കിറ്റ് തയാറാക്കൽ: ഇടതു സംഘടനകളെ കൂട്ടാൻ നിർദേശം, പിന്നെ തിരുത്തി
തൃശൂർ ∙ കോവിഡ് പ്രതിസന്ധി തരണം ചെയ്യാൻ സർക്കാർ വിതരണം ചെയ്യുന്ന കിറ്റുകൾ തയാറാക്കാൻ കുടുംബശ്രീക്കൊപ്പം എഐവൈഎഫ്, ഡിവൈഎഫ്ഐ സംഘടനകളെ കൂടെക്കൂട്ടാൻ ജില്ലാ സപ്ലൈ ഓഫിസ് അധികൃതർ താലൂക്ക് സപ്ലൈ ഓഫിസുകൾക്കു നിർദേശം നൽകി. ഇതു വിവാദമായതോടെ യൂത്ത് കോൺഗ്രസുകാരെക്കൂടി ചേർക്കാനായി നിർദേശം. കോവിഡ് കാലത്ത് സർക്കാർ

തൃശൂർ ∙ കോവിഡ് പ്രതിസന്ധി തരണം ചെയ്യാൻ സർക്കാർ വിതരണം ചെയ്യുന്ന കിറ്റുകൾ തയാറാക്കാൻ കുടുംബശ്രീക്കൊപ്പം എഐവൈഎഫ്, ഡിവൈഎഫ്ഐ സംഘടനകളെ കൂടെക്കൂട്ടാൻ ജില്ലാ സപ്ലൈ ഓഫിസ് അധികൃതർ താലൂക്ക് സപ്ലൈ ഓഫിസുകൾക്കു നിർദേശം നൽകി. ഇതു വിവാദമായതോടെ യൂത്ത് കോൺഗ്രസുകാരെക്കൂടി ചേർക്കാനായി നിർദേശം. കോവിഡ് കാലത്ത് സർക്കാർ ഖജനാവിൽ നിന്നു സ്വീകരിക്കുന്ന സഹായ നടപടികൾ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമം നടക്കുന്നതായുള്ള ആരോപണങ്ങൾ ശരിവയ്ക്കുന്നതായി ഈ നടപടികളെന്നു കോൺഗ്രസ് ജില്ലാ കമ്മിറ്റി ആരോപിച്ചു. 17 ഇനം സാധനങ്ങൾ ഉള്ള10 ലക്ഷം കിറ്റാണ് ജില്ലയിൽ വിതരണം ചെയ്യുന്നത്.
സാധനങ്ങൾ പ്രത്യേകം തരംതിരിച്ച് വയ്ക്കുക, റേഷൻ കടകളിൽ എത്തിക്കുക തുടങ്ങിയ നിർദേശങ്ങളോടൊപ്പമാണ് ഇടതു സംഘടനകളെ ഉൾപ്പെടുത്തി ഈ പ്രവൃത്തികൾ തീർക്കാൻ നിർദേശം നൽകിയത്. രാഷ്ട്രീയ പാർട്ടികളുടെ സംഘടനകളുടെ സഹായം തേടാൻ തീരുമാനിക്കുന്നുണ്ടെങ്കിൽ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും യുവജന സംഘടനകളെ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം. ഡിസിസി വൈസ് പ്രസിഡന്റ് രാജേന്ദ്രൻ അരങ്ങത്ത് പ്രതിഷേധമറിയിച്ചപ്പോൾ യൂത്ത് കോണ‍്ഗ്രസ് പ്രവർത്തകരെക്കൂടി ഉൾപ്പെടുത്താൻ നിർദേശിച്ചു പുതിയ സന്ദേശം അയയ്ക്കുകയായിരുന്നു. അപ്പോഴും മറ്റു യുവജന സംഘടനകളെ പുറത്തു നിർത്തിയിരിക്കുകയാണെന്നാണ് ആരോപണം.