ADVERTISEMENT

മറ്റത്തൂർ∙  ഒൻപതുങ്ങൽ കോടശേരിമലയുടെ താഴ്‌വാരത്ത് കുഞ്ഞാലിപ്പാറയിൽ നീലിമ വിതറി കണലിച്ചെടികൾ വസന്തമൊരുക്കി. കുന്നിൻ പുറങ്ങളിൽ കായാമ്പു വിരിയുന്നത് എക്കാലവും സന്ദർശകരെ ആകർഷിച്ചിരുന്നു. എന്നാൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ കാരണം ഇപ്പോൾ ആരും എത്തുന്നില്ല. പതിനഞ്ച് അടിയോളം ഉയരത്തിൽ നിൽക്കുന്ന ഇതിന്റെ  ഇല, വേര്, പൂക്കൾ എന്നിവയെല്ലാം ഔഷധ മൂല്യമുള്ളതാണ്.

കാർഷിക ജീവിതത്തിന്റെ  അവിഭാജ്യ ഘടകമായിരുന്ന ഈ ചെടികളുടെ തണ്ട് കർഷകർ കന്നുപൂട്ടുമ്പോൾ കാലിക്കോലായും, മേളത്തിന് ചെണ്ടക്കോലായും ഉപയോഗിച്ചിരുന്നു. കുന്നിൻ പുറങ്ങളിലും, വെളിമ്പ്രദേശങ്ങളിലും ധാരാളമായി വളർന്നിരുന്ന കണലിച്ചെടികൾ ഇന്ന് നാമമാത്രമായ പ്രദേശങ്ങളിലെ കാണുന്നുള്ളു. കാശാവ്, കണലി, കായാമ്പൂ, അഞ്ജനമരം, കാഞ്ഞാവ് എന്നീ പേരുകളിലും അറിയപ്പെടുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com