നീലപുതച്ച് കായാമ്പൂ വസന്തം
മറ്റത്തൂർ∙ ഒൻപതുങ്ങൽ കോടശേരിമലയുടെ താഴ്‌വാരത്ത് കുഞ്ഞാലിപ്പാറയിൽ നീലിമ വിതറി കണലിച്ചെടികൾ വസന്തമൊരുക്കി.കുന്നിൻ പുറങ്ങളിൽ കായാമ്പു വിരിയുന്നത് എക്കാലവും സന്ദർശകരെ ആകർഷിച്ചിരുന്നു. എന്നാൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ കാരണം ഇപ്പോൾ ആരും എത്തുന്നില്ല . പതിനഞ്ച് അടിയോളം ഉയരത്തിൽ നിൽക്കുന്ന ഇതിന്റെ ഇല, വേര്,

മറ്റത്തൂർ∙ ഒൻപതുങ്ങൽ കോടശേരിമലയുടെ താഴ്‌വാരത്ത് കുഞ്ഞാലിപ്പാറയിൽ നീലിമ വിതറി കണലിച്ചെടികൾ വസന്തമൊരുക്കി. കുന്നിൻ പുറങ്ങളിൽ കായാമ്പു വിരിയുന്നത് എക്കാലവും സന്ദർശകരെ ആകർഷിച്ചിരുന്നു. എന്നാൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ കാരണം ഇപ്പോൾ ആരും എത്തുന്നില്ല. പതിനഞ്ച് അടിയോളം ഉയരത്തിൽ നിൽക്കുന്ന ഇതിന്റെ ഇല, വേര്, പൂക്കൾ എന്നിവയെല്ലാം ഔഷധ മൂല്യമുള്ളതാണ്.
കാർഷിക ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിരുന്ന ഈ ചെടികളുടെ തണ്ട് കർഷകർ കന്നുപൂട്ടുമ്പോൾ കാലിക്കോലായും, മേളത്തിന് ചെണ്ടക്കോലായും ഉപയോഗിച്ചിരുന്നു. കുന്നിൻ പുറങ്ങളിലും, വെളിമ്പ്രദേശങ്ങളിലും ധാരാളമായി വളർന്നിരുന്ന കണലിച്ചെടികൾ ഇന്ന് നാമമാത്രമായ പ്രദേശങ്ങളിലെ കാണുന്നുള്ളു. കാശാവ്, കണലി, കായാമ്പൂ, അഞ്ജനമരം, കാഞ്ഞാവ് എന്നീ പേരുകളിലും അറിയപ്പെടുന്നു.