽ ഭിന്നശേഷി വിശ്രമകേന്ദ്രങ്ങൾ അനുവദിക്കണമെന്ന ഭിന്നശേഷിക്കാരുടെ ആവശ്യം ഇപ്പോഴും പരിഗണിക്കപ്പെട്ടിട്ടില്ല. ഓഫിസുകളിലും സ്കൂളുകളിലും ഭിന്നശേഷിക്കാർക്കായി റാംപുകൾ ഒന്നും സ്ഥാപിക്കപ്പെട്ടിട്ടില്ല. ചക്രക്കസേരയിൽ പോകാൻ ആവും വിധത്തിലല്ല പല കെട്ടിടങ്ങളിലെയും ശുചിമുറികൾ. മാനസികോല്ലാസ കേന്ദ്രങ്ങൾ ഭിന്നശേഷി സൗഹൃദമാക്കണമെന്ന് ആവശ്യപ്പെട്ട് ഭിന്നശേഷിക്കാരുടെ സംഘടനകൾ കലക്ടർക്കും മേയർക്കും നിവേദനം നൽകിയിട്ടുണ്ട്. അതും പക്ഷേ, ഇതുവരെ നടപ്പിലാക്കിയിട്ടില്ല.
കല്ലേറ്റുംകരയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ (എൻഐപിഎംആർ) കെട്ടിടത്തിൽ ഭിന്നശേഷിക്കാർക്കുള്ള സ്പൈനൽ സെന്റർ പ്രവർത്തിപ്പിക്കണമെന്നു കാണിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ട് 2 വർഷമായി. എന്നാൽ, അതിനുള്ള നടപടികളും എവിടെയെത്തിയെന്ന് ഇതുവരെ സൂചനയില്ല. ചുവപ്പുനാട അഴിച്ച് നടപടികളിലേക്കു നീങ്ങാൻ അധികൃതർ ധൈര്യം കാണിച്ചാൽ ഒരു വലിയ ജന സമൂഹത്തോട് ചെയ്യുന്ന നന്മയായിരിക്കും അത്.