തൃശൂർ ∙ വൃശ്ചികത്തിൽ തുടങ്ങിയ കാറ്റ് ശിവരാത്രി വരെ തുടരുമെന്നാണ് പഴമക്കാര്‍ പറയാണ്. ഒരിടവേളയ്ക്കു ശേഷം ഇന്നലെ രാവിലെയുണ്ടായ ശക്തമായ കാറ്റില്‍ വലഞ്ഞത് മനോരമ ജംക്‌‌ഷനിൽ കലുങ്കിനു സമീപത്തോടെ യാത്രചെയ്തവരാണ്. കലുങ്ക് നിർമാണത്തിൽ ബാക്കിയായ മെറ്റൽ പൊടി കാറ്റിൽ അന്തരീക്ഷത്തിലാകെ നിറഞ്ഞു. പൊടിക്കാറ്റിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ വൃശ്ചികത്തിൽ തുടങ്ങിയ കാറ്റ് ശിവരാത്രി വരെ തുടരുമെന്നാണ് പഴമക്കാര്‍ പറയാണ്. ഒരിടവേളയ്ക്കു ശേഷം ഇന്നലെ രാവിലെയുണ്ടായ ശക്തമായ കാറ്റില്‍ വലഞ്ഞത് മനോരമ ജംക്‌‌ഷനിൽ കലുങ്കിനു സമീപത്തോടെ യാത്രചെയ്തവരാണ്. കലുങ്ക് നിർമാണത്തിൽ ബാക്കിയായ മെറ്റൽ പൊടി കാറ്റിൽ അന്തരീക്ഷത്തിലാകെ നിറഞ്ഞു. പൊടിക്കാറ്റിൽ വഴിയാത്രക്കാരും ഇരുചക്ര വാഹനയാത്രകാരുമടക്കം ദുരിതത്തിലായി.

മനോരമ ജംക്‌ഷനിൽ നിന്നു പൊടിശല്യത്തിൽ നിന്നു രക്ഷപ്പെടാൻ മൂക്ക് പൊത്തി നടക്കുന്ന യാത്രക്കാരൻ.

ഏറെക്കാലമായി തുറന്നിട്ടിരുന്ന കാനയിലെ തടസ്സം നീക്കാൻ ശക്തൻ പച്ചക്കറി മാർക്കറ്റിനു മുന്നിലായി റോഡിനു കുറുകെ വലിയ കുഴിയെടുത്താണ് കാന നിർമാണം തുടങ്ങിയത്. റോഡ് കുറുകെ പൊളിച്ചു നടത്തിയ കാന നിർമാണത്തിനു ശേഷം കോൺക്രീറ്റ് ചെയ്തതിന്റെ ബാക്കിപത്രമായാണ് പൊടിയും മണ്ണും നിറഞ്ഞത്. 

പൊടി ചെവിയിൽ കയറാതിരിക്കാൻ പഞ്ഞിയും മാസ്കും വച്ചിരിക്കുന്ന ശക്തനിലെ ഹോംഗാർഡ്
ADVERTISEMENT

കുടിവെള്ള പദ്ധതിക്കു പൈപ്പ് സ്ഥാപിച്ചതു മൂലം മനോരമ ജം‌ക്‌ഷന‍ു സമീപം മാർക്കറ്റ് റോഡിലെ കാനയിൽ ഒഴുക്കു തടസ്സപ്പെട്ട നിലയിലായിരുന്നു. ഇതു പരിഹരിക്കാൻ വെള്ളം വഴി തിരിച്ചുവിടാനുള്ള പണികളാണ് പൂർത്തിയായത്. കഴിഞ്ഞ ദിവസം  വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങി. ഫെബ്രുവരി പകുതി വരെ ഇടവിട്ട് ശക്തമായ കാറ്റ് തുടരുമെന്നാണ് കാലാവസ്ഥ വിദഗ്ധർ പറയുന്നത്.

ADVERTISEMENT